വധശ്രമക്കേസില്‍ അറസ്റ്റിലായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം അര്‍ഷോയ്ക്ക് ഇടക്കാല ജാമ്യം. പരീക്ഷ എഴുതാനാണ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. 23 മുതല്‍ അടുത്തമാസം മൂന്ന് വരെ നടക്കുന്ന പരീക്ഷയെഴുതാനാണ് അനുമതി. നാളെ മുതല്‍ ഓഗസ്റ്റ് 8 വരെയാണ് ഇടക്കാല ജാമ്യം. 25000 രൂപയുടെ ബോണ്ടടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പരീക്ഷ എഴുതാന്‍ മാത്രമേ എറണാകുളം ജില്ലയില്‍ പ്രവേശിക്കാന്‍ പാടുള്ളൂവെന്നും കോടതി നിര്‍ദേശിച്ചു
ആര്ഷൊക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഹാജര്‍ നില പൂജ്യമായിട്ടും ആര്‍ഷൊയ്ക്ക് സെമസ്റ്റര്‍ പരീക്ഷക്ക് ഹാള്‍ ടിക്കറ്റ് ലഭിച്ചുവെന്ന് ചൂണ്ടികാട്ടിയാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത് . ഇതിന് പിന്നില്‍ മഹാരാജാസിലെ ഇടത് അനുകൂല അധ്യാപകരാണെന്നും പരാതിയില്‍ ഉണ്ട്.
വിവിധ അക്രമ കേസുകളില്‍ പ്രതിയായ ആര്‍ഷോ എറണാകുളം ജില്ലാ ജയിലിലായിരുന്നു റിമാന്‍ഡില്‍ കഴിഞ്ഞത്. കൊച്ചി സെന്‍ട്രല്‍ പൊലീസായിരുന്നു എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്തത്. ജില്ലാ കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കിയെങ്കിലും അത് തള്ളിയിരുന്നു. ജാമ്യത്തിലിറങ്ങിയിട്ടും വിവിധ കേസുകളില്‍ പ്രതിയായതോടെയാണ് ആര്‍ഷൊയുടെ ജാമ്യം റദ്ദാക്കിയത്. വിവിധ കേസുകളില്‍ പ്രതിയായ ആര്‍ഷൊയെ പിടികൂടാത്തതില്‍ ഹൈക്കോടതി കൊച്ചി പൊലീസിനോട് വിശദീകരണം തേടിയിരുന്നു.