തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് നയൻതാര. ബോളിവുഡിലെ താര റാണി മാർ ആണ് അനുഷ്ക ശർമയും കത്രീന കൈഫും. ഇവർക്കെല്ലാവർക്കും ഇന്ത്യയിൽ അങ്ങോളമിങ്ങോളം നിരവധി ആരാധകർ ഉണ്ട്. ഇതിൽ അനുഷ്ക കത്രീന എന്നിവർ നേരത്തെ വിവാഹിതരായ വ്യക്തികളാണ്.
എന്നാൽ നയൻതാര ഇതുവരെ വിവാഹിത ആയിട്ടില്ല. നയൻതാര വിഘ്നേശ് ദമ്പതികളുടെ വിവാഹം ജൂൺ ഒമ്പതിന് ഉണ്ടാവുമെന്ന് അഭ്യൂഹങ്ങളുണ്ട്. ആരാധകർ വളരെ പ്രതീക്ഷയോടെയാണ് ഈ ഒരു ചടങ്ങിനേ കാത്തിരിക്കുന്നത്. വിവാഹത്തിൻറെ ഡിജിറ്റൽ ക്ഷണക്കത്ത് എന്ന് പറയപ്പെടുന്ന ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
View this post on Instagram
പക്ഷെ ഇവിടെ പറയാൻ പോകുന്നത് അതൊന്നുമല്ല. ഈ മൂന്നു താരറാണിമാർ ഉം തമ്മിൽ അപൂർവ്വമായ ഒരു ബന്ധമുണ്ട്. അതെന്താണെന്ന് അറിയുമോ? ഇത് നിങ്ങൾക്ക് നേരത്തെ തന്നെ അറിയാം എങ്കിൽ നിങ്ങൾ ഒരു ജഗജില്ലാടിയാണ്. അനുഷ്ക കത്രീന എന്നിവരുടെ വിവാഹങ്ങൾ നടത്തിയ ഇവൻറ് കമ്പനി ആണ് ഷാദി സ്ക്വാഡ്.
View this post on Instagram
ഇപ്പോൾ നയൻതാര വിഘ്നേശ് വിവാഹവും ഇവർ തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ് ഇത്. നിരവധി താരവിവാഹങ്ങൾ നടത്തിയുള്ള അനുഭവസമ്പത്ത് ഇവർക്കുണ്ട്. ഇപ്പോൾ ഈ പുതിയ വിവാഹ ഗംഭീരമാക്കാൻ ഇവർ ഒരുങ്ങുകയാണ് എന്നാണ് സൂചനകൾ.