സിറോ മലബാര്‍ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആലഞ്ചേരിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ഈ ഘട്ടത്തില്‍ അന്വേഷണം സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. സര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസ് അയച്ചു.
കൈമാറ്റം ചെയ്തവയില് സര്‍ക്കാരിന്റെ പുറമ്പോക്ക് ഭൂമിയുള്‍പ്പെട്ടിട്ടുണ്ടോ എന്നതില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ജോര്‍ജ് ആലഞ്ചേരിയുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം സുപ്രിംകോടതി തള്ളി. കേസില്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടേണ്ടി വരും.
കേസില്‍ ആലഞ്ചേരിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ വര്‍ഷം അന്വേഷണം ആരംഭിച്ചിരുന്നു. ഇടപാടുകളിലെ കള്ളപ്പണത്തെക്കുറിച്ചാണ് അന്വേഷണം. കേസില്‍ ആലഞ്ചേരി ഉള്‍പ്പെടെ 24 പ്രതികളാണുള്ളത്. സിറോ മലബാര്‍ സഭ ഭൂമി കച്ചവടത്തില്‍ ആധാരം വില കുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്ന പരാതിയിലാണ് ഇ.ഡി കേസെടുത്തത്.