Film News

മലയാള താരങ്ങള്‍ക്ക് ഒപ്പം അഭിനയിക്കുന്നത് ആക്ടിങ് സ്‌കൂളില്‍ പോകുന്നതുപോലെ, അവര്‍ നിങ്ങളെ അദ്ഭുതപ്പെടുത്തും; ഫഹദിനെ കുറിച്ചാണ് സാമന്ത പറഞ്ഞതെന്ന് സിനിമ പ്രേമികള്‍, അല്ല ഉണ്ണിയേട്ടനെ കുറിച്ചാണെന്ന് ഉണ്ണിമുകുന്ദന്‍ ആരാധകര്‍

സൗത്ത് ഇന്ത്യയുടെ പ്രിയനടിമാരില്‍ ഒരാളാണ് സാമന്ത. തമിഴ്,തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം ശാകുന്തളമാണ്. മലയാളി താരം ദേവ് മോഹനാണ് ചിത്രത്തില്‍ നായകനാകുന്നത്.

- Advertisement -

ചിത്രത്തിന്റെ റിലീസിന്റെ ഭാഗമായി നടന്ന പ്രമോഷന്‍ പരുപാടിക്കിടെ മലയാള താരങ്ങളെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
വാര്‍പ്പുമാതൃകകളെ ഭേദിക്കാനും കാണികളെ അമ്പരപ്പിക്കാനും അപാരമായ കഴിവുള്ളവരാണ് മലയാളത്തില്‍ നിന്നുള്ള താരങ്ങളെന്നാണ് സാമന്തയുടെ പറയുന്നത്.

മലയാളസിനിമയിലെ നടന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ മറ്റുഭാഷാ നടന്മാരില്‍ നിന്ന് എന്ത് വ്യത്യാസമാണ് അനുഭവപ്പെട്ടത് എന്ന ചോദ്യം മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. ഇതിന് മറുപടിയായി സാമന്ത പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

മലയാള താരങ്ങള്‍ക്ക് ഒപ്പം അഭിനയിക്കുന്നത് ഒരു ആക്ടിങ് സ്‌കൂളില്‍ പഠിക്കുന്നതുപോലെയാണ്. ഭൂരിഭാഗം പേര്‍ക്കും അസാമാന്യ കഴിവാണുള്ളത്. അതുകൊണ്ട് തന്നെ മലയാളസിനിമയോട് അസൂയ തോന്നുന്നുവെന്നും അവര്‍ പറഞ്ഞു.

‘ഒരു മലയാളതാരത്തിനൊപ്പം അഭിനയിക്കുമ്പോള്‍ ആക്ടിങ് സ്‌കൂളില്‍ പോകുന്നതുപോലെയാണ് തോന്നിയിട്ടുള്ളത്. അവര്‍ നിങ്ങളെ അദ്ഭുതപ്പെടുത്തും. ഫഹദ് ഫാസിലിനെ ഉദാഹരണമായെടുത്താല്‍ നിങ്ങള്‍ മനസില്‍ കാണുന്ന കാര്യമായിരിക്കില്ല അദ്ദേഹം ചെയ്യുക.

മലയാളത്തിലെ ഒരുവിധത്തില്‍പ്പെട്ട നടന്മാര്‍ക്കെല്ലാം അങ്ങനെയൊരു കഴിവുണ്ട്. അത് വളരെ പ്രചോദനം നല്‍കുന്ന കാര്യമാണ്. നടിമാരുടെ കാര്യവും അങ്ങനെതന്നെ.’ അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം മൂന്ന് മലയാള താരങ്ങളാണ് സാമന്തയ്ക്ക് ഒപ്പം അഭിനയിച്ചിട്ടുള്ളത്. സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും, യശോദയില്‍ ഉണ്ണി മുകുന്ദനും, പുതിയ ചിത്രമായ ശാകുന്തളത്തില്‍ ദേവ് മോഹനുമാണ് സാമന്തയ്ക്ക് ഒപ്പം അഭിനയിച്ചിട്ടുള്ള മലയാള താരങ്ങള്‍.

