ആലുവ: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിക്ക് അന്ത്യകർമങ്ങൾ ചെയ്യാൻ പല പൂജാരികളും മടിച്ചതോടെ പൂജ ചെയ്ത്
ചാലക്കുടി സ്വദേശിയായ രേവത്.
കർമം ചെയ്യാൻ പല പൂജാരിമാരും തയ്യാറാകാതിരുന്നപ്പോൾ രേവത് സ്വയം സന്നദ്ധനായി മുന്നോട്ട് വരികയായിരുന്നു.
കുട്ടിയുടെ മാതാപിതാക്കൾ പലയിടത്തും പോയെങ്കിലും ആരും പൂജകൾ ചെയ്യാൻ തയ്യാറായില്ല.
ഹിന്ദിക്കാരുടെ കുട്ടികൾ അല്ലെ എന്നായിരുന്നു പലരും ചോദിച്ചത്. ഇതോടെ രേവന്ത് കർമം ചെയ്യുകയായിരുന്നു.
“ആലുവ പോയി, മാള പോയി, കുറമശ്ശേരി ഭാഗത്തൊക്കെ അലഞ്ഞു. ഒരു പൂജാരിയും വരാന്‍ തയ്യാറായില്ല. അവരൊന്നും മനുഷ്യന്മാരല്ല.
അവര്‍ ചോദിച്ചത് ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നാണ്. ഹിന്ദിക്കാരുടെ കുട്ടിയാണെങ്കിലും മനുഷ്യന്മാര് തന്നെയല്ലേ? അപ്പോ ഞാന്‍ വിചാരിച്ചു നമ്മുടെ മോള്‍ക്ക് ഞാന്‍ തന്നെ കര്‍മം ചെയ്യാം.
ഞാന്‍ ഒരു മരണത്തിനേ ഇതിനു മുന്‍പ് കര്‍മം ചെയ്തിട്ടുള്ളൂ”- രേവത് വികാരാധീനനായി പറഞ്ഞു. രേവന്ദിന്റെ വാക്കുകൾ കേട്ട അൻവർ സാദത്ത് എം.എല്‍.എ രേവതിനെ ചേര്‍ത്തുപിടിച്ചു.
അതേസമയം അതിക്രൂരമായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിക്ക് കേരളം കണ്ണീരോടെയാണ് വിട നൽകിയത്.
കുട്ടിയെ പൊതുദർശനത്തിന് വെച്ചപ്പോൾ നൂറ് കണക്കിന് ആളുകൾ ആയിരുന്നു എത്തിയത്. കീഴ്മാട് പൊതുശ്മശാനത്തിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാരം.
കുട്ടിയെ കൊലപ്പെടുത്തിയ പ്രതി അസ്ഫാക്കിനെ ആലുവയിലെ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി. പ്രതിയെ 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്.
പ്രതിയെ കസ്റ്റഡിയിൽ ലഭിച്ച ശേഷം വിശദമായ ചോദ്യംചെയ്യലിലേക്കും തെളിവെടുപ്പിലേക്കും കടക്കും. ലൈംഗിക പീഡനം നടത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി പെൺകുട്ടിയെ ആലുവ മാർക്കറ്റിൽ എത്തിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പോക്സോ, കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ അടക്കം 9 വകുപ്പുകളാണ് അസ്ഫാക്കിനെതിരെ ചുമത്തിയിരിക്കുന്നത്.
വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറിൽ കോടികളുടെ ലഹരി മരുന്ന് വസ്തുക്കൾ കടത്തുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ച് ഇവർ…
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടി അതിൻറെ അവസാനത്തിലേക്ക് എത്തുകയായി. ഇനി കേവലം…
മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവശി. അഭിനയിക്കുന്ന കഥാപാത്രങ്ങളിലൂടെ ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിക്കാറുണ്ട്.…
മലയാളികൾക്ക് സുപരിചിതയായ താരങ്ങളിൽ ഒരാളാണ് നടി ഇന്ദുലേഖ. മൂന്നര വയസ്സ് മുതൽ ഇവർ ഡാൻസ് പഠിക്കുന്നുണ്ട്. യാദൃശ്ചികം ആയിട്ടാണ് ഇവർ…
ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് ജാൻവി കപൂർ. അന്തരിച്ച നടി ശ്രീദേവിയുടെ മൂത്തമകൾ കൂടിയാണ് ഇവർ. നിരവധി ഹിന്ദി സിനിമകളിൽ…
കേരളത്തിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂയയും ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര…