ഇതുവരെ കഴിഞ്ഞ ബിഗ് ബോസ് സീസണുകള്‍ എടുത്തു നോക്കിയാല്‍ അതില്‍ ഏറ്റവും കൂടുതല്‍ ആരാധകരെ നേടിയത് ഡോക്ടര്‍ റോബിന് രാധാകൃഷ്ണന് തന്നെ. വീട്ടില്‍ വച്ച് ഒരുപാട് തവണ റോബിന് തല്ല് ഉണ്ടാക്കി, മാത്രമല്ല ഇടയ്ക്കിടെ ജയിലില്‍ പോയി കിടക്കുകയും ചെയ്യാറുണ്ട്. തന്റെ ദേഷ്യവും വാശിയും എല്ലാം തന്നെ കൊണ്ട് പറ്റുന്നതുപോലെ അടക്കിപ്പിടിച്ചിരുന്നു റോബിന്. എന്നാല്‍ ഒരു ദിവസം അത് കയ്യില്‍ നിന്ന് പോയതോടെയാണ് റോബിന് ആ വീട് വിട്ട് ഇറങ്ങേണ്ടി വന്നത്. സഹ മത്സരാര്‍ത്ഥിയെ തല്ലിയതിന് പിന്നാലെയാണ് റോബിനെ ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്താക്കിയത്. എന്നാല്‍ വെളിയില്‍ എത്തിയ റോബിന് വലിയ സ്വീകരണം ആണ് ആരാധകര്‍ ഒരുക്കിയത്.
തന്റെ ആരാധകരെ ഇപ്പോഴും കണ്ടു തീര്‍ന്നിട്ടില്ല റോബിന്. റോബിന്റെ ആരാധകരുടെ ലിസ്റ്റില്‍ കുഞ്ഞു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഉണ്ട്, ഇവരെയെല്ലാം കാണാനും ഇവര്‍ക്കൊപ്പം സമയം ചിലവഴിക്കാനും റോബിന് ശ്രമിക്കാറുണ്ട്. തന്റെ പ്രിയപ്പെട്ടവരെ റോബിന് സ്നേഹിക്കുന്നു.
ഇപ്പോഴിത തൃശൂരില്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കവെ തന്നോട് സ്നേഹവും സന്തോഷവും പങ്കിടാനെത്തിയ ആളുകളുടെ ചിത്രങ്ങള്‍ കൊളാഷായി റോബിന് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. അതിന് വന്ന കമന്റുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ‘നടന് സുരേഷ് ഗോപിക്ക് കിട്ടാത്ത തൃശൂര്‍ ബിഗ്ബോസ് താരം ഡോക്ടര്‍ റോബിന് രാധാകൃഷ്ണന് സ്വന്തമാക്കി, എത്ര അമ്മമാരും കുട്ടികളുമാണ് റോബിന് പിആര്‍ ആയിട്ടുള്ളത്.’
‘ഇതിനും വേണം ഒരു ഭാഗ്യം, അങ്ങനെ തൃശൂര്‍ ഡോക്ടര്‍ ഇങ്ങെടുത്തു, അമ്മമാരുടെ സൂര്യപുത്രന്‍ റോബിന് രാധാകൃഷ്ണന്’ തുടങ്ങി നിരവധി കമന്റുകളാണ് സോഷ്യല്‍മീഡിയയില്‍ വരുന്നത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…
2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറിയ ഇവർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ…
ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സബീറ്റ ജോർജ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. താരം പിന്നീട് പരമ്പരയിൽ…