ശാകുന്തളം സിനിമയില്‍ ‘ദുഷ്യന്തനാ’യാണ് ദേവ് വേഷമിടുന്നത്. ഗുണശേഖര്‍ ആണ് ‘ശാകുന്തളം’ സംവിധാനം ചെയ്തിരിക്കുന്നത്.’ശകുന്തള’യുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം.

അല്ലു അര്‍ഹ, സച്ചിന്‍ ഖേഡേക്കര്‍, കബീര്‍ ബേദി, ഡോ. എം മോഹന്‍ ബാബു, പ്രകാശ് രാജ്, മധുബാല, ഗൗതമി, അദിതി ബാലന്‍, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗുണ ടീം വര്‍ക്‌സിന്റെ ബാനറില്‍ നീലിമ ഗുണ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ്. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുഗു ഉള്‍പ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം ത്രീഡിയില്‍ ആണ് റിലീസ് ചെയ്യുക.

Abin Sunny

Recent Posts

ഏഷ്യാനെറ്റിന്റെ കരാർ ഉണ്ടായിരുന്നു.എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ പറഞ്ഞത് കള്ളം; തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയുള്ള പ്രേക്ഷക പ്രതികരണത്തെ കുറിച്ച് പ്രതികരിക്കുകയാണ് ഗബ്രി. ഇത്രയും വലിയ നെഗറ്റീവ് ഉണ്ടെന്ന് താൻ ഹൗസിൽ…

48 mins ago

ജാസ്മിന്റെ കുടുംബം ബിഗ്ബോസ് ഹൗസിലേക്ക്.ഇനിയെന്താണ് സംഭവിക്കുകയെന്ന് പ്രേക്ഷകർ.ഗബ്രി വിഷയം ചർച്ച ആവുമോ?

ബിഗ്ബോസിൽ ഇത്തവണ നേരത്തെ ആണ് ഫാമിലി വീക്ക്.ഇതിനോടകം തന്നെ നിരവധി പേരുടെ വീടുക്കാർ വന്നിട്ടുണ്ട്. ജാസ്മിന്റെ കുടുംബമാണ് അടുത്തതായി വരുന്നതെന്ന്…

3 hours ago

ജാസ്മിൻ ഫേക്ക് ആണെന്ന് ശ്രീതു.അർജുന്‍ – ജാസ്മിന്‍ കൂട്ടുകെട്ട് ശ്രീതുവിന് പിടിക്കുന്നില്ല: റെസ്മിനോട് തുറന്ന് പറഞ്ഞു

അർജുന്‍ - ശ്രീതു കോംമ്പോ ശ്രീതുവിന്റെ അമ്മയ്ക്ക് ഇഷ്ടപ്പെടാത്തതിന്റെ എല്ലാ സൂചനകളും കഴിഞ്ഞ ദിവസം കണ്ടതാണ്.ഇതോടെയാണ് അർജുന്‍ - ശ്രീതു…

4 hours ago

വർഷങ്ങൾക്കു ശേഷം അച്ഛനുമായി സംസാരിച്ച് സായി കൃഷ്ണന്റെ അച്ഛൻ, ബിഗ് ബോസ് എന്ന പരിപാടിയിലൂടെ ഒരു മത്സരാർത്ഥിയുടെ കൂടി ജീവിതം മാറിമറിയുന്നു

ബിഗ് ബോസ് ആറാം സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ വൈൽഡ് കാർഡ് എൻട്രി ആയി…

14 hours ago

വികസനത്തിന് വോട്ട് ചെയ്യണം എന്ന് രശ്മിക, രശ്മിക മോദിക്ക് വോട്ട് അഭ്യർത്ഥിക്കുന്നു എന്നും ഇത് ചീപ്പായ പരിപാടിയാണെന്നും ആരോപിച്ച് താരത്തിനെതിരെ ഇന്ത്യ മുന്നണി അണികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും…

15 hours ago

കുങ്കുമപ്പൂവ് പരമ്പരയിലെ നടി അശ്വതിയെ ഓർമ്മയില്ലേ? പുതിയ വിശേഷം അറിയിച്ചു നടി, ആശംസകൾ അർപ്പിച്ചു പ്രേക്ഷകർ

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അശ്വതി. പ്രസില്ല റെജിൻ എന്നാണ് ഇവരുടെ യഥാർത്ഥ…

15 hours ago