മഴവില്‍ മനോരമയില്‍ പുതുതായി ആരംഭിക്കാന്‍ പോകുന്ന പരമ്പരയാണ് തുമ്പപ്പൂ. നടി മൃദുല വിജയ് ആണ് ഇതില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വീണ എന്ന ഒരു ശക്തമായ സ്ത്രീയുടെ കഥാപാത്രത്തെയാണ് മൃദുല അവതരിപ്പിക്കുന്നത് . നേരത്തെ തന്നെ പുതിയ പരമ്പരയെ കുറിച്ച് മൃദുല പറഞ്ഞിരുന്നു. ഒക്ടോബര്‍ പതിനെട്ടിന് സീരിയല്‍ ആരംഭിക്കുമെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ മറ്റൊരു സന്തോഷവാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത് . തുമ്പപ്പൂവിന് വേണ്ടി തിരക്കഥ ഒരുക്കുന്നത് ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ സംഗീത മോഹന്‍ ആണ്. ഒരുകാലത്ത് മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായിരുന്നു സംഗീത. സംഗീതയെ കുറിച്ച് പറയുമ്പോള്‍ നടിയുടെ അഭിനയം എടുത്തു പറയേണ്ടത് തന്നെ.
സംഗീത അഭിനയരംഗത്തു നിന്നും മാറി നില്ക്കാന് തുടങ്ങിയിട്ട് ഏറെ വര്‍ഷങ്ങള്‍ പിന്നിടുന്നു. ഇപ്പോള്‍ താന്‍ പുതിയ പരമ്പരക്ക് വേണ്ടി തിരക്കഥയൊരുക്കുന്ന സന്തോഷവാര്‍ത്തയാണ് പുറത്തുവന്നത് . ഡിഡി മലയാളത്തില്‍ സംപ്രേഷണം ചെയ്തിരുന്ന സൗമിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് സംഗീത മോഹനിനെ ശ്രദ്ധിച്ചുതുടങ്ങിയത്. നേരത്തെ താരത്തിന്റെ ജ്വാലയായി സീരിയല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനുപിന്നാലെ ശ്രദ്ധിക്കപ്പെടുന്ന നിരവധി സീരിയലുകളുടെ ഭാഗമാവാന്‍ ഈ നടിക്ക് കഴിഞ്ഞു . ഇപ്പോള്‍ അഭിനയത്തില്‍ ഇല്ലെങ്കില്‍ പോലും സംഗീത എന്ന നടിയെ ഓര്‍ത്തിരിക്കാന്‍ ഈ കഥാപാത്രങ്ങളെല്ലാം ധാരാളം ആയിരുന്നു.
തുമ്പപ്പൂവിന്റെ കഥ എഴുതിയിരിക്കുന്നത് ശര്‍മിള വി ശര്‍മയാണ്. ഇതിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് സംഗീത മോഹന്‍ ആണ്. ഞങ്ങള്‍ സ്ത്രീകള്‍ പറയുന്ന ഈ കഥയ്ക്കൊപ്പം നിങ്ങള്‍ ഉണ്ടാവില്ല എന്നും പിന്തുണ ആവശ്യമാണെന്നും സംഗീത പറഞ്ഞു. ഇതിന്റെ പ്രമോ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. ഇതില്‍ സംഗീത അഭിനയിക്കുന്നുണ്ടോ എന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്.
അതേസമയം ശരിക്കും ഒരു ശക്തമായ കഥാപാത്രത്തെയാണ് മൃദുല ഇതില്‍ അവതരിപ്പിക്കുന്നത്. അണിഞ്ഞൊരുങ്ങി നടക്കാന്‍ ഒട്ടും താല്പര്യം ഇല്ലാത്ത ഒരു പെണ്‍കുട്ടിയാണ് വീണ. ഇവിടെയും ഒരു ചെറിയ പ്രണയ കഥ തന്നെയാണ് സീരിയല്‍ പറയുന്നത് . പ്രകാശിന്റെ വീണയുടെ പ്രണയമാണ് സീരിയല്‍ പറയുന്നത്. എന്നാല്‍ പ്രെമോ വീഡിയോ പുറത്തുവന്നതോടെ വീണയെ കരച്ചില് മാത്രം ഒതുക്കരുത് എന്നും പ്രേക്ഷകര്‍ അഭ്യര്‍ത്ഥിച്ചു.