അഭിനയ മികവു കൊണ്ടും നൃത്തചുടവും കൊണ്ടും പ്രേക്ഷക മനസിൽ ഇടം നേടിയ താരമാണ് ഷംന കാസിം.നായികായായി തുടക്കം കുറിച്ചത് മലയാളത്തില്‍ ആണെങ്കിലും ഒരു നടി എന്ന നിലയില്‍ തനിക്ക് കരിയര്‍ ബ്രേക്ക് കിട്ടിയത് തെലുങ്ക് സിനിമാ ലോകത്താണ് എന്ന് ഷംന കാസിം പറയുന്നു. അംഗൂകരിക്കപ്പെട്ടത് അവിടെയാണ്, അതുകൊണ്ട് ആ ഇന്റസ്ട്രിയോട് ഒരു പ്രത്യേക ഇന്റിമസിയുണ്ട് എന്നാണ് ഷംന പറഞ്ഞത്.കരിയറില്‍ ഒരുപാട് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട് എന്ന് ഷംന പറയുന്നു. കഥ കേള്‍ക്കുമ്പോള്‍ വൗവു ഭയങ്കര കഥ എന്ന് തോന്നുമെങ്കിലും, സിനിമ ഷൂട്ട് ചെയ്തു തുടങ്ങിയാല്‍ ഒന്നും ഉണ്ടാവില്ല. രണ്ടാമത്തെ ദിവസം മുതല്‍ അത് മനസ്സിലാക്കി കഴിഞ്ഞാല്‍ വല്ലാത്ത പ്രയാസമാണ്. അങ്ങനെ ഒരു സിനിമ സംഭവിച്ചിട്ടുണ്ട്. കഥ കേള്‍ക്കുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചില്‍, കമ്മിറ്റ് ചെയ്തതിന് ശേഷം പിന്മാറാനും കഴിയാതെ പോയി. ‘ഹൊ ചെയ്ത് തീര്‍ക്കണമല്ലോ’ എന്ന ചിന്തയോടെയാണ് അത് പൂര്‍ത്തിയാക്കിയത്. പിന്നീട് ആ തെറ്റ് വരാതിരിക്കാന്‍ ശ്രദ്ധിക്കു.
പക്ഷെ ഇന്നുവരെ പണത്തിന് വേണ്ടി ഞാന്‍ സിനിമകള്‍ ചെയ്തിട്ടില്ല. അങ്ങനെയാണെങ്കില്‍ ഒരുപാട് അവസരങ്ങള്‍ തെലുങ്കില്‍ ഉണ്ടായിരുന്നു. അതിനോട് എനിക്ക് താത്പര്യമില്ല. അല്ലാതെ വരുന്ന സിനിമകളിലാണ് തെറ്റുകള്‍ സംഭവിക്കുന്നത്. മലയാളത്തില്‍ സിനിമകള്‍ ചെയ്യാതെയല്ല. നല്ല തിരക്കഥകള്‍ക്ക് വേണ്ടി കാത്തിരുന്നതാണ്. പ്രകത്ഭരായ സംവിധായകരുടെ സിനിമയില്‍ വിളിക്കും, പക്ഷെ പ്രത്യേകിച്ച് റോളുകളൊന്നും ഉണ്ടാവില്ല. എങ്കില്‍ പിന്നെ എന്തിനാണ് ചെയ്യുന്നത് എന്നോര്‍ത്ത് നോ പറഞ്ഞിട്ടുണ്ട് എന്ന് ഷംന പറയുന്നു.
ഇപ്പോള്‍ കുഞ്ഞൊക്കെ ജനിച്ചു. ഡെലിവറി കഴിഞ്ഞ് അഞ്ച് മാസം കഴിയുമ്പോഴേക്കും തെലുങ്കില്‍ നിന്ന് അവസരം വന്നു. പിന്നാലെ ഒരു തമിഴ് വെബ് സീരീസും. ഇപ്പോള്‍ സിനിമകള്‍ ചെയ്യുമ്പോള്‍ ഭര്‍ത്താവിന്റെ സമ്മതം കൂടെ വേണമല്ലോ. അദ്ദേഹം വളരെ അധികം സപ്പോര്‍ട്ടാണ്. അതുകൊണ്ടാണ് മാസങ്ങള്‍ മാത്രം പ്രായമെത്തിയ കുഞ്ഞിനെ വച്ച് എനിക്ക് അബിനയിക്കാന്‍ കഴിയുന്നത്. പൊതുവെ ഞാനൊരു മടിച്ചിയാണ്. ഉമ്മയാണ് പിന്നില്‍ നിന്നും പ്രോത്സാഹനം തന്ന് തള്ളുന്നത്