നമ്മള് ഉണ്ട പാത്രം പോലും കഴുകി വെയ്ക്കാതെ അമ്മയ്ക്ക് മാതൃദിന ആശംസകള്‍ എങ്ങനെ നേരുമെന്ന് ആര്.ജെയും അവതാരകനും നടനുമായ മാത്തുകുട്ടി. ഫേസ്ബുക്കിൽ അമ്മയ്ക്ക് കഴുകാനുള്ള പാത്രങ്ങളുടെ ചിത്രമിട്ടുകൊണ്ടാണ് മാത്തുകുട്ടി ഇത് ചോദിച്ചിരിക്കുന്നത്.
ഈ ചിത്രത്തിൽ കാണുന്നതിൽ പകുതി പോസ്റ്റ് ഇട്ടതിനു ശേഷം ഞാൻ തന്നെ കഴുകി വെക്കുന്നതായിരിക്കുമെന്ന മുൻകൂര്‍ ജാമ്യവും താരം എടുത്തിട്ടുണ്ട്. ഏതായാലും ചിത്രം സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്