ബിഗ് ബോസ് മലയാളം സീസണ് ഫോറില്‍ നിന്നും ഒരു മത്സരാര്‍ത്ഥി കൂടി പുറത്തു പോയിരിക്കുകയാണ്. ഇത്തവണ ശാലിനി നായര്‍ ആണ് ഈ ഷോയില്‍ നിന്ന് ഔട്ടായത്. പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു ശാലിനി പുറത്തേക്ക് പോയത്. ഇങ്ങനെ ഒരു അവസരം തന്നതിന് എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ടായിരുന്നു ബിഗ് ബോസ് വീട്ടില്‍ നിന്ന് ശാലിനി പുറത്തേക്ക് പോയത്. എലിമിനേഷന് മുമ്പ് പ്രേക്ഷകര്‍ക്ക് തന്നെ ഇഷ്ടപ്പെടുന്നുണ്ട് എന്നാണ് വിശ്വാസം എന്ന് ശാലിനി പറഞ്ഞിരുന്നു.
എവിക്ഷനില്‍ വന്ന മത്സരാര്‍ഥികളുടെ പേരുകള്‍ എഴുതിയിട്ടിരുന്ന ബോക്സുകള്‍ മോഹന്‍ലാല്‍ ഓരോരുത്തരെ കൊണ്ട് തുറപ്പിക്കുകയായിരുന്നു. ഇതില്‍ ജാസ്മിന് തുറന്ന ബോക്സ് കാലിയായിരുന്നു. അവസാനം അശ്വിനോട് ബോക്സ് തുറക്കാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടു.
ശേഷം അശ്വിന് സേഫ് ആണെന്ന് മോഹന്‍ലാല്‍ അറിയിച്ചു. ഇതിന് പിന്നാലെ മോഹന്‍ലാലിന്റെ കൈയിലിരുന്ന മുട്ടയിലാണ് ശാലിനിയുടെ പേര് എഴുതിയിരുന്നത്. ശാലിനി ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തായതായി മോഹന്‍ലാല്‍ അറിയിക്കുകയും ചെയ്തു. എല്ലാവരോടും യാത്ര പറഞ്ഞാണ് താരം പുറത്തേക്ക് പോയത്.
വിന് ചെയ്തിട്ട് വാ അഖി എന്ന് പറഞ്ഞിട്ടാണ് ശാലിനി പുറത്തേയ്ക്ക് പോകുന്നത്.