Film News

മുല്ലപ്പെരിയാർ ഡാം ഉൾപ്പെടുന്ന ചില ജില്ലകൾ തമിഴ്നാടിന് വിട്ടുകൊടുക്കണം – വിവാദ പരാമർശവുമായി സന്തോഷ് പണ്ഡിറ്റ്, ആദ്യം എതിർത്തു എങ്കിലും കാരണം കേട്ടപ്പോൾ പിന്തുണച്ചു മലയാളികൾ

മുല്ലപ്പെരിയാർ വിഷയത്തിൽ വിവാദ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കിൽ ആണ് താരം പ്രതികരണം അറിയിച്ചിരിക്കുന്നത്. താരം നടത്തിയ പ്രതികരണം ഇങ്ങനെ: “മുല്ലപ്പെരിയാർ വിഷയത്തിൽ പ്രായോഗികമായി എന്തെങ്കിലും സംഭവിക്കും എന്ന് ഞാൻ കരുതുന്നില്ല. സ്കൂൾ ബസ് അപകടത്തിൽ പെടുമ്പോൾ മാത്രം വണ്ടിയുടെ ഫിറ്റ്നസ് ഉറപ്പാക്കുക, എവിടെയെങ്കിലും കെട്ടിടം കത്തിയാൽ ഒരാഴ്ചത്തേക്ക് ഫയർ ആൻഡ് സേഫ്റ്റി പുറത്താക്കുക, സ്ത്രീധന ആത്മഹത്യ നടന്നാൽ ഒരാഴ്ചത്തേക്ക് മാത്രം സ്ത്രീധനത്തിനെതിരെ പ്രതിഷേധിക്കുക, പ്രളയം വന്നാൽ മാത്രം ഗാഡ്ഗിൽ റിപ്പോർട്ട്, കസ്തൂരിരംഗൻ റിപ്പോർട്ട് ചർച്ച ചെയ്യുക തുടങ്ങിയ കലാപരിപാടികൾ മാത്രമാണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്.

- Advertisement -

എവിടെയെങ്കിലും അപകടം സംഭവിച്ചു കഴിഞ്ഞാൽ മാത്രം ഒരുപാട് യോഗം ചേരും, ആദരാഞ്ജലികൾ, പിന്നെ കോടികൾ പൊടിക്കാൻ വേണ്ടി അന്വേഷണകമ്മീഷൻ. ഇതിനൊരു പരിഹാരം മാത്രമേയുള്ളൂ – മുല്ലപ്പെരിയാർ ഉൾപ്പെടുന്ന ചില ജില്ലകൾ തമിഴ്നാടിന് വിട്ടുകൊടുക്കുക. അതോടെ ആ ജില്ലയിൽ താമസിക്കുന്നവരുടെ സുരക്ഷാ തമിഴ്നാടിൻ്റെ ഉത്തരവാദിത്വം ആയി മാറും. തമിഴ്നാട്ടിലെ 5 ജില്ലകൾ സമ്പുഷ്ടം ആവുകയും ചെയ്യും. ലോകത്തിൻറെ ഏതു കോണിൽ ഉള്ളവരെയും സേവ് ചെയ്യുവാൻ കഷ്ടപ്പെടുന്ന നമുക്ക് ഇനിയെങ്കിലും സ്വയം സേവ് ചെയ്യാൻ ഉള്ള സമയം അതിക്രമിച്ചിരിക്കുന്നു. കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷയും തമിഴ്നാടിന് വെള്ളം കിട്ടുവാൻ ഇനി പുതിയ ഡാം ഉടനെ പണിയും എന്നു കരുതാം.

വാൽക്കഷണം: പുതിയ ഡാം പണിയുകയാണെങ്കിൽ ജോലി തമിഴ്നാടിനെയോ കേന്ദ്രത്തെയോ മാത്രം ഏൽപ്പിക്കുക. അല്ലെങ്കിൽ പാലാരിവട്ടം പാലം, കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ എന്നിവയുടെ അവസ്ഥ ആയിരിക്കും വരിക. ഇപ്പോഴാണെങ്കിൽ മുല്ലപ്പെരിയാറിനെ മഴക്കാലത്ത് മാത്രം പേടിച്ചാൽ മതി. ചില ആളുകൾ പുതിയ ഡാം കെട്ടിയാൽ ആജീവനാന്തം ആ ജില്ലക്കാർ ഭയന്നു ജീവിക്കേണ്ടി വരും” – ഇതായിരുന്നു സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചത്.

