നടന് ഉണ്ണി മുകുന്ദന് ആദ്യമായി നിര്‍മിച്ച ചിത്രമാണ് മേപ്പടിയാന് . ഉണ്ണി തന്നെയാണ് ഇതിലെ നായക വേഷം ചെയ്തതും. താരം ഈ ചിത്രത്തിന് വേണ്ടി പാടിയ അയ്യപ്പഭക്തി ഗാനത്തിന്റെ പ്രകാശനം ശബരിമല സന്നിധാനത്ത് കൊടിമരച്ചുവട്ടില്‍ നടന്നു. നടന് രാഹുല്‍ മാധവ് ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര്‍ക്ക് നല്കി പ്രകാശനം ചെയ്തു . ഇതിന്റെ ചിത്രങ്ങളും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.
ക്ഷേത്രം മേല്‍ശാന്തി പരമേശ്വരന് നമ്പൂതിരി , ഉണ്ണി മുകുന്ദന്, സംവിധായകന് വിഷ്ണു മോഹന്‍ , ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ വി കൃഷ്ണകുമാര വാരിയര്‍, സന്നിധാനം സ്പെഷ്യല്‍ ഓഫീസര്‍ എസ് പി പ്രേംകുമാര്‍ , ദേവസ്വം പി ആര് ഓ സുനില്‍ ആറുമാനൂര്‍ , തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു .
നവാഗതനായ വിഷ്ണു മോഹനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ക്രൈം ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന വിധമാണ് ചിത്രം ഒരുക്കിയത് എന്നാണ് റിപ്പോര്‍ട്ട്. സിനിമ ജനുവരിയില്‍ തിയേറ്ററില്‍ എത്തും . സിനിമയുടെതായി നേരത്ത പുറത്തുവന്ന പോസ്റ്ററുകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.
സൈജു കുറുപ്പ്, കലാഭവന്‍ ഷാജോണ്‍, ലെന, കുണ്ടറ ജോണി, ഹരീഷ് കണാരന്, അലന്‍സിയാര്‍, ശ്രീനിവാസന് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ. മാക്ട്രോ പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.