അപകീര്‍ത്തിപ്പെടുത്തിയെന്ന നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന് സനല്‍കുമാര്‍ ശശിധരന് അറസ്റ്റില്‍. തനിക്കെതിരെ തുടര്‍ച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടര്ന്ന് ഭീഷണിപ്പെടുത്തിയെന്നുമുള്ള മഞ്ജു വാര്യരുടെ പരാതിയിലാണ് നടപടി. കേസില്‍ മഞ്ജു വാര്യരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.
പാറശ്ശാലയില്‍ നിന്നാണ് സനല്‍കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മഞ്ജു വാര്യര്‍ നായികയായ കയറ്റം എന്ന ചിത്രത്തിന്റെ സംവിധായകനാണ് സനല്‍കുമാര്‍ ശശിധരന്.
മഞ്ജു വാര്യരുടെ ജീവൻ ഭീഷണിയിലാണെന്ന് ചൂണ്ടിക്കാട്ടി സനൽകുമാർ ശശിധരൻ രംഗത്തെ ത്തിയിരുന്നു. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയായിരുന്നു സനൽകുമാർ ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് സനൽകുമാർ ശശിധരനെതിരെ മഞ്ജു വാര്യർ പൊലീസിൽ പരാതി നൽകിയത്