നിരവധി ആളുകൾ ആയിരുന്നു പോസ്റ്റ് മുഴുവൻ വായിക്കാതെ തലക്കെട്ട് മാത്രം വായിച്ചു കൊണ്ട് താരത്തിനെതിരെ രംഗത്തുവന്നത്. എന്നാൽ സത്യാവസ്ഥ അറിഞ്ഞപ്പോൾ താരത്തെ അഭിനന്ദിക്കുകയാണ് മലയാളികൾ. ഇത്രയും കാര്യങ്ങൾ കൃത്യമായി പറഞ്ഞ് താരത്തിന് അഭിനന്ദനങ്ങളുമായി എത്തുകയാണ് മലയാളികൾ. സാംസ്കാരിക നായകർക്ക് ഇല്ലാത്ത ധൈര്യം ആണ് സന്തോഷ് പണ്ഡിറ്റ് ഉള്ളത് എന്നാണ് മലയാളികൾ അവകാശപ്പെടുന്നത്.

Athul

Recent Posts

കല്ല്യാണം കഴിഞ്ഞവരാണെങ്കിലും ചിലരെ കണ്ടാൽ ആകർഷണം തോന്നില്ലേ. നമ്മുടെ ഉള്ളിലെ ഹോർമോൺസ് ആണ് നമ്മുടെ ഫീലിംഗ്സിനെ കൺട്രോൾ ചെയ്യുന്നത്. ജാസ്മിൻ ഉദ്ദേശിച്ചത് ഇതാണ്

തനിക്ക് ഗബ്രിയെ ഇഷ്ടമാണെന്നും എന്നാൽ ഇത് പ്രണയത്തിലെത്താതെ പിടിച്ചുവെച്ചിരിക്കുകയാണെന്നുമാണ് മോഹൻലാലിന്റെ ചോദ്യത്തിന് ജാസ്മിൻ നൽകിയ മറുപടി. ഇപ്പോഴിതാ ഈ 'ബോർഡറിനെ'…

5 hours ago

ജിന്റോ തന്റെ വസ്ത്രത്തെക്കുറിച്ച് പറഞ്ഞത് എനിക്ക് ഒട്ടും സഹിച്ചില്ല.സീരിയലിലെ വേദിക അല്ല റിയൽ ലൈഫിൽ ഞാൻ

പുറത്തായതിന് പിന്നാലെ ഏഷ്യാനെറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ശരണ്യ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ഈ ഡ്രസ്സിങ് രീതി…

5 hours ago

ഞാന്‍ കെട്ടിപ്പിടിക്കുകയും കടിക്കുകയും ഉമ്മ വെക്കുകയുമൊക്കെ ചെയ്യും.ജാസ്മിന് പുറമേ റെസ്മിന്റെ പേര് കൂടി ചേര്‍ത്ത് ഗബ്രിയെ മോശക്കാരനാക്കുന്നു

മലയാളം ബിഗ്ബോസിലൂടെ കോളിളക്കം തീർത്ത താരങ്ങളാണ് ഗബ്രിയും ജാസ്മിനും.100 ദിവസം വീടിനകത്തുനിന്ന് ഫൈനല്‍ ഫൈവിലേക്ക് എത്തുമെന്ന് എല്ലാവരും കരുതിയിരുന്ന താരമാണ്…

5 hours ago

വാഹനമിടിച്ച് കൊലപ്പെടുത്തിയ ശേഷം ട്രാൻസ് വുമൺ ശരീരം മറിച്ചിടുകയും ചുംബിക്കുകയും ചെയ്തു,ശേഷം കുത്തിക്കൊന്നു

64 വയസ്സുള്ള പുരുഷൻ ഒരു ട്രാൻസ് സ്ത്രീയുടെ കാർ ഇടിച്ച് മരിച്ചു. തുടർന്ന് ഒമ്പത് തവണ കുത്തിപ്പരിക്കേൽപ്പിക്കുന്നതിന് മുമ്പ് ട്രാൻസ്…

7 hours ago

ജാസ്മിന്റെ അഫ്‌സലിനെ ചീത്ത വിളിക്കുന്നു, മുന്നയെ ചീത്ത വിളിക്കുന്നു,ഗബ്രി പോയി .നെഗറ്റീവാകുന്നത് അവള്‍ക്കാണ്

ബിഗ്ബോസിലൂടെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായി സൗഹൃദത്തിലായതും ഇരുവരുടെയും പ്രവൃത്തികളുമൊക്കെയാണ് നെഗറ്റീവ് കമന്റുകള്‍ക്ക് കാരണമായത്.അതേ സമയം…

7 hours ago

റോബിന്‍ ചെയ്തത് ഫിസിക്കല്‍ അസോള്‍ട്ട് അല്ല.അസൂയ മൂത്ത് പ്രാന്തായതല്ല, മണിക്കുട്ടന്റെ ട്രോഫി തിരിച്ചെടുക്കണം,കാരണം ഇതാണ്

കിടിലം ഫിറോസിന്റെ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.താരം പറയുന്ന കാര്യങ്ങൾ ഇതാണ്,'സിബിന്റെ കാര്യത്തില്‍ അദ്ദേഹം പറയുന്നത് മെന്റല്‍ ഫ്രസ്‌ട്രേഷന്‍ കാരണം പുറത്ത്…

7 hours ago