Social Media

എന്നെയോ മക്കളെയോ കാണാന്‍ അവര്‍ എത്തിയില്ല; താന്‍ നേരിട്ട കഷ്ടപാടുകളെക്കുറിച്ച് കസ്തൂരിമാന്‍ താരം പറയുന്നു

ഇന്നും ടീവിയില്‍ വന്നാല്‍ പ്രേക്ഷകര്‍ ആകാംഷയോടെ ഇരുന്ന് കാണുന്ന ചിത്രമാണ് കസ്തൂരിമാന്‍. ഹിറ്റ് ചിത്രം അന്ന് പോലെ ഇന്നും അങ്ങനെ തന്നെയാണ്. ഇതില്‍ സഹനടിയായി എത്തിയ താരമാണ് സാന്ദ്ര ആമി. ഷീലാ പോള്‍ എന്ന പേരിലാണ് താരം കസ്തൂരിമാനില്‍ അറിയപ്പെട്ടത്. അധിക ചിത്രങ്ങളിലൊന്നും ഇല്ലെങ്കിലും അഭിനയിച്ച സിനിമകളില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ചെയ്യാന്‍ നടിക്ക് കഴിഞ്ഞിട്ടുണ്ട്.

- Advertisement -

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. ഗര്‍ഭിണി ആയിരുന്നപ്പോള്‍ കുടുംബത്തില്‍ നിന്ന് നേരിട്ട കഷ്ടതകളെകുറിച്ചാണ് സാന്ദ്ര വെളിപ്പെടുത്തുന്നത്. നടിയുടെ പോസ്റ്റ് ഇങ്ങനെ..

സന്തോഷം കൊണ്ട് കണ്ണുകള്‍ നിറയുന്നു. ഞങ്ങളുടെ മക്കളെ ഇത്രയധികം ഹൃദയങ്ങള്‍ ഒരുമിച്ചു സ്വാഗതം ചെയ്യുമെന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ല. ഞങ്ങളും മക്കളും എന്റെ മതം കാരണം തീര്‍ത്തും വെറുക്കപെട്ടവര്‍ ആയിരുന്നു. അത് കാരണം ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. മക്കളെ ഞാന്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഭക്ഷണം തരാന്‍ പോലും ബന്ധുക്കള്‍ വിസമ്മതിച്ച സാഹചര്യം ഉണ്ടായിട്ടുണ്ട്’.പ്രസവം വരെ ദിവസം ഒരു പത്തുപ്രാവശ്യമെങ്കിലും ഞാന്‍ വൊമിറ്റ് ചെയ്യുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ഷൂട്ടിങ് കഴിഞ്ഞു വീട്ടിലെത്തിയ ശേഷം പ്രജിന്‍ ആണ് അതെല്ലാം വൃത്തിയാക്കിയിരുന്നത്. വിശപ്പും ക്ഷീണവും കാരണം ആഹാരത്തിനുവേണ്ടി അയല്‍ക്കാരോട് വരെ യാചിച്ച അവസ്ഥ ഉണ്ടായിട്ടുണ്ട്. സ്‌കാനിങ്ങിന് പോകുന്നത് വരെ തനിച്ചായിരുന്നു.

