Social Media

ഇനി അങ്ങനെ ഒരു കാര്യത്തിനില്ല ആരാധകരെ നിരാശയിൽ ആക്കി തിങ്കൾകലമാനിലെ നായകൻ റേജൻ

സിനിമയിലാണെങ്കിലും സീരിയലിൽ ആണെങ്കിലും പ്രേക്ഷകരെ പ്രകടനത്തിലൂടെ മനസ്സിൽ ഇടം തേടുന്നതാണ് ഓരോ താരത്തിൻ്റയും കഴിവ്. സീരിയയിലൂടെ ചുരുക്കം നാളിൽ തന്നെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ താരമാണ് റേജൻ രാജൻ. പ്രിയപ്പെട്ടവൾ എന്ന പരമ്പരയിൽ നായകനായി എത്തിയെങ്കിലും ആ പരമ്പര അധികനാൾ ഉണ്ടായിരുന്നില്ല ഇപ്പോൾ താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത് തിങ്കൾ കലമാൻ എന്ന സൂര്യ ടിവിയിലെ പരമ്പരയിലാണ്. ഈ പരമ്പര റേറ്റിങ് മുൻപന്തിയിൽ തന്നെയാണ് ഉള്ളത്.

- Advertisement -

സിനിമയിലും സീരിയലിലും തൻറെ കഴിവ് തെളിയിച്ച റേജൻ രാജൻ ബിഹൈൻഡ് വുഡ്ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ തൻ്റെ ഇഷ്ടങ്ങളെ കുറിച്ചും ആഗ്രഹങ്ങളെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് . നിലവിലെ പ്രണയത്തെക്കുറിച്ചും പ്രണയ നഷ്ടത്തെക്കുറിച്ച് ഒക്കെ മനസ്സുതുറന്ന റേജൻ രാജൻ മൂന്നോളം നഷ്ട പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അവതാരികയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. തനിക്ക് ഇപ്പോൾ ഒരു പ്രണയമുണ്ട് അത് നാലാമത്തേതാണ് അത് തീരുമാനം ആകണം എന്നും പറയുന്നു. സീരിയൽ സിനിമാ മേഖലയിൽ ഞാൻ പ്രവർത്തിക്കുന്നുണ്ടെങ്കിലും എനിക്ക് വേണ്ടത് എന്നെ വ്യക്തമാക്കി മനസ്സിലാക്കി എൻറെ കൂടെ നിൽക്കാൻ കഴിയുന്ന ഒരാളെ ആണെന്നും ആ കുട്ടി അങ്ങനെയാണെന്നും റെയിജൻ രാജൻ പറയുന്നു .

തൻ്റെ എല്ലാ കാര്യങ്ങളും അറിയുന്ന കുട്ടിയാണ് അവൾ എന്നും ഇനി തൻറെ ജീവിതത്തിൽ മറ്റൊരു പെൺകുട്ടി ഉണ്ടാകില്ലെന്നും, ഈ ബന്ധം കല്യാണത്തിൽ എത്തി നിൽക്കുമെന്നും പ്രതീക്ഷ പങ്കുവെച്ചു. ഒരു ദിവസം ഏറ്റവും കൂടുതൽ വിളിക്കുന്നതും അവളെ ആണെന്നും മുൻപുണ്ടായ പ്രണയങ്ങൾ എല്ലാം നല്ല തേപ്പ് ആയിരുന്നു എന്നും പറയുന്നു.

കോളേജ് കാലം പ്രണയത്തെക്കുറിച്ചും അഭിമുഖത്തിൽ റേജൻ തുറന്നു പറയുന്നുണ്ട് സീരിയൽ സീരിയലുകളിൽ തനിക്ക് നല്ല കഥാപാത്രങ്ങളെ ലഭിക്കുന്നുണ്ടെന്നും അതിനാൽ തനിക്ക് അത്യാവശ്യം നല്ല ആരാധകരുണ്ടെന്നും ഒരുപാട് ആരാധികമാരിൽ നിന്ന് കുറെ മെസ്സേജുകൾ ലഭിക്കാറുണ്ടെന്നും സമയം കിട്ടുമ്പോൾ എല്ലാ മെസ്സേജുകൾക്കും മറുപടി അയക്കാൻ ശ്രമിക്കാറുള്ള വ്യക്തിയാണ് താനെന്നും റേജൻ രാജൻ പറഞ്ഞു. സീരിയലുകളിൽ നല്ല അവസരങ്ങൾ ലഭിക്കുന്നുണ്ട് സിനിമ ആഗ്രഹമാണെന്നും കല്യാണം കഴിക്കണം എന്നതാണ് മറ്റൊരു ആഗ്രഹമെന്ന് അവതാരികയുടെ ചോദ്യത്തിന് മറുപടി എന്നോണം പറഞ്ഞു. ഇപ്പോഴത്തെ പ്രണയത്തെപ്പറ്റി കൂടുതൽ വെളിപ്പെട്ട തയ്യാറായില്ലെങ്കിലും ആരാധകരെല്ലാം അതേപ്പറ്റി അറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ.

Anusree

Recent Posts

‘റോക്കിഭായി’കളിച്ചവന്‍.അശ്ലീലഭാഷയില്‍ ഭീഷണിപ്പെടുത്തി, ഡ്രൈവര്‍ യദുവിനെതിരെ നടപടി വേണമെന്ന് നടി

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആർടിസി ഡ്രൈവര്‍ യദുവിന്‍റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കെഎസ്ആർടിസി ബസ് നടുറോഡിൽ…

3 hours ago

ഞാൻ അവിടെ ചെല്ലുമ്പോൾ അങ്ങനെ ഒരു കാര്യം നടന്നുകൊണ്ടിരിക്കുകയായിരുന്നു, പെട്ടെന്ന് അവർ ഫുൾസ്റ്റോപ്പ് ഇട്ടു – ബിഗ് ബോസ് വീട്ടിൽ പോയ അനുഭവം വെളിപ്പെടുത്തി ദിലീപ്

മലയാളത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള ഷോ ആണ് ബിഗ് ബോസ്. അടുത്തിടെ ദിലീപ് ഈ പരിപാടിയിൽ അതിഥിയായി എത്തിയിരുന്നു.…

4 hours ago

സന്തോഷ വാർത്ത അറിയിച്ചു മാളവിക കൃഷ്ണദാസും ഭർത്താവും, ആശംസകൾ നേർന്നു പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മാളവിക കൃഷ്ണദാസ്. ടെലിവിഷൻ മേഖലയിലൂടെ ആണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. മഴവിൽ മനോരമയിലെ നായിക…

4 hours ago