Social Media

ഒടുവില്‍ പ്രതികരിച്ച് ഋതു മന്ത്ര , താരത്തിന്റെ വാക്കുകള്‍ വൈറല്‍

ബിഗ് ബോസ് സീസണ്‍ മൂന്നിലെ വിന്നറെ അറിയാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. വൈകാതെ തന്നെ വിജയിയെ പ്രഖ്യാപിക്കും എന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

- Advertisement -


ബിഗ്ബോസ് മത്സരാര്‍ഥികളില്‍ ഒരാളാണ് ഋതു മന്ത്ര. ഗായികയും മോഡലുമൊക്കെയായി തിളങ്ങിയ ശേഷമാണ് ഋതു ബിഗ് ബോസിലേക്ക് വരുന്നത്. 2018 ല്‍ കേരളത്തെ പ്രതിനിധീകരിച്ചുകൊണ്ട് മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തില്‍ മത്സരിച്ചിരുന്നു ഋതു. നിരവധി ബ്രാന്‍ഡുകളുടെ പരസ്യത്തിലും ഫോട്ടോഷൂട്ടുകളിലുമൊക്കെ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട് ഋതു. റെഡ് ഗ്രീന്‍ ബ്ലൂ, ഉയരെ, കുമ്പാരീസ്, റോള്‍ മോഡല്‍സ്, ഓപ്പറേഷന്‍ ജാവ തുടങ്ങിയ സിനിമകളിലും ഋതു അഭിനയിച്ചിട്ടുണ്ട്.


ഷോയില്‍ നിന്നും പുറത്ത് വന്ന താരം സോഷ്യല്‍ മീയയിലും സജീവം ആവുകയായിരുന്നു. ഇതിനിടെ ഋതുവിന്റെ കാമുകന്‍ എന്ന് പറഞ്ഞാണ് ജിയ ഇറാനി രംഗത്ത് വന്നത്. ഋതുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ജിയ എത്തിയത്. എന്നാല്‍ തനിക്ക് ഒരാളെ ഇഷ്ടമാണെന്നും , പുറത്ത് എത്തുമ്പോഴേക്കും ആ പ്രണയം അവിടെ ഉണ്ടാവുമോ എന്ന് അറിയില്ലെന്നും ഋതു ഒരിക്കല്‍ ഷോയില്‍ വെച്ച് പറഞ്ഞിരുന്നു.

ജിയ ഫോട്ടോകള്‍ ഇട്ട് തകര്‍ക്കുമ്പോഴും ഇതിനോട് ഇതുവരെ ഋതു പ്രതികരിച്ചിട്ടില്ല. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഋതു പങ്കുവെച്ച പുതിയൊരു വീഡിയോ ശ്രദ്ധേയമാവുകയാണ്. ‘ജീവിതത്തില്‍ ഒരിക്കലും ആരെയും കുറ്റപ്പെടുത്തരുത്. നല്ല ആളുകള്‍ നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്നു. മോശം ആളുകള്‍ നിങ്ങള്‍ക്ക് ഒരു പാഠം നല്‍കുന്നു, മികച്ച ആളുകള്‍ നിങ്ങള്‍ക്ക് ഓര്‍മ്മകള്‍ നല്‍കുന്നു’, എന്നാണ് ഋതു പോസ്റ്റ് ചെയ്ത വീഡിയോയില്‍ എഴുതി കാണിക്കുന്നത്. ‘ഒരു നല്ല ദിവസം ആശംസിക്കുന്നു ഫോക്ക്സ്’ എന്ന് കുറിച്ചുകൊണ്ടാണ് ഋതു മന്ത്ര ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

 

 

Anusha

Recent Posts

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

2 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

3 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

4 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

4 hours ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

4 hours ago