നൃത്തത്തിലൂടെ വന്ന് അഭിനയത്തില്‍ സജീവമായ നടിയാണ് സാനിയ ഇയ്യപ്പന്‍ . സാനിയയെ മലയാളികള്‍ സ്നേഹത്തോടെ ചിന്നു എന്നാണ് വിളിക്കാര്. ചെറുപ്രായത്തില്‍ തന്നെ സൂപ്പര്‍താരങ്ങളുടെ മകളായും സഹോദരിയായും എല്ലാം സാനിയക്ക് അഭിനയിക്കാന്‍ അവസരം ലഭിച്ചു. നടി പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആണ് ക്വീന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത് , ഇതില്‍ നായികയായി അരങ്ങേറ്റം കുറിച്ച ശേഷം പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല സാനിയക്ക്. ഈ അടുത്ത കാലത്ത് ഹിറ്റായി തീര്‍ന്ന പലചിത്രങ്ങളിലും സാനിയയും ഉണ്ടായിരുന്നു. കുറച്ചുനാള്‍ മുമ്പാണ് തന്റെ വിവാഹ സങ്കല്പങ്ങളെ കുറിച്ച് സാനിയ തുറന്നുപറഞ്ഞത്. വിവാഹത്തിന് ധരിക്കാന്‍ , ആഗ്രഹിക്കുന്ന ലഹങ്കയെക്കുറിച്ച് അതിന്റെ കാളറിനെ കുറിച്ചെല്ലാം സാനിയ വെളിപ്പെടുത്തിയിരുന്നു. ഇതിനിടെ സാനിയയുടെ പ്രണയവും ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആവാറുണ്ട്.
ഇപ്പോള്‍ തന്റെ ആദ്യ പ്രണയത്തെ കുറിച്ച് സാനിയ പറഞ്ഞ വാക്കുകള്‍ ആണ് വൈറല്‍ ആവുന്നത്. നര്‍ത്തകനും നടനുമായ നകുല്‍ തമ്പിയെയാണ് സാനിയ പ്രണയിച്ചിരുന്നത്. പിന്നീട് ഇവര്‍ ബ്രേക്കപ്പ് ആവുകയായിരുന്നു , എങ്കിലും ഇപ്പോള്‍ നല്ല സുഹൃത്തുക്കളായാണ് രണ്ടുപേരും മുന്നോട്ടുപോകുന്നത്.
കഴിഞ്ഞ വര്‍ഷം മുമ്പ് തന്നെ ഞങ്ങള്‍ ബ്രേക്ക് അപ്പ് ആയി അതിനുശേഷം തിരുവനന്തപുരത്ത് വച്ച് ഞങ്ങള്‍ കണ്ടിരുന്നു. ഇന്ന് നല്ല സുഹൃത്തുക്കളായി ആണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്. നകുലിന്റെ അമ്മയുമായി വീഡിയോ ചാറ്റ് ചെയ്യാറുണ്ട്. ഒരു പ്രായം എത്തി കഴിയുമ്പോള്‍ എന്താണ് വേണ്ടത് എന്ന് നമുക്ക് മനസ്സിലാവുമല്ലോ. രണ്ടുപേര്‍ക്കും ആവശ്യമുള്ളത് എന്താണെന്ന് തിരഞ്ഞെടുക്കുകയായിരുന്നു. തങ്ങള്‍ പിരിഞ്ഞത് വ്യക്തിപരമായ വെറുപ്പ് ഉണ്ടാക്കി അല്ലെന്നു നടി പറയുന്നു.
എന്റെ എല്ലാ സിനിമകളും കാണാറുണ്ട് അവന്, എനിക്ക് ഫിലിം ഫെയര്‍ അവാര്‍ഡ് കിട്ടി എന്നറിഞ്ഞപ്പോള്‍ ആദ്യം വിളിച്ചത് നകുല്‍ ആയിരുന്നു. അവന് അറിയാം എനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണ് ഈ അവാര്‍ഡ് എന്നത്. അതേസമയത്ത് നകുലിന് അപകടം പറ്റിയതിനെക്കുറിച്ചും സാനിയ പറയുന്നുണ്ട്. താന്റെ പ്രീസ്റ്റ് എന്ന മമ്മൂട്ടി ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്തായിരുന്നു അവന് അപകടം പറ്റിയത്. എന്നാല്‍ കാണാന്‍ പോകാന്‍ പറ്റിയിരുന്നില്ല. അവന് വൈകാതെ തന്നെ തിരിച്ചുവരുമെന്നും നടി പറയുന്നു.
അതേസമയം ഡാന്‍സ് റിയാലിറ്റി ഷോയ്ക്കിടെ ആയിരുന്നു ഇവര്‍ പരസ്പരം സൗഹൃദത്തില്‍ ആവുന്നത് , ഇവിടെവെച്ച് തുടങ്ങിയ പ്രണയമായിരുന്നു ഇവരുടേത് . അഭിനയരംഗത്ത് എത്തിയപ്പോഴും ആ പ്രണയം തുടര്‍ന്നിരുന്നു പിന്നെ ബ്രേക്ക് അപ്പ് ആവുകയായിരുന്നു. ഇതിനിടെ പതിനെട്ടാംപടി എന്ന ചിത്രത്തില്‍ നകുലും സാനയക്കൊപ്പം അഭിനയിച്ചിരുന്നു .