Social Media

2020ല്‍ ബിഗ്‌സ്‌ക്രീനിലൂടെ വന്ന് മിനിസ്‌ക്രീനില്‍ തിളങ്ങിയ താരങ്ങള്‍

ബിഗ് സ്‌ക്രീന്‍ മിനിസ്‌ക്രീന്‍ എന്നൊന്നും ഇല്ലാതെ കിട്ടുന്ന വേഷങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുകയാണ് ഇപ്പോള്‍ മലയാളത്തിലെ ഒട്ടുമിക്ക അഭിനേതാക്കളും. ഇതുവരെ നിരവധി താരങ്ങളാണ് ബിഗ്‌സ്‌ക്രീനില്‍ നിന്നും മിനിസ്‌ക്രീനിലേക്ക് വന്നത്, അതുപോലെ ചില താരങ്ങളുടെ കാര്യത്തില്‍ തിരിച്ചും സംഭവിക്കുന്നുണ്ട്.

- Advertisement -

ഒരു കാലത്ത് സൂപ്പര്‍ ഹീറോകളുടെ കൂടെ ജോലിചെയ്ത് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ഒത്തിരി താരങ്ങള്‍ ഇപ്പോള്‍ സീരിയല്‍ രംഗത്തൂടെയാണ് തിളങ്ങുന്നത്. ചിലര്‍ രണ്ടും ഒരേ സമയം മുന്നോട്ട് കൊണ്ടുപോവുന്നുണ്ട്. നടി സ്വാസിക സിനിമയും സീരിയലും അവതരണം എല്ലാം ഒന്നിച്ച് തന്നെയാണ് ചെയാര്‍.

2020ല്‍ ബിഗ് സ്‌ക്രീനില്‍ നിന്നും മിനിസ്‌ക്രീനിലെത്തിയ നടിയാണ് മീരാ വാസുദേവ്. തന്മാത്രയിലൂടെ മോഹന്‍ലാലിന്റെ നായികയായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് മീര വാസുദേവ്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിക്കാന്‍ മീരക്ക് കഴിഞ്ഞിട്ടുണ്ട്. ഒരുവന്‍, പച്ചമരത്തണലില്‍, ഓര്‍ക്കുക വല്ലപ്പോഴും തുടങ്ങിയ ചിത്രങ്ങളിലെല്ലാം സജീവമായിരുന്നു. എങ്കിലും നടിയുടെ തന്മാത്രയിലെ കഥാപാത്രം തന്ന പ്രസക്തി ഒന്ന് വെറെ തന്നെയാണ്. താരത്തെ പിന്നീട് കണ്ടത് സീരിയലിലാണ്. ഇപ്പോള്‍ കുടുംബവിളക്കിലെ സുമിത്രിയാണ് മീര. ആരാധകര്‍ ഏറെയുള്ള ഒരു ശക്തമായ കഥാപാത്രം ആണ് ഇത്.

ഇതേ സീരിയലില്‍ തന്നെ വില്ലത്തില്‍ വേഷത്തില്‍ എത്തുന്ന നടിയാണ് ശരണ്യ ആനന്ദ്. കുടുംബവിളക്കിലെ സുമത്രിയുടെ ശത്രുവായി എത്തുന്ന വേദിക എന്ന കഥാപാത്രമാണ് ശരണ്യ ചെയുന്നത്. ഇപ്പോള്‍ വില്ലത്തില്‍ വേഷങ്ങളെയും ഇഷ്ടപ്പെടുന്ന ആരാധകര്‍ ശരണ്യയുടെ വേദിക എന്ന കഥാപാത്രത്തിനും പിന്തുണയാണ് നല്‍കുന്നത്.

ടെലിവിഷനില്‍ നിറസാന്നിധ്യമായ മറ്റൊരു നടിയാണ് മാളവിക കൃഷ്ണദാസ്. 2020ലായിരുന്നു താരത്തിന്റെയും മിനിസ്‌ക്രീന്‍ എന്‍ട്രി. നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മാളവിക ബിഗ് സ്‌ക്രീനിലെത്തുന്നത്. പിന്നീട് സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ഇന്ദുലേഖ എന്ന പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെടാനും തുടങ്ങി. ലാല്‍ ജോസ് സംവിധാനം ചെയ്ത തട്ടിന്‍ പുറത്ത് അച്യുതന്‍ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടി നല്ലൊരു അവതാരക കൂടിയാണ്.

