പ്രാണ പ്രതിഷ്ഠ’ ചടങ്ങുകളാണ് അയോധ്യയിൽ ഇന്ന് നടന്നത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങുകളിൽ സിനിമാ ലോകത്ത് നിന്നുൾപ്പെടെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്.അതെസമയം ഇപ്പോഴിതാ സാധിക വേണുഗോപാൽ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ വൈറൽ ആവുന്നത്.”ജയ് ശ്രീ റാം, ഏതൊരു ദൈവിക അനുഗ്രഹത്തേക്കാളും പ്രധാനമാണ് ധർമ്മം. (എൻ്റെ വിശ്വാസത്തെ ചോദ്യം ചെയ്യാനായി അഞ്ച് നേരം നിസ്കരികത്തവരും , കുർബാന കൂടാത്തവരും മാത്രം വന്നാൽ മതി എന്ന് പറഞ്ഞു കൊള്ളട്ടെ)” എന്ന ക്യാപ്ഷ്യനോടെ ശ്രീരാമന്റെ ഒരു ചിത്രമാണ് സാധിക പങ്കുവച്ചത്. നിരവധിയാളുകളാണ് സാധികയുടെ പോസ്റ്റിൽ പിന്തുണ അറിയിച്ചും എതിർപ്പുകൾ അറിയിച്ചും എത്തിയത്. ഇതിൽ ഒരാൾ സാധികയോട് “അപ്പൊ സംഘി ആയിരുന്നൊ?” എന്നു ചോദിച്ചിരുന്നു. ഇതിന് സാധിക നൽകിയിരിക്കുന്ന മറുപടിയാണ് ഇപ്പോൾ വൈറൽ ആവുന്നത്. “കമ്മ്യൂണിസ്റ്റാ അനിയാ പക്ഷെ അന്തം അല്ല എന്നേയുള്ളു” എന്നാണ് താരം പറഞ്ഞത്.
മറ്റൊന്ന്,”ഇന്ത്യ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക് രാജ്യമാണ് എന്നാണ് ഞാൻ പഠിച്ചിട്ടുള്ളതും ഡോ. ബി ആർ അംബേക്കർ ഇന്ത്യൻ ഭരണഘടനയിൽ എഴുതപ്പെട്ടിട്ടുള്ളതും” എന്നാണ് കൂടുതൽ ആളുകളും സാധികയുടെ പോസ്റ്റിൽ കമന്റായി അഭിപ്രായം എഴുതിരിക്കുന്നത്. മഴവില്‍ മനോരമയില്‍ സംപ്രേഷമം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക പ്രശസ്തയാവുന്നത്. 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്നങ്ങോട്ട് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. അഭിപ്രായ പ്രകടനങ്ങൾ കൊണ്ടുതന്നെ പല തവണ നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങുകയും നിരവധി തവണ സൈബർ അറ്റാക്കുകൾക്കു ഇരയാവുകയും ചെയ്ത താരമാണ് സാധിക.