പൃഥിരാജിനോട് നന്ദി പറഞ്ഞ് സംവിധായകന് ഷാജി കൈലാസ്. എനിക്ക് സിനിമയില്‍ രണ്ടാമതൊരു എന്‍ട്രി തന്നത് പൃഥിരാജും കടുവയുമാണ് എന്നാണ് ഷാജി കൈലാസ് പറയുന്നത്. പൃഥ്വിരാജിനോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്നും ഷാജി കൈലാസ് പറഞ്ഞു. കടുവ സിനിമയുടെ വിജയാഘോഷവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൃഥ്വിരാജ് വിളിച്ച ഒരു ഫോണ്‍ കോളില്‍ നിന്നാണ് കടുവ എന്ന വിജയ ചിത്രമുണ്ടായതെന്നും എല്ലാ പിന്തുണയും തന്നു കൂടെ നിന്ന ലിസ്റ്റിന് സ്റ്റീഫനും കടുവയ്ക്കായി ഒരുപാട് കഷ്ടപ്പെട്ട ജിനുവിനും തന്റെ കടപ്പാടും സ്നേഹവും എന്നുമുണ്ടാകുമെന്നും ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു.”ഞാന്‍ ഈ വേദിയില്‍ നില്ക്കാന് കാരണം ഒരു ഫോണ്‍ കോള്‍ ആണ് എന്നാണ് ഷാജി കൈലാസ് പറയുന്നത്. നല്ല സ്ക്രിപ്റ്റ് ഒന്നും കിട്ടാത്തത് കൊണ്ട് ഞാന്‍ സിനിമയില്‍ നിന്ന് കുറച്ച് ഇടവേള എടുത്തിരുന്നു.
ഒരു ഹെവി സബ്ജക്റ്റ് എനിക്ക് വരണം എന്ന പ്രാര്‍ഥനയില്‍ ഇരിക്കുകയായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് എനിക്കൊരു കോള്‍ വരുന്നത്. ഫോണില്‍ നോക്കുമ്പോള്‍ പൃഥ്വിരാജ്. ഫോണ്‍ എടുത്തിട്ട് ഞാന്‍ ചോദിച്ചു, ‘മോനെ എന്താ’.
‘ചേട്ടന് എവിടെയുണ്ട്’ എന്ന് രാജു ചോദിച്ചു. തുടര്‍ന്ന് രാജു പറഞ്ഞു, ഒരു സബ്ജക്ട് ഞാന്‍ കേട്ടിട്ടുണ്ട് എനിക്കത് ചേട്ടനോട് പറയണം. ചേട്ടന് ഓക്കേ ആണെങ്കില്‍ നമുക്കത് പ്രൊസീഡ് ചെയ്യാം. ‘ചേട്ടന് കൊച്ചിയില്‍ എത്തുമ്പോള്‍ വിളിക്കണം എന്നും പറഞ്ഞു.
രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഞാന്‍ കൊച്ചിയില്‍ എത്തി. ആ സമയം രാജു ഡ്രൈവിങ് ലൈസന്‍സിന്റെ ലൊക്കേഷനില്‍ ആണ്. ഞാന്‍ വിളിച്ചപ്പോള്‍ രാജു വണ്ടി പറഞ്ഞു വിട്ടു. അവിടെ വച്ചാണ് കടുവയെ കുറിച്ച് പൃഥി പറയുന്നത്.
ചേട്ടന് കഥ കേട്ട് ഇഷ്ടമായാല്‍ നമുക്ക് ചെയ്യാമെന്ന് പൃഥി രാജ് പറഞ്ഞു. അങ്ങനെ രണ്ടു മണിക്കൂര്‍ കൊണ്ട് ആ വീട്ടിലിരുന്ന് ഞാന്‍ കഥ കേട്ടു. രാജു ഷോട്ട് കഴിഞ്ഞു തിരിച്ചു വന്ന് എന്തായി എന്ന് ചോദിച്ചു.
ഞാന്‍ പറഞ്ഞു എനിക്കെടുക്കാന്‍ പറ്റുന്ന ഒരു ഐറ്റം ഉണ്ട് ഇതില്‍. അപ്പോഴാണ് രാജു പറയുന്നത് ഇത് ഞങ്ങള്‍ തന്നെ നിര്‍മിക്കാം എന്നാണു കരുതുന്നതെന്ന്. എന്റെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരു നിമിഷമാണ് അത് എന്നാണ് ഷാജി കൈലാസ് പറയുന്നത്.
എനിക്ക് എപ്പോഴും കടപ്പാടുള്ള എന്റെ കുഞ്ഞ് സഹോദരനാണ് രാജു. എനിക്ക് സിനിമയില്‍ രണ്ടാമതൊരു എന്‍ട്രി തന്നത് കടുവയാണ്. നന്ദി ഒന്നും പറഞ്ഞു തീര്‍ക്കുന്നില്ല. പക്ഷേ എന്നും ഞാന്‍ രാജുവിനോട് കടപ്പെട്ടവനായിരിക്കും എന്നും ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു.
ചേട്ടാ എന്തുവേണേല്‍ എടുത്തോ എന്നുപറഞ്ഞ ലിസ്റ്റിന്റെ സപ്പോര്‍ട്ട് വളരെ വലുതാണ്. ജിനു എന്നെ വളരെയധികം സ്നേഹിക്കുകയും ടോര്‍ച്ചര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ സിനിമയ്ക്ക് വേണ്ടി ജിനു കോടതിയിലും പ്രളയത്തിലും കോവിഡിലും ഒക്കെ ഓടിനടന്ന് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ആ കഷ്ടപ്പാടിന് ദൈവം കൊടുത്ത സമ്മാനമാണ് ഈ സിനിമയുടെ വിജയം”.- ഷാജി കൈലാസ് പറയുന്നു.