ഈ കഴിഞ്ഞ മലയാളം ബിഗ് ബോസ് കണ്ടവരാരും റിയാസ് സലിം എന്ന മത്സരാര്‍ത്ഥിയെ മറക്കാന്‍ ഇടയില്ല. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസ് വീട്ടിലെത്തിയ റിയാസ് നിമിഷ നേരം കൊണ്ട് വൈറലായിരുന്നു. പലപ്പോഴും ബിഗ്ബോസ് വിട്ടില്‍ റിയാസ് സ്വീകരിച്ച നിലപാടും അഭിപ്രായങ്ങളെല്ലാം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
എന്നാല്‍ തുടക്കത്തില്‍ കുറച്ചു വിമര്‍ശനം റിയാസിന് നേരെ വന്നിരുന്നു. ഷോയുടെ അവസാന ഭാഗം എത്തിയപ്പോഴേക്കും റിയാസിനെ അനുകൂലിച്ചു കൊണ്ടാണ് നിരവധി പേര് എത്തിയത്.
പുറത്ത് വന്ന റിയാസ് സ്വന്തമായി ഒരു യുട്യൂബ് ചാനല്‍ ആരംഭിച്ചിരുന്നു. ആ ചാനലില്‍ പങ്കുവെച്ച പുതിയ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. പ്രേക്ഷകര്‍ പലപ്പോഴായി തന്നോട് ചോദിച്ച ചില ചോദ്യങ്ങള്‍ക്ക് പുതിയ ക്യു ആന്റ് എയില്‍ മറുപടി നല്‍കുകയാണ് താരം. എല്ലാവരും മാസ്റ്റര്‍ മൈന്‍ഡ് എന്ന് വിശേഷിപ്പിച്ച ഒരാളെ പുറത്താക്കിയ റിയാസ് സലീമല്ലേ യഥാര്‍ഥത്തില്‍ മാസ്റ്റര്‍ മൈന്‍ഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം.
ഇതിനിടയില്‍ റോബിന്റെ ഭാവി വധു ആരതി പൊടിയെ കുറിച്ച് റിയാസ് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ‘ഹു ദ ഹെല് ഈസ് ആരതി പൊടി?’ എന്നാണ് റിയാസ് ഒരു പ്രേക്ഷകന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. സ്വന്തം കഴിവുകൊണ്ട് വളര്‍ന്ന ആരെങ്കിലുമാണെങ്കില്‍ എനിക്ക് അറിയാന്‍ ചാന്‍സുണ്ട്. ഇനി അതല്ല പോപ്പുലറായ ഒരാളെ ബോയ്ഫ്രണ്ട് ആക്കിയതുകൊണ്ട് മാത്രം പോപ്പുലറായ വ്യക്തിയാണ് ആരതി പൊടിയെങ്കില്‍ എനിക്ക് അറിയാന്‍ ചാന്‍സില്ല. അത്തരം ആളുകള്‍ക്ക് വേണ്ടി എന്റെ സമയം ഞാന്‍ ചിലവഴിക്കാറുമില്ലെന്നും റിയാസ് പറയുന്നു.