Kerala News

‘ശരീരത്തിലാകെ കത്തികൊണ്ട് വരഞ്ഞ പാടുകള്‍; ഇരു വൃക്കകളും തകരാറിലായിരുന്നു’; പ്രവാസിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

മലപ്പുറം പെരിന്തല്‍മണ്ണയില്‍ മരിച്ച അബ്ദുള്‍ ജലീലിന്റെ ശരീരത്തില്‍ മാരക മുറിവുണ്ടായിരുന്നതായി ബന്ധുക്കള്‍. ശരീരത്തിലാകെ കത്തി കൊണ്ട് വരഞ്ഞ പാടുകളുണ്ടായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നുവെന്നും ഇരു വൃക്കകളും തകരാറിലായ അവസ്ഥയിലായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

- Advertisement -

പതിനെട്ടാം തീയതി രാവിലെ ഒന്‍പത് മണിക്കാണ് അബ്ദുള്‍ ജലീല്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. സുഹൃത്തുക്കള്‍ ഒപ്പമുണ്ടെന്നും എയര്‍പോര്‍ട്ടിലേക്ക് വരേണ്ടതില്ലെന്നും പറഞ്ഞു. പെരിന്തല്‍മണ്ണയില്‍ എത്തിയാല്‍ മതിയെന്നും പറഞ്ഞിരുന്നു. കുറച്ച് സമയത്തിന് ശേഷം നിങ്ങള്‍ തിരിച്ചു പൊയ്‌ക്കോ വരാന്‍ കുറച്ചു വൈകും എന്ന് പറഞ്ഞ് വീട്ടുകാരെ നിര്‍ബന്ധപൂര്‍വം പറഞ്ഞയക്കുകയാണുണ്ടായത്. അതിനു ശേഷം അബ്ദുള്‍ ജലീലിനെ കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

എന്തോ ചതിയില്‍ പെട്ടതാണെന്നാണ് കരുതുന്നത്. അബ്ദുള്‍ ജലീലിന് ക്രിമിനല്‍ പഞ്ചാത്തലമില്ലെന്നും പത്ത് വര്‍ഷമായി സൗദിയിലാണെന്നും ബന്ധുക്കള്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധികളുണ്ടായിരുന്നു. ഇത് കാരണം ആരെങ്കിലും പ്രലോഭിപ്പിച്ചോ എന്ന് പറയാന്‍ കഴിയില്ല. വളരെ ഗുരുതരമായ അവസ്ഥയിലാണ് ആശുപത്രിയില്‍ കണ്ടതെന്നും പ്രതിയെ ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു.

Rathi VK

Recent Posts

10നിലയോളമുള്ള കെട്ടിടത്തിന്റെ മുകളിൽ സുഹൃത്തിന്റെ കയ്യിൽ താങ്ങി അഭ്യാസം.വീഡിയോ വൈറൽ ആയതോടെ പോലീസ് പൊക്കി

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് അപകടകരമായ രീതിയിൽ റീൽ ചിത്രീകരിക്കുന്ന ഒരു വീഡിയോ ആണ്.മിഹിർ ഗാന്ധി, 27 സുഹൃത്ത്…

5 hours ago

അവര്‍ ആ ഷോയില്‍ കണ്ടതു വച്ചാണ് പറയുന്നത്.ജീവിതത്തില്‍ ഇനിയൊരു വിവാഹമില്ല, സജ്‌നയുമായി ഇനി ഒരുമിക്കില്ല

ബി്ഗ ബോസ് മലയാളം സീസണ്‍ 3 ലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിരുന്നു സജ്നയും ഫിറോസും.ഈയ്യടുത്താണ് ആരാധകരെ വേദനിപ്പിച്ചു കൊണ്ടൊരു വാര്‍ത്ത…

6 hours ago

എന്റെ അച്ഛൻ ഇവിടെ ജോലിയുന്നുണ്ട്.പ്രണവിനെ മനസ്സിലാവാതെ ഗേറ്റ് ക്ലോസ് ചെയ്ത് സെക്യൂരിറ്റി

മലയാളികൾക്ക് ഒരു പ്രേത്യക ഇഷ്ടമാണ് പ്രണവ് മോഹൻലാൽ.സിനിമയിൽ അഭിനയിച്ച് കഴിഞ്ഞാൽ പ്രണവ് അവിടെ നിന്ന് എവിടേക്കെങ്കിലും യാത്ര പോകും. അങ്ങനെ…

6 hours ago

അഖിൽ മാരാരിനേയും ജിന്റോയേയും താരതമ്യം ചെയ്യാൻ പറ്റുമോ? റോക്കി പോയതിന് ശേഷം ഈ ഷോ കൊണ്ടുപോയത് ജാസ്മിൻ

ബിഗ്ബോസിലൂടെ മലയാളികൾക്ക് പരിചിതമാണ് അസി റോക്കി.താരത്തിന്റെ പുതിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയം ആവുന്നത്.മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ താരം…

7 hours ago

അൻസിബയ്ക്കായി പ്രീയപ്പെട്ട അനിയൻ കൊടുത്ത ഗിഫ്റ്റ്.ഋഷിയുടെ സമ്മാനം കണ്ട് ഞെട്ടി താരം

ഇത്തവണ ബിഗ്ബോസിൽ നിരവധി കോമ്പോ ഉണ്ടായിരുന്നു.ഗബ്രി-ജാസ്മിൻ-റെസ്മിൻ, ജാൻമണി-ജിന്റോ, ശ്രീതു-അർജുൻ, ഋഷി-അൻസിബ ഇങ്ങനെ പോകുന്നു കോമ്പോകൾ.അതേ സമയം സഹോദരി-സഹോദരൻ കോമ്പോ പിടിച്ചയായിരുന്നു…

10 hours ago

കിടന്നു കൊടുത്തിട്ടാണോ അവസരം കിട്ടിയതെന്ന ചോദ്യം.ചോദ്യം കേട്ട് സ്റ്റാക്കായിപ്പോയി;പിന്നീട് സംഭവിച്ചത്

ഡിഎന്‍എ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടി ഹന്ന റെജി കോശിയ്ക്ക് നേരിടേണ്ടി വന്ന മോശം അനുഭവം വലിയ ചര്‍ച്ചയായിരുന്നു. ഹന്ന…

12 hours ago