Film News

ചാൻസിനു വേണ്ടി ശരിക്കും അധ്വാനിക്കും പാവം – സാനിയയുടെ പിറന്നാൾ പോസ്റ്റിനു താഴെ ദ്വയാർത്ഥ കമൻ്റ് നടത്തി നന്ദന വർമ്മ, വിമർശനവുമായി പ്രേക്ഷകർ, എന്നാൽ ശരിക്കും സംഭവിച്ചത് ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സാനിയ ഇയ്യപ്പൻ. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം സിനിമയിലെത്തുന്നത്. മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലെ മത്സരാർത്ഥി ആയിരുന്നു സാനിയ. ഇവിടെ നിന്നും ആണ് താരം സിനിമാ മേഖലയിൽ എത്തുന്നത്. ക്വീൻ എന്ന ചിത്രത്തിലെ നായിക ആയിരുന്നു സാനിയ. ഒരു പുതുമുഖ നടിക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച വരവേൽപ്പുകളിൽ ഒന്നായിരുന്നു ഈ ചിത്രത്തിലെ പ്രകടനത്തിന് താരത്തിന് ലഭിച്ചത്. പിന്നീട് ഒരുപാട് മലയാള ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ സാനിയ അവതരിപ്പിച്ചു.

- Advertisement -

ഇന്ന് സാനിയയുടെ പിറന്നാളാണ്. ധാരാളം ആളുകളാണ് താരത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് എത്തുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ സ്വന്തം കഴിവ് കൊണ്ട് തൻറെതായ ഒരു ഇടം നേടിയെടുത്ത താരമാണ് സാനിയ എന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്. നല്ല രീതിയിൽ അധ്വാനിക്കുന്ന നടിയാണ് എന്നും ഇനിയും ഒരുപാട് അവസരങ്ങൾ കാത്തിരിക്കുന്നുണ്ട് എന്നുമാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്. ഇത്തരത്തിൽ ഒരു പോസ്റ്റിനു താഴെ ആണ് ഇപ്പോൾ വിവാദപരമായ ഒരു കമൻറ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

“വരാതിരിക്കുമോ, ശരിക്കും അധ്വാനിക്കുന്ന കുട്ടിയാണ്. ചാൻസിന് വേണ്ടി ശരിക്കും അധ്വാനിക്കും പാവം” – ഇതായിരുന്നു സാനിയയുടെ പിറന്നാൾ ആശംസ പോസ്റ്റിനു താഴെ പ്രത്യക്ഷപ്പെട്ട കമൻറ്. എന്നാൽ ഈ കമൻറ് നടത്തിയ ആളെ കണ്ടപ്പോൾ എല്ലാവരും ശരിക്കും ഞെട്ടി. മലയാള സിനിമയിലെ മറ്റൊരു മുൻനിര യുവ താരമാണ് ഈ കമൻറ് നടത്തിയത്. ബാലതാരമായി സിനിമയിൽ എത്തി ഇപ്പോൾ മലയാള സിനിമയിൽ സ്വന്തമായി ഒരു മേൽവിലാസം സ്വന്തമാക്കിയ നടി. നടി നന്ദന വർമ്മ ആണ് ഇത്തരത്തിൽ ഒരു കമൻ്റ് നടത്തിയിരിക്കുന്നത്.

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷത്തിൽ നന്ദന എത്തിയിരുന്നു. വളരെ ചെറിയ പ്രായത്തിൽ ആയിരുന്നു നന്ദന ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും തുടർന്നും ധാരാളം വേഷങ്ങൾ താരത്തിനും ലഭിക്കുകയും ചെയ്തു. ഗപ്പി എന്ന ചിത്രത്തിലെ ആമിന എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. ഇതിനു ശേഷമായിരുന്നു താരം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള യുവ നായകമാരിൽ ഒരാളാണ് നന്ദന വർമ്മ.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ നന്ദന ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ നിമിഷങ്ങൾക്കകം ആണ് വൈറൽ ആയി മാറുന്നത്. നന്ദന എന്തായാലും അവരുടെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ വ്യക്തിപരമായി അല്ല മാനേജ് ചെയ്യുന്നത് എന്നത് ഉറപ്പാണ്. എല്ലാ നടന്മാരും നടിമാരും മറ്റുള്ള ഏജൻസികളെ ഏൽപ്പിക്കുകയാണ് പതിവ്. നന്ദനയും അതുപോലെ മറ്റൊരു ഏജൻസിയെ ആയിരിക്കണം സമീപിച്ചിരിക്കുന്നത്. നന്ദന നടത്തുന്ന പോസ്റ്റുകളും ചിത്രങ്ങളും എല്ലാം തന്നെ സത്യത്തിൽ ഇവരാണ് ചെയ്യുന്നത്, എന്നാൽ നന്ദനയുടെ അറിവും സമ്മതവും കൊണ്ട് മാത്രമായിരിക്കും അവർ അങ്ങനെ ചെയ്യുന്നത്.

