Film News

സംഗീത മോഹന്‍ മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നു, ഇത്തവണ അഭിനയത്തിലൂടെ അല്ലെന്ന് മാത്രം

മഴവില്‍ മനോരമയില്‍ പുതുതായി ആരംഭിക്കാന്‍ പോകുന്ന പരമ്പരയാണ് തുമ്പപ്പൂ. നടി മൃദുല വിജയ് ആണ് ഇതില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വീണ എന്ന ഒരു ശക്തമായ സ്ത്രീയുടെ കഥാപാത്രത്തെയാണ് മൃദുല അവതരിപ്പിക്കുന്നത് . നേരത്തെ തന്നെ പുതിയ പരമ്പരയെ കുറിച്ച് മൃദുല പറഞ്ഞിരുന്നു. ഒക്ടോബര്‍ പതിനെട്ടിന് സീരിയല്‍ ആരംഭിക്കുമെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ മറ്റൊരു സന്തോഷവാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത് . തുമ്പപ്പൂവിന് വേണ്ടി തിരക്കഥ ഒരുക്കുന്നത് ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ സംഗീത മോഹന്‍ ആണ്. ഒരുകാലത്ത് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായിരുന്നു സംഗീത. സംഗീതയെ കുറിച്ച് പറയുമ്പോള്‍ നടിയുടെ അഭിനയം എടുത്തു പറയേണ്ടത് തന്നെ.

- Advertisement -

സംഗീത അഭിനയരംഗത്തു നിന്നും മാറി നില്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെ വര്‍ഷങ്ങള്‍ പിന്നിടുന്നു. ഇപ്പോള്‍ താന്‍ പുതിയ പരമ്പരക്ക് വേണ്ടി തിരക്കഥയൊരുക്കുന്ന സന്തോഷവാര്‍ത്തയാണ് പുറത്തുവന്നത് . ഡിഡി മലയാളത്തില്‍ സംപ്രേഷണം ചെയ്തിരുന്ന സൗമിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് സംഗീത മോഹനിനെ ശ്രദ്ധിച്ചുതുടങ്ങിയത്. നേരത്തെ താരത്തിന്റെ ജ്വാലയായി സീരിയല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനുപിന്നാലെ ശ്രദ്ധിക്കപ്പെടുന്ന നിരവധി സീരിയലുകളുടെ ഭാഗമാവാന്‍ ഈ നടിക്ക് കഴിഞ്ഞു . ഇപ്പോള്‍ അഭിനയത്തില്‍ ഇല്ലെങ്കില്‍ പോലും സംഗീത എന്ന നടിയെ ഓര്‍ത്തിരിക്കാന്‍ ഈ കഥാപാത്രങ്ങളെല്ലാം ധാരാളം ആയിരുന്നു.

തുമ്പപ്പൂവിന്റെ കഥ എഴുതിയിരിക്കുന്നത് ശര്‍മിള വി ശര്‍മയാണ്. ഇതിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് സംഗീത മോഹന്‍ ആണ്. ഞങ്ങള്‍ സ്ത്രീകള്‍ പറയുന്ന ഈ കഥയ്‌ക്കൊപ്പം നിങ്ങള്‍ ഉണ്ടാവില്ല എന്നും പിന്തുണ ആവശ്യമാണെന്നും സംഗീത പറഞ്ഞു. ഇതിന്റെ പ്രമോ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. ഇതില്‍ സംഗീത അഭിനയിക്കുന്നുണ്ടോ എന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്.

അതേസമയം ശരിക്കും ഒരു ശക്തമായ കഥാപാത്രത്തെയാണ് മൃദുല ഇതില്‍ അവതരിപ്പിക്കുന്നത്. അണിഞ്ഞൊരുങ്ങി നടക്കാന്‍ ഒട്ടും താല്പര്യം ഇല്ലാത്ത ഒരു പെണ്‍കുട്ടിയാണ് വീണ. ഇവിടെയും ഒരു ചെറിയ പ്രണയ കഥ തന്നെയാണ് സീരിയല്‍ പറയുന്നത് . പ്രകാശിന്റെ വീണയുടെ പ്രണയമാണ് സീരിയല്‍ പറയുന്നത്. എന്നാല്‍ പ്രെമോ വീഡിയോ പുറത്തുവന്നതോടെ വീണയെ കരച്ചില്‍ മാത്രം ഒതുക്കരുത് എന്നും പ്രേക്ഷകര്‍ അഭ്യര്‍ത്ഥിച്ചു.

Anusha

Recent Posts

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

5 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

5 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

5 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

6 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

6 hours ago

ഭാര്യയെ കാണാൻ വേണ്ടി അപ്സരയുടെ അമ്മയും ഭർത്താവും ബിഗ് ബോസിലേക്ക്, സാധിച്ചത് അപ്സരയുടെ അമ്മയുടെ ജീവിതത്തിലെ വലിയ ആഗ്രഹം, കുറിപ്പുമായി ഭർത്താവ് ആൽബി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് അക്ഷരം.…

6 hours ago