Film News

കുറച്ചായിട്ട് ഉറക്കം കുറവായിരുന്നു, ബോഡി റീചാര്‍ജ് ചെയ്ത് കൂടുതല്‍ ശക്തമായി തിരിച്ചു വരും :സോഷ്യൽ മീഡിയയിൽ നിന്നും മാറി നിന്നതിനെ കുറിച്ച് റോബിൻ രാധാകൃഷ്ണൻ പറയുന്നു

മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ ആളാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. ബി​ഗ് ബോസ് സീസൺ നാലിലൂടെയാണ് റോബിൻ മലയാളികൾക്ക് സുപരിചിതനാകുന്നത്.

- Advertisement -

ബിഗ് ബോസിൽ മറ്റാർക്കും കിട്ടാത്ത അത്രയും ഫാൻ ബേസ് റോബിൻ സ്വന്തമാക്കിയിരുന്നു. എന്നാൽ അടുത്തിടെ വൻ വിമർശനങ്ങളും ഡി​ഗ്രേഡിങ്ങുകളും നേരിടേണ്ടി വന്നിരുന്നു.

റോബിനെ പിന്തുണച്ചവർ വരെ റോബിന് എതിരെ എത്തിയിരുന്നു. വിവിധ കോണിൽ നിന്നും വിമർശനം ഉയർന്നത്തോടെ സോഷ്യൽ മീഡിയയിൽ നിന്നും താരം പിൻവലിഞ്ഞു നിൽക്കുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന താരത്തിനെ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ കാണാനില്ലായിരുന്നു.

ഇപ്പോഴിതാ അടുത്ത കാലത്തായി സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാതിരിക്കുന്നതിന് കാരണം പറഞ്ഞിരിക്കുകയാണ് റോബിൻ.

ആരോ​ഗ്യത്തിനാണ് നിലവിൽ പ്രാധാന്യം നൽകുന്നതെന്നും ശക്തിയോടെ തിരിച്ചുവരുമെന്നും റോബിൻ പറഞ്ഞു.

കുറച്ചായിട്ട് ഉറക്കം കുറവായിരുന്നു, കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ല. കുറേ നാളായി അങ്ങനെയായിരുന്നു. അതുകൊണ്ട് കുറച്ച് നാളായി റെസ്റ്റ് എടുക്കുകയാണ്. ബോഡി റീചാര്‍ജ് ചെയ്ത് കൂടുതല്‍ ശക്തമായി തിരിച്ചു വരികയാണ്. അത് തന്നെയാണ് മുൻപും ഞാൻ ചെയ്തിട്ടുള്ളത്.-എന്നാണ് റോബിൻ പറയുന്നത്.

എല്ലാവരും കണ്ടത് ബിഗ് ബോസിന് ശേഷമുള്ള എന്റെ ജീവിതമാണ്. അതിന് മുമ്പും ഞാന്‍ ഇങ്ങനെയാണ്. ഞാന്‍ ‍ഡൗൺ ആണെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ ഇതിലും ഇരട്ടിയായി തന്നെ തിരികെ വരുമെന്നും റോബിൻ പറയുന്നു.

എന്നെക്കൊണ്ട് ഒരു കാര്യം ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞ് കഴിഞ്ഞാൽ ഞാൻ അത് കേട്ടുകൊണ്ടിരിക്കും. പതുകെ പതുക്കെ അത് ചെയ്ത് കാണിച്ച് കൊടുക്കും എന്നും റോബിൻ പറയുന്നു.യു ടു സീ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു റോബിന്റെ പ്രതികരണം.

Abin Sunny

Recent Posts

കണക്ക് പരീക്ഷയിൽ തോറ്റ മകന് ബൂട്ടും കിറ്റും വാങ്ങിക്കൊടുത്ത അച്ഛൻ.കത്ത് വായിക്കാം

അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ഒരു അച്ഛനെ കുറിച്ച് 2017ൽ യാസിർ എരുമപ്പെട്ടി എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇത്തവണയും പത്താം ക്ലാസ്…

43 mins ago

അമ്മയുടെ പേര് പറഞ്ഞ് താൻ എവിടെയും സെന്റി അടിക്കാറില്ല.അഭിഷേകിന്റെ വാക്കുകൾ കേട്ട് ലാലേട്ടൻ പോലും കരഞ്ഞു പോയി.കത്തിന്റെ പൂർണരൂപം ഇതാണ്

ഇനിയുള്ള ദിനങ്ങൾ മത്സരാർത്ഥികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അത് പോലെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നാണ് വീക്കന്റ് എപ്പിസോഡ്. കഴിഞ്ഞ ദിവസത്തെ…

2 hours ago

നിങ്ങളെ ഒന്ന് കെട്ടിപ്പിടിക്കാൻ കൊതിയാകുന്നു. കുറേ ഉമ്മ തരാൻ. എനിക്ക് എല്ലാമായിരുന്നു ​ഗബ്രി; കുടുംബത്തെ കത്തിലൂടെ അറിയിച്ച് ജാസ്മിൻ

ബിഗ്ബോസിൽ നിന്നും ഗബ്രി പുറത്ത് പോയതിന് ശേഷം വല്ലതൊരു മാനസിക അവസ്ഥയിലാണ് ജാസ്മിൻ.ഇപ്പോൾ ഇതാ ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് വീട്ടുകാരോട് സംസാരിച്ച്…

3 hours ago

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

15 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

15 hours ago