ഈ കമൻറ് നന്ദന അല്ല നടത്തിയിരിക്കുന്നത് എന്നാണ് ചിലർ അവകാശപ്പെടുന്നത്. പേജ് മാനേജ് ചെയ്യുന്ന അഡ്മിൻ ആയിരിക്കും ഇത് നടത്തിയത്. പ്രൊഫൈൽ മാറിപ്പോയി നന്ദനയുടെ പ്രൊഫൈലിൽ ആയിരിക്കും ചിലപ്പോൾ കമൻറ് വന്നത്. അല്ലാതെ മലയാളത്തിലെ ഒരു യുവതാരം മറ്റൊരു യുവതാരത്തെ കുറിച്ച് ഇങ്ങനെ പറയില്ല എന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്. എന്തായാലും ഈ വിഷയത്തിൽ ഉടൻതന്നെ നന്ദനയുടെ പ്രതികരണം വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Athul

Recent Posts

25 വർഷമായി ഞാൻ ഈ ഇൻഡസ്ട്രിയിൽ നിൽക്കുന്നു, ഇതുപോലൊരു അപമാനം നേരിട്ട് ഇല്ല – ബോളിവുഡ് സംവിധായകൻ കരൻ ജോഹർനെതിരെ ഞെട്ടിപ്പിക്കുന്ന അപഹാസ്യം നടത്തി കലാകാരൻ

ഹിന്ദി സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളാണ് കരൺ ജോഹർ. അടുത്തിടെ ഒരു ടെലിവിഷൻ ഷോയിൽ ചിലർ ഇദ്ദേഹത്തെ അനുകരിച്ചിരുന്നു. 25…

11 hours ago

അവസാനമായി ഒരു സോറി പോലും പറയാൻ പറ്റിയില്ല – നടി കനകലതയെ ഓർത്തെടുത്ത് ഭാഗ്യലക്ഷ്മി

മലയാളികൾ വളരെ ഞെട്ടലോടെ ആയിരുന്നു നടി കനകലതയുടെ വിയോഗവാർത്ത കേട്ടത്. ഏറെ നാളായി അസുഖം ബാധിച്ച കിടപ്പിലായിരുന്നു ഇവർ. ഓർമ്മ…

11 hours ago

അത്തരത്തിലുള്ള നിമിഷങ്ങൾ കാണുന്നതിനേക്കാൾ വലിയ സന്തോഷം മറ്റൊന്നുമില്ല – സുരേഷ് ഗോപിയും മഹാലക്ഷ്മിയും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് കാവ്യ നൽകിയ ക്യാപ്ഷൻ ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കാവ്യാമാധവൻ. ദിലീപ് ആണ് ഇവരുടെ രണ്ടാമത്തെ ഭർത്താവ്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു…

11 hours ago

വിറയ്ക്കുന്ന ചുണ്ടുകളോടും നനയുന്ന മിഴികളോടുമായി ചിതറിയ ശബ്ദത്തിൽ ചേച്ചി പറയുന്നുണ്ടായിരുന്നു – കനകലത ചേച്ചിയുടെ അവസാന നാളുകൾ ഓർത്തെടുത്ത് നടൻ അനീഷ് രവി

മലയാളികൾ വളരെ ഞെട്ടലോടെയാണ് കഴിഞ്ഞദിവസം നടി കനകലതയുടെ വിയോഗ വാർത്ത കേട്ടത്. ഏറെ നാളുകളായി ഇവർ അസുഖം ബാധിച്ച ചികിത്സയിലായിരുന്നു.…

11 hours ago

ജാസ്മിനെ കുറിച്ച് തൊപ്പിയുടെ വാക്കുകൾ വൈറൽ, തൊപ്പിയുടെ അടുത്തുനിന്നും മാത്രമേ ജാസ്മിന് കിട്ടാൻ ബാക്കിയുണ്ടായിരുന്നുള്ളൂ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് മലയാളം ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും കൂടുതൽ ആരാധകർ…

12 hours ago