തെലുങ്ക് സിനിമ ലോകത്തെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച താരജോഡികളിൽ ഒന്നാണ് വിജയ് ദേവരാകൊണ്ടയും രശ്മികയും. ഇവർ ഒന്നിച്ചഭിനയിച്ച ഗീതഗോവിന്ദവും ഡിയർ കോമ്രേഡും വലിയ വിജയമായിരുന്നു. ആദ്യ സിനിമ മുതൽ തരംഗമായിരുന്നു ഈ ജോഡികൾ. എന്നാൽ സിനിമയിലേക്ക് വന്ന ഉടനെ തന്നെ രക്ഷിത് ഷെട്ടിയുമായി പ്രണയത്തിലായ രശ്മിക ആ ബന്ധം വീട്ടുകാരുടെ സമ്മതത്തോടെ കല്യാണത്തിൽ എത്തിച്ചിരുന്നു . എന്നാൽ ഒരു വർഷം കഴിഞ്ഞപ്പോൾ ഇരുവരും വേർപിരിയുകയായിരുന്നു. രശ്മികയ്ക്ക് കരിയറിൽ കുറച്ചുകൂടി മുന്നോട്ടു പോകണം എന്ന ആഗ്രഹം ഉള്ളതിനാലാണ് വേർപിരിയുന്നത് എന്നാണ് പുറത്തുവിട്ടത് എന്നാൽ ഇതിനെതിരെ രക്ഷിത് ഷെട്ടി ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ പ്രേക്ഷകർക്കിടയിൽ വിജയ് ദേവരകൊണ്ടയും രശ്മികയും തമ്മിലുള്ള പ്രണയമാണോ ഇവരുടെ കല്യാണം മുടങ്ങാൻ കാരണമായത് എന്ന ചോദ്യം ഇപ്പോഴും നിലനിൽക്കുന്നു.
താനും വിജയും നല്ല സുഹൃത്തുക്കളാണെന്നും തന്റെ പ്രണയത്തിന്റെ പരാജയത്തിൽ താൻ വളരെ വിഷമിച്ചിരുന്ന ഘട്ടത്തിൽ തന്നോടൊപ്പം ഉണ്ടായിരുന്നത് വിജയ് ആണെന്നും രശ്മിക പറയുന്നു., വിജയ് നല്ല ഒരു വ്യക്തിത്വത്തിനുടമയാണ്, എന്റെ തകർച്ചയിൽ കൂടെ നിന്ന ആളുകളെക്കാളും ഉപരി ആളുകൾ പുറത്തു തന്നെ സ്നേഹിക്കാൻ ഉണ്ടെന്ന് മനസ്സിലാക്കിത്തന്നത് വിജയ് ആണ്. പ്രണയ പരാജയത്തോടെ ജീവിതം പോലും മടുത്തിരിക്കുന്ന സമയത്ത് ജീവിക്കാൻ പ്രേരിപ്പിച്ച അയാളോട് എപ്പോഴും കടപ്പെട്ടിരിക്കുന്നു എന്നും രശ്മിക പറയുന്നു.
വിജയ് കുറിച്ച് വാതോരാതെ സംസാരിക്കുന്ന രശ്മികയ്ക്ക് വിജയ്യോട് ഒന്നുമില്ല എന്ന് വിശ്വസിക്കാൻ കഴിയില്ല എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. രശ്മിക വിജയ് ദേവരകൊണ്ട കൂട്ടുകെട്ട് എപ്പോഴും ഇഷ്ടപ്പെടുന്ന ആരാധകർക്ക് ജീവിതത്തിലും ഇവർ ഒന്ന് ചേരണം എന്ന് തന്നെയാണ് ആഗ്രഹം. ഇവർ ഒന്നിച്ചു ജീവിക്കുന്നു എന്ന തീരുമാനം എടുത്താൽ അത് ഏറ്റവും കൂടുതൽ സന്തോഷിക്കുക വിജയ്രശ്മിക ആരാധകർ തന്നെയാവും.