ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കൈയ്യടക്കിയ ചലച്ചിത്ര അഭിനേത്രിയാണ് സംയുക്ത മേനോന്. നടി 2018ല്‍ പുറത്തിറങ്ങിയ തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് പ്രശസ്തയാവുന്നത്. പിന്നാലെ നിരവധി ചിത്രങ്ങളില്‍ താരം വേഷമിട്ടു. ഇന്ന് തിരക്കുള്ള ഒരു നടി കൂടിയാണ് സംയുക്ത.
പാലക്കാട്ടു സ്വദേശിനിയായ താരം എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയാറെടുക്കുമ്പോഴാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചില ഫോട്ടോകള്‍ കണ്ട് ഒരു ഫോട്ടോഗ്രാഫര്‍ സംയുക്തയെ കവര്‍ഗേളായി ക്ഷണിക്കുകയായിരുന്നു. ആ ഫോട്ടോഷൂട്ടിലൂടെ പോപ്കോണ്‍ എന്ന ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപെട്ടു. ചിത്രത്തില്‍ ഒരു ചെറിയ കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്.
തന്റെ വര്‍ക്കൗട്ട് ചിത്രങ്ങളെല്ലാം സംയുക്ത പങ്കുവെക്കാറുണ്ട്. അതേസമയം മോശം സന്ദേശം അയച്ചയാളെ കയ്യോടെ പിടിച്ച് എത്തിയിരിക്കുകയാണ് നടി. സംയുക്തയോട് ചാറ്റില്‍ വന്നു നഗ്ന ചിത്രം ആവശ്യപ്പെടുകയായിരുന്നു ഇയാള്‍. ഇന്‍സ്റ്റഗ്രാമില്‍ നടിയെ ഫോളോ ചെയ്യുന്നയാളാണ് സന്ദേശം അയച്ചത്. ഈ ചാറ്റിന്റെ സ്ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തുകൊണ്ടാണ് സംയുക്ത രംഗത്തെത്തിയത്. ഇയാളുടെ ചോദ്യത്തോട് നടി പ്രതികരിച്ചില്ല. പകരം സ്ക്രീന്‍ ഷോട്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
ഇത്തരം അനുഭവം പല സിനിമാ താരങ്ങളും നേരിട്ടിട്ടുണ്ട്. പലരും സോഷ്യല്‍ മീഡിയ വഴി ഇത് പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ചില നടികള്‍ ഇത്തരം ആളുകള്‍ക്ക് ചുട്ട മറുപടിയും കൊടുക്കാറുണ്ട്. നേരത്തെ അവതാരിക അശ്വതിക്ക് നേരെ മോശം കമന്റിട്ടയാളെ താരം ജനങ്ങള്‍ക്ക് മുന്നില്‍ എത്തിച്ചിരുന്നു. ഒടുവില്‍ അയാള്‍ മാപ്പും പറഞ്ഞിരുന്നു.
ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാഗം ആളുകൾ…
ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…
അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…
ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…
സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…
ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന് പങ്കുവയ്ക്കുന്ന…