Film News

വിവാഹ വേഷത്തില്‍ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും; ആശംസകളുമായി ആരാധകര്‍, പ്രിയ താരങ്ങളുടെ വിവാഹം കഴിഞ്ഞോ

ഇന്ത്യ മുഴുവന്‍ ആരാധകരുള്ള  താരങ്ങളാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഇരുവരും ഒന്നിച്ച് എത്തിയ ചിത്രങ്ങള്‍ എല്ലാം വലിയ വിജയം ആയിരുന്നു. തെലുങ്ക് സിനിമയുടെ ഭാഗ്യ ജോഡികള്‍ക്ക് നിരവധി ആരാധകരുമുണ്ട്.

- Advertisement -

സിനിമയിലെ ജോഡികള്‍ ജീവിതത്തിലും ഒന്നിക്കണമെന്നാണ് ഇരുവരുടെയും ആരാധകരുടെ ആഗ്രഹം. ഇരുവരും പ്രണയത്തിലാണ് എന്ന അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്ക് ഇടയ്ക്ക് എത്താറുണ്ട്.

എന്നാല്‍ ഇക്കാര്യത്തില്‍ ഇരുവരും പ്രതികരിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഇരുവരും വിവാഹിതരായി എന്ന റിപ്പോര്‍ട്ട് എത്തിയിരുന്നു. ഇരുവരും വിവാഹ വേഷത്തില്‍ നില്‍ക്കുന്ന തരത്തിലുള്ള ചിത്രം സോഷ്യല്‍ പ്രചരിച്ചിരുന്നു.

പ്രചരിക്കുന്ന ചിത്രത്തില്‍ ഓഫ് വൈറ്റ് നിറത്തില്ലുള്ള ഷെര്വാണിയും തലപ്പാവുമാണ് വിജയ് ധരിച്ചിരിക്കുന്നത്. ഗോള്‍ഡന്‍ നിറത്തിലുള്ള വസ്ത്രമാണ് രശ്മിക അണിഞ്ഞിരിക്കുന്നത്. മാത്രമല്ല രശ്മികയെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുകയാണ് വിജയ്. ഇരുവരുടെയും കഴുത്തില്‍ പൂമാലകളുമുണ്ട്.

ഇതോടെ നിരവധി പേരാണ് ഇരുതാരങ്ങള്‍ക്കും വിവാഹ ആശംസ നേര്‍ന്ന് എത്തിയത്. വലിയ രീതിയില്‍ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് ഒരു മോര്‍ഫ് ചെയ്ത ചിത്രമായിരുന്നു.

ഒരു ഫാന്‍ മെയ്ഡ് ഫോട്ടോയാണ് വിവാഹചിത്രം എന്ന പേരില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ആരാധകര്‍ക്ക് ഇവരെ വിവാഹം കഴിച്ച് കാണണമെന്ന ആഗ്രഹം കൊണ്ട് ഇത്തരത്തില്‍ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തതാണ് എന്നാണ് വിവരം.

എന്നാല്‍ ചിത്രം എഡിറ്റഡ് ഫോട്ടോയാണെന്ന് അറിയാതെ നിരവധി ആരാധകരായിരുന്നു ഈ ചിത്രം പങ്കുവച്ച് താരങ്ങള്‍ക്ക് വിവാഹ മംഗളാശംസകള്‍ നേര്‍ന്നത്.

‘ഗീതഗോവിന്ദം’ ചിത്രത്തിലൂടെയാണ് രശ്മികയുടെയും വിജയ് ദേവരകൊണ്ടയുടെയും ജോഡി ശ്രദ്ധിക്കപ്പെടുന്നത്. ‘ഡിയര്‍ കോമ്രേഡ്’ എന്ന സിനിമ കൂടി എത്തിയപ്പോള്‍ ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുകയായിരുന്നു.

 

Abin Sunny

Recent Posts

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

3 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

3 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

3 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

3 hours ago

എല്ലാ മലയാളികളും എന്തുകൊണ്ടാണ് ഇങ്ങനെ ആയത്? ഇത് ജന്മനാ ഉള്ളത് ആണോ? മലയാളികളെക്കുറിച്ച് റായി ലക്ഷ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ…

4 hours ago

മുകേഷ് അംബാനിയുടെ മരുമകൾ ആവാൻ പോകുന്ന പെൺകുട്ടിയുടെ ഗൗണിൽ പ്രിൻ്റ് ചെയ്തിരിക്കുന്നത് എന്താണെന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ച, സംഭവം ഒരു കത്ത് ആണ്

മുകേഷ് അംബാനിയുടെ മകനാണ് ആനന്ദ് അംബാനി. ഇദ്ദേഹം ഉടൻ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. രാധിക മെർച്ചൻ്റ് എന്നാണ് വധുവിൻറെ പേര്. ഇവരുടെ…

4 hours ago