കൊച്ചി: നടന് ഷെയ്ന് നിഗവും നിര്‍മാതാക്കളും തമ്മില്‍ ഉണ്ടായിരുന്ന പ്രശ്നത്തിന് പരിഹാരം. വിഷയത്തില്‍ താരസംഘടനയായ അമ്മ ഇടപെട്ടാണ് പ്രശ്നത്തിന് പരിഹാരമായത്.
ആര്‍ട്ടിസ്റ്റുകള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നിര്‍മാതാക്കള്‍ക്കും നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുവെന്ന് പറഞ്ഞായിരുന്നു ഷെയിന്‍ നിഗത്തിന് എതിരെയും നടന് ശ്രീനാഥ് ഭാസിക്ക് എതിരെയും നിര്‍മാതാക്കളുടെ സംഘടന നടപടി എടുത്തത്.
പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സംഘടന വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഷെയ്ന് നിഗവുമായി സഹകരിക്കില്ലെന്നും സിനിമ സംഘടനകള്‍ അറിയിച്ചിരുന്നു.തുടര്‍ന്നാണ് വിഷയത്തില്‍ പ്രശ്ന പരിഹാരത്തിനായി ഷെയിന്‍ നിഗം അമ്മയെ സമീപിച്ചത്.
അതേസമയം ശ്രീനാഥ് ഭാസിയുമായി സഹകരിക്കില്ലെന്ന് ചലച്ചിത്ര സംഘടനകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നടന് താര സംഘടനയായ ‘അമ്മ’യില്‍ അംഗത്വം നേടാന്‍ അപേക്ഷ നല്‍കിയിരുന്നു.
നടന് ശ്രീനാഥ് ഭാസിയുടെ അമ്മ അംഗത്വത്തില്‍ ശനിയാഴ്ച തീരുമാനമെടുക്കും.അതേസമയം, അമ്മയില്‍ പുതിയ അംഗത്വത്തിനായി 25-ഓളം പേര് അപേക്ഷ സമര്‍പ്പിച്ചുവെന്ന് വിവരങ്ങള്‍.
കല്യാണി പ്രിയദര്ശന്, ധ്യാന്‍ ശ്രീനിവാസന് ഉള്‍പ്പടെ ഏഴ് പേര്‍ക്ക് പുതിയതായി അംഗത്വം നല്കി. ബാക്കിയുള്ളവരുടെ കാര്യത്തില്‍ ശനിയാഴ്ച തീരുമാനമെടുക്കും.