സിനിമ നിർത്തുകയാണെന്ന് പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുകയാണ് യുവ സംവിധായകൻ സഞ്ജിത് ചന്ദ്രസേനൻ. ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിലാണ് സഞ്ജിത് തന്റെ തീരുമാനത്തേക്കുറിച്ച് അറിയിച്ചത്. സണ്ണി വെയ്ൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ‘ത്രയം’, ശ്രീനാഥ് ഭാസി നായകനായ ‘നമുക്ക് കോടതിയിൽ കാണാം’ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് സഞ്ജിത്ത്. ചിത്രീകരണം പൂർത്തിയായെങ്കിലും രണ്ടുചിത്രങ്ങളും ഇനിയും തിയേറ്ററുകളിൽ എത്തിയിട്ടില്ല.അതെ സമയം ഒരു വർഷമായി സിനിമ ചെയ്യാത്തത് എന്തുകൊണ്ട്, ചെയ്ത രണ്ട് സിനിമകൾ ഇറങ്ങാത്തത് എന്തുകൊണ്ട് എന്ന ചോദ്യങ്ങൾ താൻ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നെന്ന് പറഞ്ഞുകൊണ്ടാണ് സഞ്ജിത്തിന്റെ കുറിപ്പ് തുടങ്ങുന്നത്. രണ്ട് സിനിമയും കഴിഞ്ഞിരിക്കുകയാണെന്നും അദ്ദേഹമെഴുതി. പ്രശ്നം എന്തുമാവട്ടെ, അതൊക്കെ തൻറെ പ്രശ്നങ്ങളായിക്കണ്ട് സിനിമ തൽക്കാലത്തേക്ക് നിർത്തുകയാണ്. സിനിമയിൽ വന്നത് വളരെ കഷ്ടപ്പെട്ടാണ്. തൻറെ ആരും സിനിമയിൽ ഇല്ല. എന്നിട്ടും വളരെ കഷ്ടപ്പെട്ട് എത്തി. ആ യാത്ര അത്ര എളുപ്പമായിരുന്നില്ലെന്നും സഞ്ജിത് ചൂണ്ടിക്കാട്ടുന്നു.
‘‘ഇവിടെവരെയെത്തി തോറ്റ് തിരിച്ചുപോകുന്നത് ശരിയല്ലെന്ന് അറിയാം. പക്ഷേ ഈ മനസിൻറെ ഭാരം ഭയങ്കരമാണ്. പറ്റുന്നില്ല. ജീവിതത്തിൽ ഒരിക്കൽ തോറ്റു എന്ന് തോന്നിയപ്പോൾ ജീവിക്കണമെന്ന് തോന്നിയത് സിനിമയിൽ വന്നപ്പോഴാണ്. ഇനി എന്ത്, എന്തിന് എന്ന ഒരു ചോദ്യം മാത്രം ബാക്കി. ഈ സിനിമകൾ അടുത്ത് തന്നെ റിലീസ് ആവും.’’–സംവിധായകൻ കൂട്ടിച്ചേർത്തു.നിരവധി പേരാണ് ഇപ്പോൾ ഇദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ നിരവധി നല്ല കമന്റുകൾ വരുന്നുണ്ട്.
ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രമാണ് പുതിയ സിനിമ ലെവൽ ക്രോസ്.അതേ സമയം ചിത്രം ജൂലൈ 26ന് തിയേറ്ററുകളിൽ എത്തും.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കനിഹ. ഒരുകാലത്ത് തിന്ന സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു ഇവർ. എന്നാൽ മറ്റു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. ഇപ്പോൾ ഇദ്ദേഹത്തെ സംബന്ധിക്കുന്ന ഒരു കഥയാണ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. ഇന്ന് സിനിമ മേഖലയിലും ബിസിനസ് മേഖലയിലും താരം വളരെ സജീവമാണ്. അതേസമയം…
അടുത്തിടെ ആയിരുന്നു ബിഗ് ബോസ് ആറാം സീസൺ അവസാനിച്ചത്. താരതമ്യേന ഒരു മോശം സീസണായിരുന്നു ഇത് എങ്കിലും പുറത്തു ഒരുപാട്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. 58 വയസ്സ് ആണ് ഇദ്ദേഹത്തിൻറെ പ്രായം. എന്നാൽ ഇതുവരെ ഇദ്ദേഹം…