രഞ്ജു രഞ്ജിമാറിൻറെ ഒരു ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ആ കുറിപ്പിലൂടെ.ഗോസിപ്പുകൾ പടച്ച് വിടുന്നവരുടെ ശ്രദ്ധയ്ക്ക്, എനിക്കൊരു വിവാഹം കഴിക്കണം എന്ന് തോന്നിയാൽ അത് നിങ്ങളോട് പറയുവാൻ എനിക്ക് ഒരു മടിയുമില്ല അതൊരിക്കലും ഒളിക്കേണ്ട ആവശ്യവുമില്ല, എന്റെ പല ഇന്റർവ്യൂകളിലും ഞാൻ പറഞ്ഞിട്ടുണ്ട് വിവാഹത്തെപ്പറ്റി ഞാൻ ചിന്തിക്കുന്നില്ല അത്തരം കാര്യങ്ങൾ എന്റെ ചിന്തയിൽ ഇല്ല എന്ന്, എന്നാൽ ഈ അടുത്തു എന്നോട് ചിലർ പറയുകയുണ്ടായി,രഞ്ജു രഞ്ജിമാറിനു വിദേശത്തുള്ള ഒരാളുമായി പ്രണയമാണെന്ന്, ഉടനെ വിവാഹം ഉണ്ടാകുമെന്നും കേട്ടപ്പോൾ സുഖം തോന്നി വിദേശത്ത് ഹാ ഹാാാ എന്ത് രസം എനിക്ക് വില കൂടിയ car, വീട് ഇവയൊക്കെ വാങ്ങി തരുന്നത് അയളാണത്രെ , അല്ല അപ്പോൾ ഞാൻ പണിയെടുക്കുന്നത് ചോരക്കാൻ ആണോ — കളെ, സഹോദരങ്ങളെ വളരെ വ്യക്തമായ കാഴ്ചപ്പാടുകളോടുകൂടി ജീവിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ.
വിവാഹമെന്നത് എന്താണെന്നും അത് നമ്മൾക്ക് തരുന്ന ഉത്തരവാദിത്വവും വളരെ വ്യക്തമായി മനസ്സിലാക്കുന്ന വ്യക്തിയാണ് ഞാൻ, ആരെയെങ്കിലും വിവാഹം കഴിച്ച പേരിനു വേണ്ടി ജീവിക്കാനോ, പ്രഹസനം കാണിക്കുവാനും ഞാൻ തയ്യാറല്ല കാരണം ഞാൻ എന്നെ പറ്റി കൂടുതൽ മനസ്സിലാക്കിയിട്ടുണ്ട്, ഈ സമൂഹത്തെ പറ്റി കൂടുതൽ പഠിച്ചിട്ടുണ്ട്, ഞങ്ങളിലേക്ക് വരുന്ന ഭൂരിപക്ഷം പുരുഷന്മാരുടെയും ലക്ഷ്യം എന്താണെന്ന് വളരെ വ്യക്തമായി എനിക്കറിയാം, എനിക്ക് ഊഹിച്ചെടുക്കാൻ എടുക്കാൻ കഴിയും, ഒരുതരം ക്യൂരിയോസിറ്റിയിൽ നിന്ന് ഉടൻ എടുക്കേണ്ടതല്ല വിവാഹം,, ഞങ്ങൾക്കിടയിലേക്ക് കടന്നുവരുന്ന ഭൂരിപക്ഷം പ്രണയങ്ങളും വിവാഹങ്ങളും ആയുസ്സ്ന്റെ കാര്യത്തിൽ വളരെ വീക്ക് ആണ്, എന്നുകരുതി വിവാഹ ജീവിതം സക്സസ് അല്ല എന്നല്ല ഞാൻ പറയുന്നത്, പക്ഷേ ഒരു ഭാഗ്യപരീക്ഷണത്തിന് തൽക്കാലം ഞാൻ ഇല്ല,