Film News

ക്യാൻസർ മാറിയില്ലേ, ഇനി എന്താണ് പ്രശ്നം എന്ന് ചോദിക്കുന്നവർ ഇത് വായിക്കുക, ക്യാൻസർ മാറിയാലും ജീവിതം അത്ര സുഖകരമല്ല – സച്ചിൻ പങ്കുവെയ്ക്കുന്ന കുറിപ്പ് ഇങ്ങനെ

സാമൂഹ്യ മാധ്യമങ്ങൾ പതിവായി ഉപയോഗിക്കുന്നവരിൽ സച്ചിൻ കുമാറിനെ അറിയാത്തവർ കുറവാവും. സമൂഹ മാധ്യമങ്ങളിൽ സജീവമായ വ്യക്തിയാണ് സച്ചിൻ. തൻറെ ഭാര്യയ്ക്ക് അപ്രതീക്ഷിതമായി അർബുദം ബാധിച്ചതോടെ സച്ചിൻ ഇതിനെ സംബന്ധിച്ച് കൂടുതൽ ആളുകളിലേക്ക് ഇറങ്ങിച്ചെല്ലാൻ തുടങ്ങി. തൻറെ ഭാര്യയുടെ വിശേഷങ്ങൾ സ്ഥിരമായി പങ്കു വയ്ക്കാറുണ്ട് സച്ചിൻ.

- Advertisement -

ഇപ്പോൾ താരത്തിൻ്റെ ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ആ കുറിപ്പിലൂടെ. ക്യാൻസർ മാറിയില്ലേ? പിന്നെ എന്താ പ്രശ്നം. ഈ ചോദ്യം എപ്പോഴും ആളുകൾ ചോദിക്കാറുണ്ട്. അസുഖം വന്ന ഭാഗം കീമോ, സർജറി, റേഡിയേഷൻ തുടങ്ങിയ ട്രീറ്റ്മെൻറ്ലൂടെ മാറ്റിയിട്ടുണ്ട്. എന്നാൽ അസുഖം എപ്പോഴും തിരിച്ചു വരാൻ ചാൻസ് ഉണ്ട്. അതു കൊണ്ടു തന്നെ ഇപ്പോൾ മൂന്ന് മാസം കൂടുമ്പോൾ ചെക്കപ്പ് നടക്കുന്നുണ്ട്. പക്ഷേ പ്രശ്നങ്ങൾ ഇതൊന്നുമല്ല. ട്രീറ്റ്മെൻറ് സൈഡ് ഇഫക്ട് നല്ലോണം ഉണ്ട്. അതൊന്നും ആർക്കും കൂടുതൽ അറിയുവാൻ സാധ്യതയില്ല. അതു മാത്രമല്ല ആരും പിന്നെ ആവശ്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കണം എന്നുമില്ല.

ട്രീറ്റ്മെൻറ് കഴിഞ്ഞാൽ രോമം എല്ലാം മുളച്ചു വരും പഴയ രൂപം വീണ്ടും വരും അത് കരുതി ആ പഴയ ശരീരത്തിൻ്റെ ശക്തി, ഫിറ്റ്നസ് ഇതുവരെ തിരിച്ചു കിട്ടിയിട്ടില്ല. ഒരുപാട് ഒരുപാട് മാറ്റങ്ങൾ ഉണ്ട്. ജീവിതത്തിലേക്ക് തിരിച്ചു വരുന്നുമുണ്ട്. പല്ലുകൾ കേടാവുക, ശരീരത്തിൻറെ ജോയിനറുകൾ വേദനിക്കുക, ഊര വേദന, തല വേദന, എപ്പോഴും കൂടപ്പിറപ്പുകൾ ആണ്. ഒരു വാരിയെല്ല് മുറിച്ചു കളഞ്ഞതാണ്. അവിടെ വെച്ചിട്ടുള്ള കൃത്രിമ എല്ലും ഇപ്പോഴും കൂടി ചേർന്നിട്ടില്ല. ഒന്ന് ആസ്വദിച്ചു ഞെളിയാൻ കൂടി പറ്റാറില്ല. പിന്നെ മറവിയും ഏറെക്കുറെ ഉണ്ട്.

അങ്ങനെയൊക്കെയാണ് ജീവിച്ചു പോകുന്നത്. അതിനിടയ്ക്ക് ഇപ്പോൾ കാലിന് വേദനയും നീരും ഉണ്ട്. ചെക്ക് ചെയ്തപ്പോൾ എല്ലിന് തേയ്മാനവും, വാദത്തിൻ്റെ ആവും എന്നാണ് നിഗമനം. ശരീര ഭാരം കൂടുന്നത് കാരണം ഭക്ഷണം കുറെ മുൻപ് തൊട്ടേ നിയന്ത്രിക്കുന്നുണ്ട്. കൂടുതൽ അങ്ങോട്ട് നിയന്ത്രിക്കാനും പറ്റില്ല. അത് വേറെ പ്രശ്നങ്ങൾ ഉണ്ടാക്കും. ഭാരം കുറയ്ക്കാൻ ഡോക്ടർ പറഞ്ഞിട്ടുണ്ട്. വ്യായാമം ചെയ്താൽ ഈ പറയുന്ന വേദനകൾ വരുന്നുണ്ട്. ഇങ്ങനെയൊക്കെ ഞങ്ങൾ അങ്ങനെയൊക്കെ പോകുന്നു. ഇതിനേക്കാൾ വലിയ പ്രശ്നങ്ങൾ കഴിഞ്ഞാണ് ഇവിടെ വരെ എത്തിയത്. എന്നാൽ ഇനി അങ്ങോട്ടുള്ള യാത്രയിൽ ഇതും ഒരു പ്രശ്നമാണ്. ജീവിതത്തിൽ പ്രശ്നങ്ങൾ പതിവായി വരുന്നുണ്ട്. ഒരുമിച്ച് പോരാനുള്ള മനസ്സിൻറെ ശക്തിയാണ് (പരസ്പരമുള്ള സ്നേഹമാണ്) മുന്നോട്ടു നയിക്കുന്നത്. സച്ചിൻ കുമാർ പറയുന്നു.

Athul

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

2 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

2 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

2 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

3 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

3 hours ago