ഇന്ത്യന്‍ സിനിമ പ്രേമികള്‍ക്ക് സുപരിചിതനായ നടനാണ് രവി കിഷന്. ബോളിവുഡ്, തെലുങ്ക്, കന്നട, ഭോജ്പൂരി ഭാഷകളിലായി അഭിനയിച്ച താരം നിരവധി സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്.
നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരത്തിന് നിരവധി ആരാധകരുമുണ്ട്. ഇപ്പോഴിത താന്‍ ഒരു സമയത്ത് അഹങ്കാരിയായിരുന്നുവെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് രവി കിഷന്.
ഭോജ്പുരി സിനിമയില്‍ താരപരിവേഷം വന്നതിനുശേഷം തനിക്ക് അഹങ്കാരം കൂടിയെന്ന് തുറന്നു സമ്മതിച്ചിരിക്കുകയാണ് നടന് രവി കിഷന്. ഗ്യാങ്സ് ഓഫ് വസേപുരില് അവസരം നഷ്ടപ്പെടാനുള്ള കാരണവും തന്റെ അഹങ്കാരമാണെന്ന് രവി കിഷന് പറഞ്ഞു.
ഒരു ടെലിവിഷന്‍ ഷോയിലൂടെ ആയിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. രവി കിഷനൊപ്പം ജോലി ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് ഒരു നിര്‍മ്മാതാവ് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ഷോ അവതാരകനായ രജത് ശര്‍മ പറഞ്ഞപ്പോഴായിരുന്നു ചിരിച്ചുകൊണ്ടുള്ള നടന്റെ മറുപടി.
‘അത് ശരിയാണ്. ഞാന്‍ പാലില്‍ കുളിക്കുകയും റോസാപ്പൂ ഇതളുകളില്‍ കിടന്നുറങ്ങുകയും ചെയ്യുമായിരുന്നു. സ്വയം വലിയ താരമായാണ് ഞാനെന്നെ കണ്ടത് എന്നാണ് രവി കിഷന് പറയുന്നത്.
പാലില്‍ കുളിച്ചാല്‍ ആളുകള്‍ അതിനെ കുറിച്ച് സംസാരിക്കുമെന്ന് ഞാന്‍ കരുതി.എല്ലാ ദിവസവും 25 ലിറ്റര്‍ പാല് ഞാന്‍ ചോദിച്ചു. എന്നാല്‍ അത്
ഒരുക്കിത്തരാന്‍ സാധിക്കാത്തതിനാല്‍ ഗ്യാങ്സ് ഓഫ് വസീപൂരില്‍ അവര്‍ എന്നെ ഉള്‍പ്പെടുത്തിയില്ല എന്നാണ് രവി കിഷന് പറയുന്നത്.
ഒന്നുമില്ലായ്മയില്‍ നിന്ന് പെട്ടെന്ന് പണവും പ്രതാപവും ലഭിക്കുമ്പോള്‍ നിങ്ങളുടെ മനസ്സിന്റെ പിടിവിട്ടുപോകും. എന്നാല്‍ ഇപ്പോള്‍ ഇത്തരം ആവശ്യങ്ങളുന്നയിക്കുന്നത് താന്‍ നിര്‍ത്തിയെന്നും രവി കിഷന് പറഞ്ഞു.