മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് റിമ കല്ലിങ്കല്‍. 2009ല്‍ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെയാണ് റിമയുടെ വരവ്. പിന്നീട് അതേ വര്‍ഷം തന്നെ ലാല്‍ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലും റിമ ശ്രദ്ധേയമായ വേഷം ചെയ്യുകയുണ്ടായി. ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീല വെളിച്ചമാണ് റിമയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം.
സോഷ്യല്‍ മീഡിയയില്‍ സജീവമായ റിമ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. വസ്ത്ര ധാരണ യുടെ പേരില്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ റിമയ്ക്ക് നേരെ ഉയരാറുണ്ട്. എന്നാല്‍ ഇതൊന്നും നടി മൈന്‍ഡ് ചെയ്യാറില്ല. തന്റെ വസ്ത്ര സ്വാതന്ത്രത്തില്‍ ആരും കൈകടത്തേണ്ടതില്ലെന്ന് തെളിയിക്കുകയാണ് റിമ എപ്പോഴും.
ഇപ്പോള്‍ താരം പങ്കിട്ട പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത് . ഒറ്റനോട്ടത്തില്‍ ഒരു വലിയ പൂമ്പാറ്റയെ പോലെയുണ്ട്. പിങ്ക് നിറത്തിലുള്ള വലിയ ഗൗണ്‍ ധരിച്ചാണ് റിമ എത്തിയത് .. വസ്ത്രത്തിന്റെ കൈ നിറയെ പല നിറത്തിലുള്ള ചിത്രശലഭങ്ങളെയും തുന്നി പിടിപ്പിച്ചിട്ടുണ്ട്. കടലിന്റെ പശ്ചാത്തലത്തിലാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് .
ഒരു ലക്ഷം രൂപയോളം വിലമതിക്കുന്ന കൊത്യൂര്‍ ഗൗണാണ് റിമ ധരിച്ചിരിക്കുന്നത്. രാഹുല്‍ മിശ്രയാണ് റിമയുടെ വസ്ത്രങ്ങള്‍ക്ക് പിന്നില്‍.
അതേസമയം പലപ്പോഴും നിലപാടുകള്‍ തുറന്ന് പറഞ്ഞ നടിയാണ് റിമ കല്ലിങ്കല്‍. ജീവിതത്തില്‍ ഉറച്ച തീരുമാനം ആണ് താരം എടുക്കാര്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി പല വിഷയങ്ങളിലും ശക്തമായി പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. നടി എന്നത് പോലെ ഒരു നല്ല നര്‍ത്തകി കൂടിയാണ് റിമ കല്ലിങ്കല്‍. സ്വന്തമായി ഡാന്‍സ് സ്കൂളും താരത്തിന് ഉണ്ട്.