ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടെന്നീസ് താരം സെറീന വില്യംസ് തിരിച്ചെത്തുന്നു. പരുക്ക് ഭേദമായതിനെ തുടര്‍ന്നാണ് താരം കോര്‍ട്ടിലേക്ക് തിരിച്ചെത്തുന്നത്. ഈ മാസം അവസാനം ആരംഭിക്കുന്ന വിംമ്പിള്ഡനില് സെറിന മത്സരിക്കും. ഇന്‍സ്റ്റഗ്രാമിലൂടെയാണ് മടങ്ങിവരുന്നുവെന്ന കാര്യം സെറീന അറിയിച്ചത്.
കഴിഞ്ഞ വര്‍ഷം വിംമ്പിള്ഡന് ആദ്യ റൗണ്ടില്‍ അലിയക്സാണ്ട്ര സാസ്നോവിച്ചിനെ നേരിടുന്നതിനിടെയാണ് താരത്തിന് പരുക്കേറ്റത്. തെന്നിവീണ താരത്തിന്റെ കാലുകള്‍ക്ക് പരുക്കേല്‍ക്കുകയായിരുന്നു. ഒരു വര്‍ഷത്തോളം കോര്‍ട്ടില്‍ നിന്ന് വിട്ടുനിന്ന താരം നിലവില്‍ ലോക റാങ്കിംഗില്‍ 1208-ാം സ്ഥാനത്താണ്.
വിംമ്പിള്ഡനില് ഏഴ് സിംഗിള്‍സ് കിരീടങ്ങളും സഹോദരി വീനസിനൊപ്പം ആറ് ഡബിള്‍സ് കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട് സെറീന. 2017 ല്‍ ഗര്‍ഭിണിയായിരിക്കെയാണ് സെറീന അവസാനമായി ഗ്രാന്സ്ലാം കിരീടം വിജയിച്ചത്.
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…
മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…
ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…
ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…