featured

മിസ്റ്റർ സങ്കി ഖാൻ, യൂണിവേഴ്സിറ്റീസ് ആർ നോട്ട് യുവർ ആൻസസ്ട്രൽ പ്രോപ്പർട്ടി! കേരള വിസിയുടെ ഉത്തരവിന് പുല്ലുവില: ഗവർണർക്കെതിരായ ബാനര്‍ അഴിക്കാതെ എസ്എഫ്ഐ

കേരള സർവ്വകലാശാലാ കവാടത്തിൽ സ്ഥാപിച്ച ബാനർ നീക്കം ചെയ്യാനുള്ള വൈസ് ചാൻസലറുടെ ഉത്തരവ് അവഗണിച്ച് എസ്എഫ്ഐ. വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മലിന്റെ ഉത്തരവാണ് എസ്എഫ്ഐ അവഗണിച്ചത്. കാമ്പസ്സിന്റെ മുഖ്യ കവാടത്തില്‍ സ്ഥാപിച്ച ബാനർ നീക്കണമെന്നായിരുന്നു രജിസ്ട്രാർക്ക് വിസി നൽകിയ ഉത്തരവ്.അതെ സമയം മിസ്റ്റർ സങ്കി ഖാൻ, യൂണിവേഴ്സിറ്റീസ് ആർ നോട്ട് യുവർ ആൻസസ്ട്രൽ പ്രോപ്പർട്ടി” എന്നെഴുതിയ ബാനർ നീക്കം ചെയ്യാനാണ് വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ സർവ്വകലാശാലാ രജിസ്ട്രാറോട് ഉത്തരവിട്ടത്. എന്നാൽ ഈ ഉത്തരവ് നടപ്പാക്കാൻ തനിക്ക് സാധിച്ചില്ലെന്ന് രജിസ്ട്രാർ വൈസ് ചാൻസലറെ അറിയിച്ചതായാണ് വിവരം. സെനറ്റിൽ നിന്നും എസ്എഫ്ഐയിൽ നിന്നും സമ്മർദ്ദമുണ്ടെന്ന് രജിസ്ട്രാർ വിസിയെ അറിയിച്ചു.

- Advertisement -

കേരള സർവ്വകലാശാല വിസിയുടെ അധിക ചുമതല വഹിക്കുന്ന മോഹൻ കുന്നുമ്മൽ ആരോഗ്യ സർവ്വകലാശാലാ വൈസ് ചാൻസലറാണ്. 2019ലാണ് ഇദ്ദേഹം ആരോഗ്യ സർവ്വകലാശാലാ വിസിയായി ചുമതലയേൽക്കുന്നത്. സര്‍ക്കാർ നോമിനിയെ വെട്ടി മോഹൻ കുന്നുമ്മലിനെ വിസിയായി ഗവർണർ അവരോധിച്ചത് വിവാദമായിരുന്നു. സംഘപരിവാർ അനുകൂലിയാണ് വിസി എന്ന ആരോപണമാണ് ഉയർന്നിരുന്നത്. മുൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. പ്രവീൺലാൽ കുറ്റിച്ചിറയുടെ പേരാണ് സർക്കാർ നിർദ്ദേശിച്ചിരുന്നത്. കേന്ദ്രമന്ത്രി വി മുരളീധരനുമായി അടുത്ത ബന്ധമുള്ളയാളാണ് മോഹൻ കുന്നുമ്മലെന്ന ആരോപണവും അന്നുയർന്നു. എങ്കിലും പരസ്യ പ്രതികരണങ്ങൾക്ക് അന്ന് ആരോഗ്യമന്ത്രിയായിരുന്ന ശൈലജട്ടീച്ചറോ മറ്റാരെങ്കിലുമോ മുതിർന്നില്ല. മോഹൻ കുന്നുമ്മലിനു മുമ്പ് വിസിയായിരുന്ന ഡോ. വി.പി മഹാദേവൻ പിള്ളയുമായി ആരിഫ് മുഹമ്മദ് ഖാൻ സ്വരച്ചേർച്ചയിലായിരുന്നില്ല.

ഗവർണർക്കെതിരായ സമരങ്ങൾ എസ്എഫ്ഐ കഴിഞ്ഞദിവസവും തുടർന്നു. പട്ടത്ത് ദന്തഡോക്ടറെ സന്ദർശിച്ച് മടങ്ങുകയായിരുന്ന ഗവർണർക്കു നേരെ എസ്എഫ്ഐ കരിങ്കൊടി കാട്ടി. ജില്ലാ സെക്രട്ടറി എസ്.കെ.ആദർശിന്റെ നേതൃത്വത്തിൽ എട്ടു പ്രവർത്തകരാണ് കരിങ്കൊടി പ്രതിഷേധം നടത്തിയത്.

Anusha

Recent Posts

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

5 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

5 hours ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

6 hours ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

7 hours ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

8 hours ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

8 hours ago