Film News

ഷൂട്ടിങ്ങിനിടെ അപകടം, ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിക്ക് പരിക്ക്, പരിക്ക് കാര്യമാക്കാതെ ഷൂട്ടിംഗ് നടത്തി സംവിധായകൻ, സല്യൂട്ട് അടിച്ച് സിനിമ പ്രേമികൾ

ബോളിവുഡിലെ പ്രശസ്ത സംവിധായകൻ രോഹിത് ഷെട്ടിക്ക് ചിത്രീകരണത്തിനിടയിൽ പരിക്കേറ്റു. സംവിധായകന്റെ വിരലുകൾക്ക് ആണ് പരിക്ക് ഏറ്റത്.

- Advertisement -

പരിക്കിനെ തുടർന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ചെറിയ ശസ്ത്രക്രിയ നടത്തി.

ഇന്ത്യൻ പൊലീസ് ഫോഴ്സ് എന്ന വെബ് സീരീസിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ അപകടത്തിലാണ് സംവിധായകന് പരിക്കേറ്റത്.

ഒരു സംഘട്ടന രംഗം ഒരുക്കുന്നതിനിടയിലാണ് രോഹിത് ഷെട്ടിയുടെ വിരലുകൾക്ക് പരിക്കേറ്റത്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത ശേഷം സീരീസിന്റെ ചിത്രീകരണം പുനരാരംഭിച്ചു.

പരിക്ക് കാര്യമാക്കാതെ ഷൂട്ടിംഗ് ആരംഭിച്ച രോഹിതിനു സല്യൂട്ട് അടിക്കുകയാണ് സിനിമ പ്രേമികൾ. ഇതാണ് ഡെഡിക്കേഷൻ എന്നാണ് ആരാധകർ പറയുന്നത്.

അതേസമയം രോഹിത് ഷെട്ടിയുടെ കോപ് യൂണിവേഴ്‌സിന്റെ ഭാഗമായുള്ള വെബ് സീരീസ് ആണ് ഇന്ത്യൻ പൊലീസ് ഫോഴ്സ്. സിദ്ധാർത്ഥ് മൽഹോത്ര, ശിൽപ ഷെട്ടി, വിവേക് ​​ഒബ്‌റോയ് എന്നിവർ വെബ് സീരിസിൽ അഭിനയിക്കുന്നുണ്ട്.

അതേസമയം രോഹിതിന്റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം സർക്കസ് ആയിരുന്നു. രൺവീർ സിംഗ് നായകനായി എത്തിയ ചിത്രം ബോളിവുഡിന്റെ രക്ഷകൻ ആകുമെന്ന് കരുതിയിരുന്നെങ്കിലും സാമ്പത്തികമായി പരാജയപ്പെടുകയായിരുന്നു.

അതേസമയം അജയ് ദേവ്ഗൺ, ദീപിക പദുക്കോൺ എന്നിവർക്കൊപ്പമുള്ള സിങ്കം എഗെയ്‌നാണ് അദ്ദേഹത്തിന്റെ അടുത്ത റിലീസ്. സിംഗം സീരിസുകൾ എല്ലാം വിജയം ആയിരുന്നതിനാൽ ഈ ചിത്രം ഉറപ്പായും വിജയം ആയിരിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Abin Sunny

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

5 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

5 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

5 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

5 hours ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

6 hours ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

6 hours ago