തനിക്ക് ബിഗ് സ്‌ക്രീനും മിനി സ്‌ക്രീനും സിംപിളായി തന്നെ വഴങ്ങുമെന്ന് തെളിയിച്ച മറ്റൊരു നടിയാണ് താരാ കല്യാണ്‍. താരം കുറച്ച്ക്കാലം സ്‌ക്രീനില്‍ നിന്നും മാറി നിന്നതിന് ശേഷമാണ് മിനിസ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്. 2020ല്‍ തന്നെയായിരുന്നു താരം മിനിസ്‌ക്രീനില്‍ വീണ്ടും തിളങ്ങാന്‍ തുടങ്ങിയത്.
സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ചെമ്പരത്തി എന്ന സീരിയലില്‍ അഖിലാണ്ഡേശ്വരി എന്ന കഥാപാത്രത്തെയാണ് താര അവതരിപ്പിക്കുന്നത്.

ഇങ്ങനെ ഒത്തിരി നടികളാണ് ബിഗ്‌സ്‌ക്രീനില്‍ നിന്നും മിനിസ്‌ക്രീനിലേക്ക് ചേക്കേറിയത്. ഇതില്‍ ഒട്ടുമിക്ക ആളുകളും 2020ല്‍ തന്നെയായിരുന്നു സീരിയല്‍ രംഗത്ത് ശക്തമായ കഥാപാത്രവുമായി എത്തിയത്.

Anusha

Recent Posts

നല്ല പാരന്റിങ് ഇല്ലാത്ത പെണ്‍കുട്ടികള്‍ ആണെങ്കില്‍ സെക്‌സ് വര്‍ക്കിലേക്ക് പോകും. ആ റാക്കറ്റില്‍ നിന്ന് പുറത്തു വരാന്‍ സാധിക്കില്ല.

വനിതാ സ്റ്റണ്ട് മാസ്റ്റര്‍ എന്ന നിലയില്‍ പ്രശസ്തിയിലെത്തിയ താരമാണ് കാളി. നിരവധി സിനിമകളില്‍ നടിമാരുടെ ഡ്യൂപ്പായിട്ടൊക്കെ അഭിനയിച്ച് ശ്രദ്ധിക്കപ്പെടാന്‍ താരത്തിന്…

48 mins ago

ദിൽഷ എങ്ങനെയാണ് വിന്നറായതെന്ന് നാട്ടിലുള്ള എല്ലാർക്കും അറിയാം!അതുപോലെ ആവുമോ ജാസ്മിൻ

ജാസ്മിനോ ജിന്റോയോ ഇവരായിരിക്കും ടോപ്പ് ടു എന്നതാണ് ഏറെയും പ്രവചനങ്ങൾ. ഒരു വിഭാ​ഗം ജിന്റോ തന്നെയാകും വിജയിയെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു.…

2 hours ago

വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമത്വത്തിനു സാധ്യതയെന്ന് എലോൺ മസ്‌ക്, കേട്ടപാടെ ഇന്ത്യയിലേത് നല്ലതെന്ന് രാജീവ്

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) ഉപയോഗത്തിനെതിരെ ടെസ്‌ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്ക്. തിരഞ്ഞെടുപ്പിൽ കൃത്രിമം നടക്കാൻ…

2 hours ago

അർജുൻ എന്നെ പുറകിൽ നിന്ന് കുത്തിയെന്നത് ഞാൻ അവന്റെ മുഖത്ത് നോക്കി പറഞ്ഞു.ശേഷം സംഭവിച്ചത് പറഞ്ഞ് അൻസിബ

ബിഗ്ബോസിന് പുറത്ത് പോയവർ തിരികെ വന്നതോടെ ഫൈനലിസ്റ്റുകളായ അഞ്ച് പേർക്കും പുറത്ത് എങ്ങനെയാണ് മത്സരം പോകുന്നത് എന്നതിനെ കുറിച്ചൊക്കെ ചെറിയൊരു…

5 hours ago

‘അവന്‍ എന്താണ് ഈ കാണിക്കുന്നത്.. ആ ഡാഷ് മോന്‍’.ഡസ്രിങ് റൂമിന് അകത്തുവെച്ച് ഗബ്രിക്കെതിരെ റെസ്മിൻ

ജാസ്മിന്‍, ജിന്റോ, അർജുന്‍, അഭിഷേഖ്, റിഷി എന്നിവരാണ് ഫൈനലില്‍ എത്തിയിരിക്കുന്നത്. ഇവരില്‍ ആർക്കും വ്യക്തമായ മുന്‍തൂക്കം ഇല്ലാത്തതിനാല്‍ തന്നെ ആര്…

6 hours ago

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

17 hours ago