Bigboss

ജാസ്മിൻ കാമുകന്റെ പേര് വരെ എടുത്തിട്ടു. അയാളെ വെറും അലവലാതി ആക്കി.ഷോ കാണാതെ ​ഗബ്രിയെ പിന്തുണയ്ക്കാൻ പാടില്ല;റിയാസ്

ബിഗ്ബോസിന് അകത്തും പുറത്തും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നത് ജാസ്മിൻ വിഷയമാണ്.ജാസ്മിനെ താൻ പിന്തുണയ്ക്കുന്നില്ലെന്നും മോശം ​ഗെയിമാണ് ജാസ്മിന്റേതെന്നും റിയാസ് സലിം തന്റെ പോഡ്കാസ്റ്റിൽ അഭിപ്രായപ്പെട്ടു. ജാസ്മിനെ വിമർശിക്കുന്നതിനുള്ള കാരണങ്ങളും റിയാസ് സലിം നിരത്തി.ജാസ്മിൻ എത്ര നല്ല മത്സരാർത്ഥിയാണെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. ഒരാളെ എന്തുകൊണ്ട് ബുള്ളി ചെയ്യാൻ പാടില്ല എന്നതായിരുന്നു എന്റെ കോൺടെക്സ്റ്റ്. അത് ജാസ്മിന്റെ ഫാൻ പേജിലും അല്ലാതെയും വന്നു. ഞാൻ ജാസ്മിൻ ഫാൻ അല്ല. ജാസ്മിനെ ഇഷ്ടവുമല്ല. ​ഗബ്രി ഒരു റെ‍ഡ‍് ഫ്ലാ​ഗ് ആണെങ്കിൽ ജാസ്മിൻ റെഡ് കാർപറ്റ് ആണ്. ഒന്നാമത്തെ കാര്യം ജാസ്മിൻ പുറത്ത് റിലേഷൻഷിപ്പുള്ള ആളാണ്. റിലേഷൻഷിപ്പ് കഴിഞ്ഞ് ഷോയിലേക്ക് വന്ന ആളല്ല. എൻ​ഗേജ്മെന്റ് കഴിഞ്ഞു. ഞാൻ കമ്മിറ്റഡാണെന്ന് മീഡിയയിലും ഷോയിലും പറഞ്ഞു

- Advertisement -

വരന്റെ പേര് വരെ എടുത്തിട്ടു. അയാളെ വെറും അലവലാതി ആക്കി മാറ്റിയ സാഹചര്യമാണ് നമ്മൾ കണ്ടത്. അവളൊരു വഞ്ചകിയാണ്. ആ ഒരു കാര്യത്തിൽ ജാസ്മിനോ‌ട് ഒരു സിംപതിയും തോന്നേണ്ട ആവശ്യം ഇല്ല. റിലേഷൻഷിപ്പിലുള്ള സമയത്ത് മറ്റൊരാളോട് ഫിസിക്കൽ അട്രാക്ഷനോ റെമാന്റിക് അട്രാക്ഷനോ തോന്നുന്നത് വളരെ നാച്വറൽ ആണ്. തോന്നും. പക്ഷെ അതിന്റെ പിന്നാലെ പോകണോ എന്നതാണ് പോയന്റ്. ഒരു ഷോയിലേക്ക് വരുമ്പോൾ സപ്പോർട്ട് സിസ്റ്റം ആവശ്യമായിരിക്കാം.ചിലപ്പോൾ റിലേഷൻഷിപ്പിൽ കുഴപ്പങ്ങൾ ഉണ്ടായിരിക്കാം. അതുകൊണ്ടൊക്കെ നമുക്ക് വേറൊരാളോട് അട്രാക്ഷൻ തോന്നാം. പക്ഷെ അത് വേണോ വേണ്ടയോ എന്നത് ഒരു ഓപ്ഷനാണ്. വേണം എന്നുണ്ടെങ്കിൽ ഏതൊക്കെ രീതിയിൽ അതിനെ അപ്രോച്ച് ചെയ്യാം എന്നതിനും ഓപ്ഷൻ ഉണ്ട്. വേണമെങ്കിൽ തൽക്കാലം ഹോൾഡ് ചെയ്ത് വെച്ച് പുറത്ത് വന്ന് പുറത്തുള്ള ബോയ്ഫ്രണ്ടിന് ഒരു അൾട്ടിമേറ്റം കൊടുത്ത ശേഷം ആകാം. പക്ഷെ ഇവിടെ ജാസ്മിന് ഈ റിലേഷൻഷിപ്പ് യൂസ് ചെയ്യണമായിരുന്നു.ഗബ്രിയെ പിന്തുണച്ച് സെലിബ്രിറ്റീസും ഇൻഫ്ലുവൻസേഴ്സും വരുന്നുണ്ട്. അവർ ഷോ കാണുന്നുണ്ടോ എന്നെനിക്കറിയില്ല. നിങ്ങളുടെ ബന്ധത്തിൽ​ഗബ്രി എത്ര നല്ലതാണെന്നോ കംഫർട്ടബിൾ ആണെന്നോയുള്ള എമ്പതി വെച്ചായിരിക്കാം സപ്പോർട്ട് ചെയ്യാൻ നോക്കുന്നത്. പക്ഷെ ഷോ കാണാതെ ​ഗബ്രിയെ പിന്തുണയ്ക്കാൻ പാടില്ല.

 

Anusha

Recent Posts

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

10 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

11 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

12 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

12 hours ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

13 hours ago