Film News

റിമിക്കൊപ്പം ഉള്ള ചിത്രം പങ്കുവെച്ച് മുക്ത, ഒപ്പം ഒരു കുഞ്ഞു വിശേഷവും

ടെലിവിഷനിലും സാമൂഹ്യ മാധ്യമങ്ങളിലും ഒരേ പോലെ സജീവമായ താരമാണ് റിമി ടോമി. തൻറെ വാചക കസർത്തും കോമഡികളും കൊണ്ട് മലയാളികൾക്കിടയിൽ വലിയൊരു കൂട്ടം ആരാധകരെ താരം സൃഷ്ടിച്ച് എടുത്തിട്ടുണ്ട്. താരത്തിൻറെ ഇൻസ്റ്റ, യൂട്യൂബ് ചാനൽ എന്നിവയ്ക്ക് വലിയ തോതിലുള്ള ആരാധക വൃന്ദത്തിൻ്റെ പിന്തുണയുണ്ട്. വളരെ മികച്ച പ്രതികരണങ്ങളാണ് താരത്തിൻ്റേ മിക്ക പോസ്റ്റുകൾക്കും സ്ഥിരമായി ലഭിക്കാറുള്ളത്.

- Advertisement -

റിമിയുടെ സഹോദര പത്നിയാണ് മുക്ത. ഒരു സമയത്ത് മലയാളി പ്രേക്ഷകരുടെ പ്രിയ നടി ആയിരുന്നു താരം. തെന്നിന്ത്യൻ സിനിമകളിൽ ആകെ സജീവ സാന്നിധ്യമായിരുന്നു മുക്ത. ഇടയ്ക്കു വെച്ച് അഭിനയത്തിന് താരം ഒരു ഇടവേള കൊടുത്തു. ഇപ്പോൾ കൂടത്തായി എന്ന എന്ന പരമ്പരയിലൂടെ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് മുക്ത. ഇതു വരെ ചെയ്യാത്തതായ ഒരു ശക്തമായ കഥാപാത്രത്തെയാണ് മുക്ത ഈ പരമ്പരയിൽ അവതരിപ്പിക്കുന്നത്. റിങ്കു ടോമി എന്നാണ് മുക്തയുടെ ഭർത്താവിൻറെ പേര്.

2015ൽ ആയിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. 2016 ഇരുവർക്കും ഒരു കുഞ്ഞു പിറന്നു. അതിനു ശേഷം തൻറെ പൂർണ ശ്രദ്ധ കുടുംബ ജീവിതത്തിലേക്ക് മാറ്റി ഇരിക്കുകയായിരുന്നു മുക്ത. ഇപ്പോഴിതാ താരം പങ്കു വെച്ച് പുതിയൊരു ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചാ വിഷയമാകുന്നത്.

തൻറെ നാത്തൂനൊത്തുള്ള ഒരു പുതിയ ചിത്രമാണ് മുക്ത പങ്കു വച്ചിരിക്കുന്നത്. വ്യത്യസ്തമായ ഒരു ക്യാപ്ഷൻ ആണ് ചിത്രത്തിന് താരം നൽകിയിരിക്കുന്നത്. ഈ ഒരു ക്യാപ്ഷൻ തന്നെയാണ് ചിത്രത്തിൻ്റെ പ്രസക്തി വിളിച്ചോതുന്നത്. പ്രിയ നാത്തൂൻ, എനിക്ക് മനസ്സ് തുറന്നു സംസാരിക്കാൻ കഴിയുന്ന എന്നെ മനസ്സിലാക്കുന്ന നാത്തൂൻ. എന്നാണ് ചിത്രത്തിൻ്റെ ക്യാപ്ഷൻ. നിരവധി പേരാണ് ആണ് നാത്തൂൻമാരുടെ ബന്ധത്തെക്കുറിച്ച് കമൻറ്മായി എത്തിയിരിക്കുന്നത്.

Athul

Recent Posts

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

10 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

10 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

12 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

12 hours ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

12 hours ago