സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ നടിയാണ് സീമ ജി നായര്‍. താരം കഴിഞ്ഞദിവസം ഒരു പോസ്റ്റ് പങ്കിടുകയുണ്ടായി. തിരുവനന്തപുരം കല്ലാട്ട്മുക്ക് റോഡിലെ കുഴിയില്‍ നിന്നും ഒരു ക്ലിക്ക്. തല്ക്കാലം എനിക്ക് രാഷ്ടീയം ഇല്ല ..അതുകൊണ്ടു ഞാന്‍ ഡ ആണ് ആ ആണ് എന്ന് ആരും പറയല്ലേ. പോസ്റ്റ് എഡിറ്റ് ചെയ്തു ഈ വാക്കുകള്‍ ചേര്‍ക്കുന്നു ..ഒരു കാര്യംകാണുമ്പോള് അത് പറയുമ്പോള്‍ ..അത് രാഷ്ട്രീയവല്‍ക്കരിച്ചിട്ടു കാര്യം ഇല്ല ..ഒരു സാധാരണ വ്യക്തി എന്ന നിലയില്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട് എന്നായിരുന്നു സീമ പങ്കിട്ട പോസ്റ്റില്‍.
പിന്നാലെ നിരവധി കമന്റ് എത്തി. കുഴിയില്‍ ഇറങി നിന്ന് ഫോട്ടം പിടിച്ചു മുഖ പുസ്തകത്തില്‍ ഇട്ടിട്ടു എനിക്ക് രാഷ്ട്രീയം ഇല്ല എന്ന് പറയുന്നതിന്റെ രാഷ്ട്രീയം പച്ച വെള്ളം പോലെ വ്യക്തം ആണെന്നും ഒരാള്‍ കുറിച്ചു. ഇതിന് സീമ മറുപടിയും കൊടുത്തു.
ഇത് ചെയ്തിട്ട് എനിക്ക് ഒരു വിപ്ലവും സൃഷ്ട്ടിക്കണ്ട ..കാരണം ആരും അറിയാതെ ഇവിടെ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ടു ..അതൊക്കെ മതി എന്റെ ജീവിതത്തില്‍ ..പിന്നെ ഇങ്ങനെയുള്ള ചില കാര്യങ്ങള്‍ കണ്ണില്‍ കാണുമ്പോള്‍ പോസ്റ്റ് ചെയ്യുന്നു അത്ര തന്നെ. താങ്കള്‍ എന്നെ കര്‍മ്മ നിരത പഠിപ്പിക്കണ്ട അവിടുത്തെ സാധരണ ജനങ്ങള്‍ ഈ റോഡിനു വേണ്ടി മുറവിളികൂട്ടാന് തുടങ്ങിയിട്ട് കാലങ്ങളായി എന്ന് സീമ മറുപടി നല്കി.
കഴിഞ്ഞ ദിവസം ഒരു ഫോട്ടോ ഇട്ടതിന്റെ പേരില്‍ അമ്പുകളും ..വിമര്‍ശനങ്ങളും .നായരായതുകൊണ്ടു ഇന്ന പാര്‍ട്ടി ആയിരിക്കും ..എന്തൊക്കെ ..എന്തൊക്കെ ..കൂടുതല്‍ സ്നേഹമുള്ളവര് ആയിരുന്നു ..അതുകൊണ്ടു സമാധാനം ഉണ്ടായിരുന്നു ..ഇന്നു ഞാന്‍ പച്ചസാരിയാണ് ഉടുത്തിരുന്നത് ..അതിന്റെ പേരിലും വല്ലതും കേള്‍ക്കേണ്ടി വരുമോ ..എന്തേലും പറയാന്‍ കാത്തിരിക്കുന്നവര്‍ക്ക് പറയാലോ ..ഇവിടെ നമ്മള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം ഇല്ല ..ഒരു വാക്ക് മിണ്ടിയാല്‍ പിന്നെ പൊടിപൂരം ആണ് ..എന്നാലും ചിലപ്പോള്‍ ഞാന്‍ പറയേണ്ടത് പറയും കേട്ടോ ..എല്ലാവര്ക്കും നന്മകള് നേരുന്നു എന്നും സീമ മറ്റൊരു പോസ്റ്റില്‍ പറഞ്ഞു.