അഭിനയത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്ക്കുന്ന നടന്മാരില് ഒരാളാണ് ഷെയിന്‍ നിഗം. നെഗറ്റീവും പോസിറ്റീവും നിറഞ്ഞ കഥാപാത്രങ്ങള്‍ താരം അതിഗംഭീരമായിട്ടാണ് അവതരിപ്പിക്കാര്. താരം ചെയ്ത സിനിമകളെല്ലാം ശ്രദ്ധ നേടി. ഇടയ്ക്കൊന്ന് വിവാദങ്ങളിലും നടന്റെ പേര് വന്നു. ഇത് താരത്തിന്റെ കരിയറിനെ കൂടി ബാധിച്ചു. ഭൂതകാലം എന്ന ഒറ്റ ചിത്രമാണ് ഷെയിനിന്റെ ഈ അടുത്ത് റിലീസ് ചെയ്തത്. വെയില് എന്ന ചിത്രവും പരാജയമായിരുന്നു.
ഈ അടുത്ത് റിലീസ് ചെയ്ത ഷെയിന്‍ ചിത്രങ്ങള്‍ ശ്രദ്ധനേടിയില്ല. ഇപ്പോള്‍ നേരത്തെ താരം അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ ആണ് വൈറല്‍ ആവുന്നത്. സ്നേഹമാണ് അടിസ്ഥാനപരമായി മനുഷ്യര്‍ അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലാക്കേണ്ട വികാരമെന്ന് നടന് പറഞ്ഞു.
കാമുകീ കാമുകന് മാത്രമല്ല, എല്ലാത്തിനോടും നമ്മള് ജീവിക്കുന്ന അവസ്ഥയോട് തന്നെ സ്നേഹവും നമുക്ക് നമ്മളോട് തന്നെ കുറച്ച് സോഫ്റ്റ് കോര്‍ണറും ഉണ്ടെങ്കില്‍ സിംപിള്‍ ആയി ഫ്ലോട്ട് ചെയ്ത് പോവാം. അല്ലെങ്കില്‍ ആവശ്യമില്ലാത്ത ഡ്രാമയും പ്രശ്നങ്ങളും ഇല്ലാതെ സിംപിളായി പോവാം എന്നും താരം പറഞ്ഞു.
അതേസമയം തേപ്പ് കിട്ടിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ തേപ്പ് കൊടുക്കാറാണ് പതിവ് എന്നാണ് ഷെയ്ന് നല്കിയ മറുപടി. തേപ്പ് കൊടുക്കേണ്ടി വന്ന് പോവുന്നതാണ്, മനപ്പൂര്‍വം അല്ലെന്നും നടന് കൂട്ടിച്ചേര്‍ത്തു.