Bigboss

മേലാല്‍ ഇമ്മാതിരി കാര്യങ്ങള്‍ ചെയ്യരുത്.കരഞ്ഞ് വഷളാക്കി നോറ.വായടപ്പിച്ച് സാബുമോന്‍

ബിഗ്ബോസിൽ ഗസ്റ്റ് വന്നതോട് കൂടി വലിയ കോളിളക്കമാണ് ഉണ്ടാവുന്നത്.സീസണ്‍ 6 ലെ ഹോട്ടല്‍ ടാസ്കില്‍ അതിഥിയായി എത്തിയപ്പോഴും മികച്ച പ്രകടനമാണ് സാബുമോന്‍ കാഴ്ചവെക്കുന്നത്. മത്സരാർത്ഥികളെ ട്രിഗർ ചെയ്യുന്നതിലും കളിപ്പിക്കുന്നതിലുമൊക്കെ സാബു മോനുള്ള പ്രത്യേക കഴിവ് ഈ സീസണിലെ പ്രേക്ഷകർക്കും കാണാന്‍ സാധിക്കുന്നുണ്ട്.സാബു മോന്റെ ഗെയിമിന്റെ പകുതിപോലും അദ്ദേഹം അതിഥിയായി വന്നപ്പോള്‍ പുറത്തെടുത്തില്ലെങ്കിലും ചില മത്സരാർത്ഥികള്‍ക്കൊക്കെ സാബുമോന്റെ സംസാരം കൊള്ളേണ്ട ഇടത്ത് തന്നെ കൊള്ളുകയും ചെയ്തിട്ടുണ്ട്. അതിന് ഒരു ഉദാഹരണമായിരുന്നു നോറയും സാബുമോനും തമ്മില്‍ കഴിഞ്ഞ ദിവസം നടത്തിയ സംസാരം.

- Advertisement -

രണ്ടാമത്തെ അതിഥിയായി വന്നത് ശ്വേത മേനോനായിരുന്നു. അമൂല്യമായ ഒരു വജ്രവും കൊണ്ടായിരുന്നു ശ്വേതയുടെ വരവ്. ഈ വജ്രം സ്വന്തമാക്കുന്ന മത്സരാർത്ഥിക്ക് ഇമ്യൂണിറ്റി പവർ ലഭിക്കും. അതായത് നോമിനേഷന്‍ ഫ്രീ. അതുകൊണ്ട് തന്നെ വജ്രം സ്വന്തമാക്കാനുള്ള നെട്ടോട്ടത്തിലാണ് മത്സരാർത്ഥികള്‍. സാബുമോനും ശ്വേതയും കൂടെയാണ് വജ്രം ഒളിപ്പിച്ച് വെച്ചിരിക്കുന്നത്.
ഈ വജ്രം തപ്പുന്നതിന് ഇടയിലാണ് നോറ വന്ന് സാബുമോനോട് “എന്റെ അനിയത്തി സത്യം സായി ചേട്ടന്റെ കയ്യിലല്ലേ വജ്രം” എന്ന് പറയുന്നത്. “മേലാല്‍ അനിയത്തിയേയെ ഉമ്മായേയോ പിടിച്ച് ഇമ്മാതിരി സത്യങ്ങള്‍ ചെയ്യുന്നത് ശരിയല്ല” എന്നായിരുന്നു സാബുമോന്‍ അപ്പോള്‍ നോറയ്ക്ക് നല്‍കിയ മറുപടി. ഇത് കേട്ടതും നോറ സ്റ്റക്കായി

വീണ്ടും തന്റെ ഭാഗം വിശദീകരിക്കാനായി നോറയുടെ ശ്രമം. ഞാന്‍ കണ്ടതാണ്, സായി ചേട്ടന്റെ കയ്യില്‍ വജ്രമെന്നായിരുന്നു നോറയുടെ വാദം. താന്‍ കണ്ടതാണെങ്കിലും ഇല്ലെങ്കിലും ഗ്യാരണ്ടിയില്ലാത്താ കാര്യങ്ങള്‍ക്ക് ഇമ്മാതിരി സത്യം ചെയ്യാന്‍ പാടില്ലെന്ന് സാബുമോന്‍ കടുപ്പിച്ച് തന്നെ പറഞ്ഞു. വീണ്ടും നോറ വിശദീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ “വേണ്ട, അതല്ല, മേലാല്‍ ഇമ്മാതിരി കാര്യങ്ങള്‍ ചെയ്യരുത്” എന്ന് പറഞ്ഞ് സാബുമോന്‍ ശബ്ദം കടുപ്പിച്ചു.
പിന്നീട് ബാത്ത്റൂം ഏരിയയില്‍ വെച്ച് കരഞ്ഞുകൊണ്ട് രസ്മിന് മുന്നിലും നോറ തന്റെ വാദം ആവർത്തിച്ചു. അപ്പോള്‍ വീണ്ടും അവിടേക്ക് വന്ന സാബുമോന്‍ നോറ പറഞ്ഞ കാര്യം നൂറ് ശതമാനം തെറ്റാണ്. അവർ വേറെ വല്ല കാര്യവും കാണിച്ചതായിരിക്കുമെന്നും സാബു മോന്‍ പറഞ്ഞു.

Anusha

Recent Posts

പിണറായി സഖാവല്ലെന്ന തോന്നി. ഒരു മനുഷ്യനിലെ കമ്യൂണിസ്റ്റുകാരൻ മരിച്ചാൽപ്പിന്നെ പ്രസക്തിയില്ല.ഡോക്യുമെന്ററി പിൻവലിച്ചു

പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചു. ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു പിൻവലിച്ചത്.…

3 hours ago

സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്നു ഷമ്മി തിലകൻ, താഴെ അശ്ലീല കമൻ്റ്, കണ്ടം വഴി ഓടിച്ചു ഷമ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…

13 hours ago

നടി അമല പോളിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഹെയർ സ്റ്റൈലിസ്റ്റ് ഹേമ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…

14 hours ago

സുരേഷ് അങ്കിളിന്റെ സ്വഭാവം തന്നെയാണ് ഗോകുലിനും, അതുകൊണ്ടാണ് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നത് – അന്തരിച്ച നടൻ രതീഷിന്റെ മകൻ പത്മരാജ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…

14 hours ago

മമ്മൂട്ടി എടുത്ത ഫോട്ടോ ലേലത്തിന്, ചാടിപ്പോയി വാങ്ങാമെന്ന് കരുതേണ്ട, അടിസ്ഥാന വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…

14 hours ago

എന്നെ കണ്ടപ്പോൾ അവൻ ആദ്യം പറഞ്ഞത് “വഴക്ക് പറയല്ലേ വാപ്പ” എന്നായിരുന്നു – സിദ്ദിഖ് ഇക്കയുടെ അന്തരിച്ച മകനെ കുറിച്ചുള്ള ഓർമ്മകൾ പറഞ്ഞു അനൂപ് സത്യൻ

കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…

14 hours ago