പ്രജിന്‍ രാത്രി മുഴുവനും ഉറക്കം വെടിഞ്ഞാണ് ഷൂട്ടിങ്ങിനു പോയിരുന്നത്. സിഗ്‌നല്‍ ലൈറ്റ് റെഡ് ആകുന്നസമയം കാറില്‍ ഇരുന്നാണ് അദ്ദേഹം അല്‍പ്പം വിശ്രമിച്ചിരുന്നത്. എനിക്ക് ആണേല്‍ കേരള സ്‌റ്റൈല്‍ ഭക്ഷണം കഴിക്കാന്‍ ഒരുപാട് കൊതി തോന്നിയിരുന്ന സമയം കൂടി ആയിരുന്നു അതെല്ലാം. അതിനായി പല തവണ ഒരു സെര്‍വന്റിന്റെ തേടിയിരുന്നു എങ്കിലും പരാജയപ്പെട്ടു. പലതവണ എന്റെ അമ്മയെ ഫോണില്‍ ബന്ധപെട്ടു. എനിക്ക് വിശക്കുന്നു, ദയവായി എന്റെ അടുക്കലേക്ക് വരാന്‍ അപേക്ഷിച്ചു, എന്നാല്‍ അമ്മ വന്നില്ല. എന്റെ ഭര്‍തൃവീട്ടുകാര്‍ എന്റെ വീട്ടുകാരെ കണ്ടെത്തി വിവരം അറിയിച്ചെങ്കിലും എന്നെ ഏറ്റെടുക്കാന്‍ അവര്‍ തയ്യാറായില്ല.


പ്രസവത്തിനു ശേഷവും അവസ്ഥ അത് തന്നെ ആയിരുന്നു. ഒരു മാറ്റവും സംഭവിച്ചില്ല. എന്നെയോ മക്കളെയോ കാണാന്‍ അവര്‍ എത്തിയില്ല. അവര്‍ അവരുടേതായ ലോകത്ത് അവരുടേതോയ കാര്യങ്ങളില്‍ ബി സി ആയിരുന്നു. എല്ലാ ഫങ്ഷനും അവരെ വിളിക്കാറുണ്ട്. പക്ഷെ എന്തെങ്കിലുമൊക്കെ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് അവര്‍ ഒഴിവാകും. ഞങ്ങളുടെ ഒരു വീഡിയോയിലെങ്കിലും നിങ്ങള്‍ അവരെ കണ്ടിട്ടുണ്ടോ.


പക്ഷെ ഇന്ന് ഈ വാര്‍ത്ത കാണുമ്പൊള്‍ സന്തോഷം കൊണ്ട് കണ്ണുകള്‍ നിറയുന്നു, കാരണം ലക്ഷകണക്കിന് ആളുകളുടെ അനുഗ്രഹവും സ്‌നേഹവും ആണ് ഞങ്ങളുടെ കുരുന്നുകള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഒരിക്കലും കരുതിയില്ല ഇതിത്ര വൈറല്‍ ആകുമെന്ന്. ഈ ദിവ്യാത്ഭുതത്തിനും അനുഗ്രഹത്തിനും ഈ ലോകത്തിനും ദൈവത്തിനും നന്ദി പറയുകയാണ്. ഞങ്ങള്‍ ശരിക്കും കൃതാര്‍ത്ഥരായി. ഈ സന്തോഷവും അനുഗ്രഹങ്ങളും കൊണ്ട് എല്ലാ വേദനകളും മറക്കുകയാണ്. എല്ലാവര്‍ക്കും നന്ദി ലവ് യൂ ഓള്‍. വസുദൈവ കുടുംബകം- സാന്ദ്ര കുറിച്ചു.


നേരത്തെ മക്കളുടെ ചോറൂണ്‍ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നു താരം. ചെന്നൈ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു സാന്ദ്രയുടെയും ഭര്‍ത്താവും നടനുമായ പ്രജിന്റെയും ഇരട്ടക്കുട്ടികളായ രുദ്രയുടൈയും മിത്രയുടെയും ചോറൂണ്‍ ചടങ്ങുകള്‍ നടന്നത്.

 

 

Anusha

Recent Posts

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

8 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

8 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

9 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

9 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

9 hours ago

ഭാര്യയെ കാണാൻ വേണ്ടി അപ്സരയുടെ അമ്മയും ഭർത്താവും ബിഗ് ബോസിലേക്ക്, സാധിച്ചത് അപ്സരയുടെ അമ്മയുടെ ജീവിതത്തിലെ വലിയ ആഗ്രഹം, കുറിപ്പുമായി ഭർത്താവ് ആൽബി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് അക്ഷരം.…

9 hours ago