ബോളിവുഡിലെ സൂപ്പർതാരം ആണ് സൽമാൻ ഖാൻ. ആരാധകർ സല്ലു ഭായ് എന്ന് സ്നേഹത്തോടെ വിളിക്കുന്ന താരത്തിന് ഇന്ത്യ മുഴുവൻ ആരാധകരുണ്ട്.
സിനിമകൾ കൂടാതെ ടെലിവിഷൻ പ്രോഗ്രാമുകളും സൽമാൻ ഖാൻ അവതരിപ്പിക്കാറുണ്ട്. ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള റിയാലിറ്റി ഷോയായ ബിഗ് ബോസ് ഹിന്ദി പതിപ്പ് അവതരിപ്പിക്കുന്നത് സൽമാൻ ഖാൻ ആണ്.
കഴിഞ്ഞ കുറെ അധികം വർഷങ്ങളായി സൽമാൻ ഖാൻ തന്നെയാണ് പരിപാടിയുടെ അവതാരകനായി എത്തുന്നത്. സല്ലു ഭായ് യുടെ അവതരണ മികവിന് വലിയ ആരാധകർ തന്നെ ഉണ്ട്.
ബിഗ് ബോസിന്റെ പതിനാറാം പതിപ്പാണ് ഇപ്പോൾ ഹിന്ദിയിൽ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നത്. സൽമാൻ ഖാൻ തന്നെയാണ് ഇത്തവണയും അവതാരകയായി എത്തിയത്.
പരിപാടി മികച്ച ടിആർപി റേറ്റിംഗ് ആയി മുന്നോട്ടു പോകുന്നതിനിടയിൽ സൽമാൻ ആരാധകർക്ക് നിരാശ ഉണ്ടാക്കുന്ന വാർത്ത എത്തിയിരിക്കുകയാണ്.
പരിപാടിയിൽ നിന്ന് സൽമാൻഖാൻ പിൻമാറുന്നു എന്ന വാർത്തയാണ് ആരാധകരെ നിരാശരാക്കിയിരിക്കുന്നത്. പകരം ഹിന്ദി ബിഗ് ബോസില്‍ അവതാരകനായി കരണ്‍ ജോഹറെത്തും.
വരും എപ്പിസോഡുകളിൽ സൽമാൻഖാൻ ഉണ്ടാകില്ല എന്ന റിപ്പോർട്ട് സൽമാൻ ആരാധകരെ വലിയ നിരാശയിൽ ആക്കിയിട്ടുണ്ട്.
അതേസമയം താൽക്കാലികമായിട്ടാണ് സൽമാൻഖാന്റെ പിന്മാറ്റം എന്നാണ് സൂചന.റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ടാഴ്ച്ചത്തേക്ക് മാത്രമാണ് ബിഗ് ബോസ് വീടിനെ നയിക്കാന്‍ കരണ്‍ എത്തുക.
നിലവിലെ അവതാരകനായ സല്മാന് ഖാന് ഡെങ്കിപ്പനി ബാധിതനായതിനാലാണ് പകരമായി കരണ്‍ എത്തുന്നത്.അതേസമയം സല്ലു ഭായിക്ക് ഡെങ്കി പനി ആണെന്ന് അറിഞ്ഞതോടെ സൽമാൻ ഭായുടെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുകയാണ് ആരാധകർ.
അതേസമയം മലയാള ചിത്രം യൂസിഫറിന്റെ തെലുങ്ക് പതിപ്പായ ഗോഡ്ഫാദർ ആയിരുന്നു സൽമാൻഖാൻ അവസാനമായി അഭിനയിച്ചത്.
മലയാളത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെയായിരുന്നു സൽമാൻഖാൻ തെലുങ്കിൽ അവതരിപ്പിച്ചത്.
ചിത്രം റിലീസ് ചെയ്ത ആദ്യദിനങ്ങളിൽ മികച്ച റിപ്പോർട്ടുകളും കളക്ഷനും സ്വന്തമാക്കിയെങ്കിലും പിന്നീടുള്ള ആഴ്ചകളിൽ ചിത്രത്തിന് വിജയക്കുതിപ്പ് തുടരാൻ സാധിച്ചില്ല.
ചിരഞ്ജീവി ആയിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്. സൂപ്പർഹിറ്റ് സംവിധായകൻ മോഹൻ രാജയായിരുന്നു തെലുങ്കു പതിപ്പ് സംവിധാനം ചെയ്തത്.