മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പരിചിതയായ താരമാണ് നടി ശാലിന് സോയ. നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുള്ള താരം അഭിനേത്രിയെ കൂടാതെ അവതാരികയും സംവിധായികയുമാണ്.
സ്ത്രീ ശാക്തീകരണം പ്രമേയമായ സിറ്റ എന്ന ഷോര്‍ട്ട് ഫിലിമും ശാലിന് സോയ സംവിധാനം ചെയ്തിട്ടുണ്ട്. ഇതുകൂടാതെ വേറെ നിരവധി ഷോര്‍ട്ട് ഫിലിമുകളും ശാലിന് സംവിധാനം ചെയ്തിട്ടുണ്ട്.
മലയാളത്തില്‍ ഒടുവില്‍ എത്തിയത് ഒമര്‍ ലുലു സംവിധാനം ചെയ്ത ധമാക്കയിലാണ്. കണ്ണകി എന്ന തമിഴ് ചിത്രമാണ് നടിയുടേതായി ഇനി പുറത്തിറങ്ങാന്‍ ഇരിക്കുന്നത്.
സിനിമ തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നടി. ഇതിലൂടെ തന്റെ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിത അത്തരത്തില്‍ താരം പങ്കുവച്ചിരിക്കുന്ന പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. താരം പങ്കുവച്ച വീഡിയോയ്ക്ക് വലിയ വിമര്‍ശനമാണ് ലഭിക്കുന്നത്.
കണ്ണകി എന്ന തന്റെ പുതിയ സിനിമയിലെ ഗാനരംഗത്തില്‍ നിന്നുള്ള ഒരു ഭാഗമാണ് നടി പങ്കുവച്ചിരിക്കുന്നത്. വസ്ത്രത്തിന് മുകളില്‍ അടിവസ്ത്രമായ ബ്രാ ധരിച്ച് ശാലിന് നടന്നു വരുന്നതാണ് വീഡിയോ.
View this post on Instagram
നാദിയെ പരിചയപ്പെടൂ, കണ്ണകിയില്‍ നിന്നുള്ള ആദ്യ ഗാനം റിലീസ് ചെയ്തു എന്ന് പറഞ്ഞുകൊണ്ടാണ് ശാലിന് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഈ വീഡിയോയ്ക്കാണ് വിമര്‍ശനം ഉയരുന്നത്.
സിനിമയുടെ ഭാഗമാണ് ഈ വീഡിയോ എന്ന് മനസ്സിലാക്കാതെ വലിയ വിമര്‍ശനമാണ് താരത്തിന് എതിരെ ഉയരുന്നത്. ബ്രാ മാത്രം പുറത്ത് ആക്കിയത് മോശം ആയി പോയി ജട്ടി കൂടി വെളിയില്‍ കാണട്ടെ അപ്പൊ ഡിങ്കന് ആകും എന്നായിരുന്നു ഒരാളുടെ കമന്റ്,
നിക്കര്‍ പുറത്തിടുന്ന സൂപ്പര്മാന് എതിരാളിയായി കേരളത്തിന്റെ സൂപ്പര്‍ഗേള്‍ ശാലിന് ചേച്ചി- എന്നാണ് മറ്റൊരു കമന്റ്. ഇതൊക്കെ ഇപ്പോള്‍ പുറത്താണോ ഇടുന്നത് പുള്ളാരുടെ ഓരോ പാഷനെ-മറ്റൊരു കമന്റ് പറയുന്നത്.
ഓരോരോ കോപ്രായങ്ങള്‍, ആ ഷെഡ്ഡി കൂടി പുറത്തേക്ക് ഇടെടി,നിങ്ങളില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല-ഇങ്ങനെ പോകുന്നു കമന്റുകള്‍. സിനിമയുടെ ഭാഗമാണ് ഈ രംഗം എന്ന് മനസ്സിലാക്കാന്‍ പോലും സാധിക്കാതെയാണ് താരത്തിന് എതിരെ വിമര്‍ശനം ഉയരുന്നത് എന്നതാണ് രസം.
അതേസമയംഇന്നലെ റിലീസ് ചെയ്ത ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളികള്‍ക്ക് പ്രിയങ്കരനായ സംഗീത സംവിധായകന് ഷാന്‍ റഹ്മാനാണ് ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. കണ്ണകി എന്ന ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലാണ് ശാലിന് എത്തുന്നത്.