Categories: featured

റോബിന്‍ ബസ് ആരാധകര്‍ക്കിത് ആഘോഷ രാവ്; റോബിന്‍ ബസ് വിട്ട് നല്‍കണമെന്ന് ഉത്തരവിട്ട് കോടതി, ശബരിമല സര്‍വീസ് ഉടന്‍ തുടങ്ങുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍

പത്തനംതിട്ട: മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചുവച്ചിരിക്കുന്ന റോബിന്‍ ബസ് വിട്ട് നല്‍കാന്‍ കോടതി ഉത്തരവിട്ടു. ബസിന്റെ ഉടമയായ ഗിരീഷ് പിഴ അടച്ചതിനെത്തുടര്‍ന്നാണ് ബസ് വിട്ട് നല്‍കാന്‍ കോടതി ഉത്തരവിട്ടത്.

- Advertisement -

നിയമ ലംഘനത്തിനു ചുമത്തിയ പിഴയായി 82,000 രൂപ അടച്ചതിനു പിന്നാലെയാണു നടപടി.പത്തനംതിട്ട ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ബസ്സിലുള്ള സാധനങ്ങളുടെ പട്ടിക മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറാക്കണം.

പൊലീസ് ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹനവകുപ്പിനെ സഹായിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.ബസ് പുറത്തിറങ്ങും എന്ന വാര്‍ത്ത എത്തിയതോടെ റോബിന്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്.

ഉടനെ തന്നെ ശബരിമല സര്‍വീസും തുടങ്ങുമെന്ന് നേരത്തെ റോബിന്‍ ഉടമ ഗിരീഷ് പറഞ്ഞിരുന്നു. ഈ സര്‍വീസ് ഉടനെ തന്നെ ഉണ്ടാകുമായിരിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ശബരിമലയില്‍ കെഎസ്ആര്‍ടിസി ബസുകളിലെ തിരക്ക് കൂടിയപ്പോള്‍ റോബിനെ ഇറക്കണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. റോബിന്‍ സര്‍വീസ് തുടങ്ങിയാല്‍ തിരക്കിന് പരിഹാരമാകും എന്നായിരുന്നു ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞത്.

 

Abin Sunny

Recent Posts

150പവനും കാറും ആവശ്യപ്പെട്ടു, ആദ്യം കരണത്തടിച്ചു, കൊല്ലാൻ ശ്രമിച്ചിട്ടും ആരും പ്രതികരിച്ചില്ല. പൊലീസുകാരൻ രാഹുലിന്‍റെ തോളില്‍ കയ്യിട്ട് നില്‍ക്കുന്നു

കോഴിക്കോട് പന്തീരാങ്കാവില്‍ ഭര്‍തൃപീഡനത്തിരയായ നവവധുവിന്‍റെ വെളിപ്പെടുത്തല്‍ ആണ് ഇപ്പോൾ ചർച്ച ആവുന്നത്.150 പവനും കാറും കിട്ടാൻ തനിക്ക് അര്‍ഹതയുണ്ടെന്ന് പറഞ്ഞാണ്…

59 mins ago

കോടിക്കണക്കിന് ആളുകൾ ജാസ്മിനെതിരെ നിന്നാലും അവളുടെ കൈപിടിച്ച് ഞാൻ നിൽക്കും.ജാസ്മിന്റെ വീട്ടുകാരെ ടാർഗറ്റ് ചെയ്യേണ്ട കാര്യമില്ല

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഗബ്രി.താരത്തിന്റെ പുതിയ അഭിമുഖമാണ് വൈറൽ ആവുന്നത്.ബിഗ് ബോസിൽ കയറുന്നതിന് മുൻപ് പിആർ കമ്പനി സമീപിച്ചിരുന്നു.…

1 hour ago

തൃശ്ശൂരിൽ ആവേശം സിനിമ മോഡൽ റീയൂണിയനുമായി ഗുണ്ടാ സംഘങ്ങൾ; വീഡിയോ വൈറൽ

ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപിന്റെ ഒരു വീഡിയോ ആണ് വൈറൽ ആവുന്നത്.ഫഹദ് ഫാസിൽ നായകനായെത്തിയ ഏറ്റവും…

3 hours ago

ഫഹദ് ബാത്ത് ടവ്വല്‍ ഉടുത്ത് കളിക്കുന്ന പോര്‍ഷനില്‍ നസ്രിയ ഫഹദിനെ ഉപദേശിച്ചു.താരത്തിന്റെ വാക്കുകൾ ഇതാണ്

വലിയ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയാണ് ആവേശം.സിനിമയിലെ രങ്കയെന്ന കഥാപാത്രത്തെ പോലെ ഒരു കഥാപാത്രം താന്‍ ഇതിന് മുമ്പ് ചെയ്തിട്ടില്ലെന്ന്…

3 hours ago

ഗബ്രി-ജാസ്മിന്‍ പ്രണയം സത്യം! ജാസ്മിൻ കപ്പ് കൊണ്ട് പോവാൻ സാധ്യത തുറന്ന് പറഞ്ഞ് താരം

ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം വലിയ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. ഇരുവരും മുന്‍ കൂട്ടി തയ്യാറാക്കി വന്ന പ്രണയ നാടകം കളിക്കുന്നു എന്നായിരുന്നു…

3 hours ago

ബിജെപി റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് 100 രൂപ.ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് മർദ്ദനം

അമിത് ഷായുടെ റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് പണം നൽകിയെന്ന ആരോപണം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് ബി ജെ പി പ്രവർത്തകരുടെ…

5 hours ago