മൂന്നു ദിവസങ്ങൾക്കു മുൻപാണ് സാമന്തയും നാഗചൈതന്യയും തമ്മിൽ വിവാഹബന്ധം വേർപെടുത്താൻ പോവുകയാണ് എന്ന വാർത്ത ഔദ്യോഗികമായി വന്നത്. ആരാധകർക്ക് എല്ലാം തന്നെ ഇതൊരു ഞെട്ടലായിരുന്നു. വിവാഹമോചന ശേഷം സാമന്ത മുംബൈയിലേക്ക് മാറി താമസിക്കും എന്നാണ് റൂമറുകൾ ഉണ്ടായിരുന്നത്. എന്നാൽ ഈ വിഷയത്തിൽ വിശദീകരണവുമായി സാമന്ത തന്നെ രംഗത്തെത്തിയിരുന്നു. ഹൈദരാബാദ് ആണ് തൻറെ വീട് എന്നും താൻ ഇവിടെ തന്നെ ഉണ്ടാവും എന്നുമായിരുന്നു സാമന്ത ഇൻസ്റ്റഗ്രാമിൽ ഒരു ആരാധകൻ്റെ ചോദ്യത്തിന് നൽകിയ മറുപടി. എന്നാൽ ഹൈദരാബാദിൽ എവിടെ എന്ന ചോദ്യം അപ്പോഴും ബാക്കിയായിരുന്നു.
ഹൈദരാബാദിലെ ഗച്ചിബൗലി എന്ന് പറയുന്ന സ്ഥലത്ത് താരത്തിന് ഒരു ഫ്ലാറ്റ് ഉണ്ട്. സാമന്ത ഇവിടെ ആയിരിക്കും താമസിക്കുക എന്നാണ് അറിയാൻ സാധിക്കുന്നത്. ഈ ഫ്ളാറ്റിൽ മുൻപ് താമസിച്ചിരുന്നത് മുൻഭർത്താവ് നാഗചൈതന്യ ആയിരുന്നു. സാമന്തയ്ക്ക് ഇവിടെ താമസിക്കുവാനുള്ള എല്ലാ സൗകര്യവും നാഗചൈതന്യ ഒരുക്കി കൊടുത്തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. മാസങ്ങൾക്കു മുമ്പ് തന്നെ നാഗചൈതന്യ ഇവിടെനിന്നും താമസം മാറുകയും ചെയ്തു.
മൂന്നു ദിവസങ്ങൾക്കു മുൻപാണ് ഇരുവരുടെയും വിവാഹമോചന വാർത്ത ഔദ്യോഗികമായി പുറത്തു വന്നത്. ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ ഇതുതന്നെയാണ് ചൂടുള്ള വിശേഷം. നിരവധി ആളുകളാണ് ഇരുവരെയും പിന്തുണച്ചു കൊണ്ടും വിമർശിച്ചുകൊണ്ടും രംഗത്തെത്തുന്നത്. വിമർശിക്കുന്നവരിൽ അധികവും മലയാളികൾ ആണ് എന്നതാണ് കൗതുകകരം. മറ്റുള്ളവരുടെ സ്വകാര്യതയ്ക്ക് ഒരുതരത്തിലുമുള്ള മര്യാദ നൽകാത്തവർ ആണല്ലോ മലയാളികൾ. അതുകൊണ്ടുതന്നെ ഇരുവരെയും കുറ്റം പറഞ്ഞു കൊണ്ടും കളിയാക്കിക്കൊണ്ടും മലയാളികൾ തന്നെയാണ് മുൻപന്തിയിലുള്ളത്.
സിനിമയിൽ ഇരുവരും സജീവമായി തന്നെ തുടരും എന്നാണ് റിപ്പോർട്ടുകൾ. ലൗ സ്റ്റോറി എന്ന സിനിമയിലാണ് നാഗ ചൈതന്യ അവസാനമായി പ്രത്യക്ഷപ്പെട്ടത്. അതേസമയം ഫാമിലിമാൻ 2 എന്ന ഹിന്ദി വെബ് സീരീസിൽ ആണ് സാമന്ത അവസാനമായി പ്രത്യക്ഷപ്പെട്ടത്. ശാകുന്തളം എന്ന സിനിമയിലാണ് സാമന്ത അവസാനമായി അഭിനയിച്ചത്. ഈ ചിത്രം ഉടൻ തന്നെ പുറത്തിറങ്ങും. അതിനൊപ്പം കാതു വാക്കുല രണ്ട് കാതൽ എന്ന സിനിമയിലാണ് താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വിജയ് സേതുപതിയും നയൻതാരയും ആണ് ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.