Categories: featured

ഈ വീട് ഇങ്ങനെ പോവുന്നതാണ് പ്രേക്ഷകര്‍ക്ക് ഇഷ്ടം; ഒടുവില്‍ നഷ്ടപ്പെട്ട സന്തോഷം തിരിച്ച് വന്ന് സ്വാന്തനം വീട്ടില്‍

പ്രേക്ഷകപ്രീതി നേടി മുന്നേറി കൊണ്ടിരിക്കുകയാണ് സ്വാന്തനം. കലിപ്പനെയും കാന്താരിയെയും പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ സ്വന്തം പരമ്പരയെയും മലയാളികള്‍ സ്വീകരിച്ചിരിക്കുകയാണ്. സീരിയല്‍ പ്രേമികളെ മുള്‍മുനയില്‍ നിര്‍ത്തിയാണ് സീരിയല്‍ കഥ മുന്നോട്ട് പോവുന്നത്. ഓരോ ദിവസത്തെ എപ്പിസോഡിലും പ്രേക്ഷകര്‍ക്ക് ആകാംഷ കൂടി കൊണ്ടിരിക്കുകയാണ്.

- Advertisement -

ശിവനും അഞ്ജലിയും സ്‌നേഹിച്ച് തുടങ്ങിയതൊക്കെ പ്രേക്ഷകര്‍ കണ്ടതാണ്. അടിയും പിടിയും ആയിരുന്ന ഇവര്‍ ചില സാഹചര്യങ്ങളിലൂടെ പരസ്പരം മനസില്ലാക്കാന്‍ തുടങ്ങിയിരുന്നു. ഇതിന് പിന്നാലെ ഇരുവരിലും സ്നേഹത്തിന്റെ വിത്ത് മുളച്ചിരിക്കുകയാണ്. ഇവരുടെ സ്നേഹ കഥ തന്നെയാണ് പ്രേക്ഷകരെയും ത്രില്ലടിപ്പിക്കുന്നത്.

ഇതിനിടെ അല്‍പ്പം സംങ്കടവും സീരിയലില്‍ എത്തിയിരുന്നു. ഒരു കള്ള കേസില്‍ കണ്ണന്‍ കുടുങ്ങിയതോടെ സ്വാന്തനം വീട് മരണവീടിന് തുല്യമായിരുന്നു. കുറച്ച് ദിവസം എല്ലാവരും ഭയങ്കര സംങ്കടത്തില്‍ ആയിരുന്നു. എന്നാല്‍ കണ്ണന്‍ തിരിച്ച് വന്നിരിക്കുകയാണ് ഇപ്പോള്‍. കണ്ണനെ ഇറക്കാന്‍ കുറച്ച് കഷ്ടപ്പെടേണ്ടി വന്നു. പരാതി കൊടുത്ത ആള്‍ തന്നെ സത്യാവസ്ഥ അറിഞ്ഞതിന് പിന്നാലെ പരാതി പിന്‍വലിക്കുകയായിരുന്നു. ഇപ്പോള്‍ നഷ്ടപ്പെട്ട സന്തോഷം വീണ്ടും തിരിച്ച് വന്നിരിക്കുകയാണ് ഈ വീട്ടില്‍.

ഇവിടെ കണ്ണീരിന് ആയുസ് കുറവാണെന്ന് അറിയിച്ചുകൊണ്ടാണ് തിരിച്ച് വരവ്. എല്ലാവരെയും ഒന്ന് സന്തോഷത്തിലാക്കാന്‍ വീട്ടിലെ അടുക്കള അവിടെയുള്ള പുരുഷന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഒന്നിച്ചുള്ള പാചകം വളരെ രസകരമെന്ന് ഇപ്പോള്‍ പുറത്തുവന്ന വീഡിയോയില്‍ നിന്നും വ്യക്തമാണ്. ത്രില്ലടിപ്പിക്കുന്ന പ്രെമോ വീഡിയോ ആണ് പുറത്തുവന്നത്.

വീഡിയോ പുറത്തുവന്നതോടെ പ്രേക്ഷകരും ആകാംഷയിലാണ് അടുത്ത എപ്പിസോഡ് കാണാന്‍. കണ്ണീര്‍ കഥാപാത്രങ്ങളിലേക്ക് പോയപ്പോഴാണ് സീരിയല്‍ രണ്ടാം സ്ഥാനത്തേക്ക് പോയത്. ഇപ്പോള്‍ ഇത് തിരിച്ച് പിടിക്കനുള്ള ശ്രമത്തിലാണ് അണിയറപ്രവര്‍ത്തകര്‍.

 

Anusha

Recent Posts

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

6 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

7 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

8 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

8 hours ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

9 hours ago