മലയാളികൾക്ക് സുപരിചിതയായ നടിയാണ് സമീറ റെഡ്ഡി. വാരണം ആയിരം എന്ന ചിത്രത്തിലൂടെയാണ് സമീറ പ്രേക്ഷകരുടെ ശ്രദ്ധയും ഇഷ്ടവും പിടിച്ചുപറ്റിയത്. വിവാഹിതയായി രണ്ടു കുട്ടികളുടെ അമ്മയാണ് താരമിപ്പോൾ. സാമൂഹ്യ മാധ്യമങ്ങളിൽ സമീറ സജീവമാണ്. ഇടയ്ക്കൊക്കെ വിശേഷങ്ങൾ താരം ഇതിലൂടെ പങ്കുവയ്ക്കാറുണ്ട്.
ഇൻസ്റ്റഗ്രാമിൽ ആണ് താരം കൂടുതലും സജീവം. ഇപ്പോഴിതാ താരം പങ്കുവെച്ച് പുതിയ ഒരു വീഡിയോ ശ്രദ്ധ നേടുകയാണ്. പെട്രോൾ വിലവർധന ഭയക്കേണ്ട തൻറെ കയ്യിൽ ഒരു പരിഹാരം ഉണ്ട് എന്ന് പറഞ്ഞാൽ വീഡിയോയുടെ തുടക്കം. കുട്ടികൾ കളിക്കുന്ന ചെറിയ ഒരു കാറോടിക്കുന്ന സമീറയെ വീഡിയോയിൽ കാണാം. ആരും ഈ കുഞ്ഞു വണ്ടിയിൽ ഇരിക്കുന്ന രീതിയും രസകരം.
View this post on Instagram
കൂളിംഗ് ഗ്ലാസ് ഒക്കെ വച്ചാണ് വണ്ടി ഓടിക്കുന്ന രംഗം താരം പങ്കുവെച്ചത്. കാണുന്ന പ്രേക്ഷകരെ ഇത് ചിരിപ്പിക്കും എന്ന് തീർച്ച. ചില വിമർശനങ്ങളും വരുന്നുണ്ട്. എന്തായാലും വീഡിയോ ഇപ്പോൾ ശ്രദ്ധനേടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെട്രോൾ വില തുടർച്ചയായി കൂടിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിൽ പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയും കൂടിയിരുന്നു.
ദിവസേന ഇന്ധന വില വർധിക്കുമ്പോൾ ആണ് സമീറയുടെ വീഡിയോ രംഗത്തെത്തിയിട്ടുള്ളത് എന്നത് ശ്രദ്ധേയം. ശക്തമായ നിലപാടാണ് ഈ വീഡിയോയ്ക്ക് പിന്നിലുള്ളത് എന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നു. തൻറെ തായ് നിലപാടുകൾ തുറന്ന് പറയാൻ യാതൊരു മടിയും ഇല്ലാത്ത നടി കൂടിയാണ് സമീറ. കേരളത്തിൽ ഏതാണ്ട് 114 രൂപയോളമാണ് പെട്രോളിന് ഇപ്പോൾ വില.