മലയാളികൾക്ക് സുപരിചിതമാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലെല്ലാം താരം വൈറൽ ആണ്.ബിഗ്ബോസിലൂടെ ആണ് താരം കൂടുതൽ പ്രേക്ഷക ശ്രദ്ധനേടിയത്.ഇപ്പോഴിതാ വിവാഹ നിശ്ചയത്തിന്റെ വാർഷികത്തിൽ തങ്ങളുടെ വിവാഹ തീയതി പുറത്തുവിട്ടിരിക്കുകയാണ് റോബിൻ.വിവാഹനിശ്ചയം കഴിഞ്ഞ് ഒരു വർഷം ആയിട്ടും എന്തേ ഇരുവരും തമ്മിലുള്ള വിവാഹം വൈകിപ്പോകുന്നതെന്നായിരുന്നു പലർക്കും അറിയേണ്ടിയിരുന്നത്. അടുത്തിടെ ഇത് സംബന്ധിച്ച് ചില യുട്യൂബ് ചാനലുകൾ ആരതിയോട് ഇതിനെ കുറിച്ച് ചോദിച്ചിരുന്നു. തങ്ങളുടെ വിവാഹ നിശ്ചയത്തിന്റെ വാർഷിക ദിനത്തിൽ തീയതി വെളിപ്പെടുത്തുമെന്നായിരുന്നു ആരതി പൊടി അന്ന് മറുപടി നൽകിയത്. ഇപ്പോഴിതാ ആരതി പറഞ്ഞത് പോലെ തന്നെ മറ്റൊരു ഫിബ്രവരി 16 നാണ് ഇരുവരും ആരാധകരുമായി ആ സന്തോഷ വാർത്ത പങ്കിട്ടിരിക്കുന്നത്.
ജൂൺ 26 നാണ് തങ്ങളുടെ വിവാഹം എന്നാണ് റോബിൻ അറിയിച്ചിരിക്കുന്നത്. വിവാഹ നിശ്ചയ ചിത്രം പങ്കിട്ട് കൊണ്ടായിരുന്നു റോബിന്റെ കുറിപ്പ്. എല്ലാവരുടേയും അനുഗ്രഹം ഞങ്ങൾക്ക് ഉണ്ടാകണമെന്ന് റോബിൻ കുറിച്ചു. എന്തായാലും പോസ്റ്റ് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. അങ്ങനെ ഏറെ കാത്തിരുന്ന ആ ദിവസം എത്തുകയാണെന്നായിരുന്നു പലരും കുറിച്ചത്. ‘വലിയ സന്തോഷങ്ങളും കൊച്ച് പിണക്കങ്ങളും ആയി ഒത്തിരി ദൂരം ഒരുമിച്ച് താണ്ടണം, തളരുമ്പോൾ താങ്ങായി ഉയരുമ്പോൾ നിഴലായി ഒക്കെ കൂടെ ഉണ്ടാവണം നല്ലൊരു ഇണയായിട, ഇങ്ങനെ പോകുന്നു കമന്റുകൾ.ബിഗ് ബോസ് സീസൺ 4 ന് പിന്നാലെയാണ് റോബിനും സംരഭക കൂടിയായ ആരതി പൊടിയും തമ്മിൽ പ്രണയത്തിലായത്. ഒരു യുട്യൂബ് ചാനലിൽ വെച്ച് റോബിന്റെ അഭിമുഖം എടുക്കാൻ എത്തിയപ്പോഴാണ് ആരതിയും റോബിനും പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറുകയായിരുന്നു.
അതേസമയം തങ്ങളുടെ വിവാഹം മുടക്കാൻ പലരും ശ്രമിച്ചിരുന്നുവെന്ന് നേരത്തേ റോബിൻ ആരോപിച്ചിരുന്നു.’ കേരളത്തില്‍ ഏറ്റവുമധികം ആളുകള്‍ ഒരാളുടെ വിവാഹം മുടക്കാന്‍ നോക്കിയിട്ടുണ്ടെങ്കില്‍ അത് എന്റേയാവും. ഇപ്പോഴും പലരും അതിന് ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. എന്തൊക്കെ കുത്തിത്തിരിപ്പുകളാണ് വരുന്നത്. പക്ഷേ പുള്ളിക്കാരി ഭയങ്കര സ്‌ട്രോങ്ങാണ്.