കൊച്ചിയില്‍ വെച്ച് ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍. രഞ്ജു തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പിന്തുണ അറിയിച്ചത്. തന്റെ മകളാണ് അവളെന്നും അവള് തനിച്ചല്ല ഈ പോരാട്ടത്തിന്റെ തോണി നിന്നോടൊപ്പം തുഴയാന്‍ നിന്നെ മനസിലാക്കിയ ഒരുപാട് പേര് ഇവിടെയുണ്ടെന്നും രഞ്ജു കുറിച്ചിട്ടുണ്ട്.
‘നിനക്ക് നീതി ലഭിച്ചില്ലെങ്കില്‍ ഇവിടെ നിയമം നടപ്പിലാക്കാന്‍ സാധിക്കില്ലെന്നുറപ്പിക്കും. കേരള സര്‍ക്കാരിലും ഇന്ത്യന്‍ നീതിന്യായത്തിലുമുള്ള പ്രതീക്ഷ ഇല്ലാതാകും’. രഞ്ജു കുറിപ്പില്‍ പറയുന്നു.
എന്റെ മക്കള്‍ക്ക്, നീ തനിച്ചല്ല നിന്നോടൊപ്പം നിന്റെ ഈ പോരാട്ടത്തിന്റെ തോണി തുഴയാന്‍ നിന്നെ മനസ്സിലാക്കിയ ഒരുപാടുപേരുണ്ടിവിടെ. പലപ്പോഴും ജീവിതം വഴിമുട്ടുന്ന അവസ്ഥവരെ വന്നിട്ടും നിന്നോടൊപ്പം നിലകൊണ്ടത് സത്യം നിന്റെ ഭാഗത്തായിരുന്നു എന്ന തിരിച്ചറിവാണ്. അതുകൊണ്ടു തന്നെ പലയിടങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ചിലര്‍ എന്നെ വിളിക്കാതായി, വര്‍ക്കുകള്‍ മുടക്കാന്‍ തുടങ്ങി. ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു ഞാന്‍ കൈ പിടിച്ചത് നീതിക്ക് വേണ്ടി പോരാടുന്ന പോരാളിക്ക് വേണ്ടിയായിരുന്നു.
‘നീ വിശ്വസിക്കുക നീ തനിച്ചല്ല, പലപ്പോഴും പല സത്യങ്ങളും വിളിച്ചു കൂവാന്‍ പലരും മടിക്കുന്നത് ജീവനില്‍ പേടിച്ചിട്ടാ. ഇന്നും ആ ദിവസം ഓര്‍ക്കുമ്പോള്‍ കരയാതിരിക്കാന്‍ പറ്റുന്നില്ല. കുറെ നാളുകള്‍ക്കു ശേഷം നമ്മള് കാണാം എന്ന് പറഞ്ഞ ആ ദിവസം, ചാനലുകളില്‍ വാര്‍ത്ത വന്നു നിറയുമ്പോള്‍ അത് നീ ആയിരുന്നു എന്നറിഞ്ഞ നിമിഷം മുതല്‍ നിനക്ക് നീതി ലഭിക്കും വരെ നിന്നോടൊപ്പം നില കൊള്ളാന്‍ എനിക്ക് ആയുസ്സുണ്ടാവട്ടെ എന്നാണ് പ്രാര്‍ഥന, ലവ് യൂ മൈ പോരാളി, ഇതില്‍ നിനക്ക് നീതി ലഭിച്ചില്ലെങ്കില്‍ ഇവിടെ നിയമം നടപ്പിലാക്കാന്‍ സാധ്യമല്ല എന്നുറപ്പിക്കാം, കേരള ഗവണ്മെന്റിലും ഇന്ത്യന്‍ നീതിന്യായത്തിലും ജനങ്ങള്‍ക്കുള്ള പ്രതീക്ഷ ഇല്ലാണ്ടാവും, സത്യം ജയിക്കണം’ എന്നാണ് രഞ്ജു എഴുതിയിരിക്കുന്നത്.